Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ജാമ്യം കിട്ടാൻ ബിഷപ്പിനെ സ്വാധീനിക്കാൻ 50,000 രൂപ കൊടുത്തതായി ദിലീപിന്റെ സഹോദരി ഭർത്താവിന്റെ മൊഴി; ദിലീപ് പറഞ്ഞത് പള്ളിപ്പണിക്കാണെന്ന്; സൂരജിന്റെ മൊഴി കാണിച്ച് ചോദിച്ചപ്പോൾ ദിലീപ് ക്ഷുഭിതനായി; അന്വേഷണവുമായി ദിലീപ് സഹകരിക്കാത്തതിന്റെ ഉദാഹരണമായി പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടിയ കാര്യം ഇങ്ങനെ

ജാമ്യം കിട്ടാൻ ബിഷപ്പിനെ സ്വാധീനിക്കാൻ 50,000 രൂപ കൊടുത്തതായി ദിലീപിന്റെ സഹോദരി ഭർത്താവിന്റെ മൊഴി; ദിലീപ് പറഞ്ഞത് പള്ളിപ്പണിക്കാണെന്ന്; സൂരജിന്റെ മൊഴി കാണിച്ച് ചോദിച്ചപ്പോൾ ദിലീപ് ക്ഷുഭിതനായി; അന്വേഷണവുമായി ദിലീപ് സഹകരിക്കാത്തതിന്റെ ഉദാഹരണമായി പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടിയ കാര്യം ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേസിൽ ദിലീപ് കോടതിയെ സ്വാധീനിക്കാൻ വളഞ്ഞ വഴി നേടിയെന്ന വാദവുമായി പ്രോസിക്യൂഷൻ. ഇന്നലെ വിചാരണ വേളയിലാണ് കോടതിയിൽ ഇക്കാര്യം പ്രോസിക്യൂഷൻ പറഞ്ഞത്. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ജാമ്യം കിട്ടാൻ ബിഷപ്പിനെ സ്വാധീനിക്കാൻ 50,000 രൂപ കൊടുത്തതായി ദിലീപിന്റെ സഹോദരി ഭർത്താവ് സൂരജ് ചോദ്യം ചെയ്യലിൽ പറഞ്ഞെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കി.

അതേസമയം ഇക്കാര്യം ദിലീപ് നിഷേധിക്കുകയാണ് ഉണ്ടായത്. ഇതേക്കുറിച്ച് ചോദിച്ചപ്പോൾ ദിലീപ് പറഞ്ഞത് പള്ളിപ്പണിക്കാണെന്നാണ്. സൂരജിന്റെ മൊഴി കാണിച്ച് ചോദിച്ചപ്പോൾ ദിലീപ് ക്ഷുഭിതനായി. അന്വേഷണവുമായി സഹകരിക്കില്ലെന്ന് പറഞ്ഞ് ബഹളമുണ്ടാക്കിയെന്നും പ്രോസിക്യൂഷൻ വാദിച്ചു. സർക്കാറിന്റെ ഈ വാദത്തിനുള്ള മറുപടി ദിലീപ് ഇന്ന് ഹൈക്കോടതിയിൽ എഴുതു നൽകും. ഇന്നലെ പ്രോസിക്യൂഷൻ വിശദീകരണം കോടതിയിൽ എഴുതി നൽകിയിരുന്നു.

തിങ്കളാഴ്ച രാവിലെ 10.15നു ജസ്റ്റിസ് പി ഗോപിനാഥ് വിധി പറയും. കൂടുതൽ എന്തെങ്കിലും പറയാനുണ്ടെങ്കിൽ അത് ശനിയാഴ്ച രേഖാമൂലം അറിയിക്കാമെന്നും കോടതി അറിയിച്ചിരുന്നു. ഇനിയും വാദം പറയാനുണ്ടെന്ന് ദിലീപ് കോടതിയെ അറിയിച്ചു. പ്രോസിക്യൂഷൻ നൽകിയ വിശദീകരണത്തിന് മറുപടി നാളെ കോടതിക്ക് രേഖമൂലം കൈമാറുമെന്ന് ദിലീപ് പറഞ്ഞു. ഇതുകൂടി പരിശോധിച്ചായിരിക്കും വിധി പറയുക. എന്നാൽ പ്രോസിക്യൂഷനാണ് കേസ് ദീർഘിപ്പിക്കുന്നതെന്ന് ദിലീപിന്റെ അഭിഭാഷകൻ പറഞ്ഞു.

ദിലീപ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു. ഗൂഢാലോചനയ്ക്ക് അപ്പുറം ദിലീപിനെതിരെ തെളിവുകളുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.വിധി പറയാനുണ്ടാകുന്ന താമസം അന്വേഷണത്തെ ബാധിക്കുമെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.

അതേസമയം ഈ വിവാദത്തിൽ ഇടപെട്ടിട്ടില്ലെന്നാണ് നെയ്യാറ്റിൻക ബിഷപ്പ് പറഞ്ഞതും. ദിലീപുമായും സംവിധായകന് ബാലചന്ദ്രകുമാരുമായും ബന്ധമില്ലെന്നും ബിഷപ്പ് പ്രതികരിച്ചു. വിവാദങ്ങളിലേക്ക് ബിഷപ്പിനെ വലിച്ചിഴക്കരുതെന്ന് നെയ്യാറ്റിൻകര രൂപതയും ആവശ്യപ്പെട്ടുകയുണ്ടായി. ബാലചന്ദ്രകുമാർ നെയ്യാറ്റിൻകര ബിഷപ്പിന്റെ പേരിൽ പണം ചോദിച്ചെന്ന് ദിലീപ് ആരോപിച്ചിരുന്നത്. . ഉന്നത ബന്ധമുള്ള ബിഷപ്പിനെ കേസിൽ ഇടപെടുത്തിയാൽ രക്ഷിക്കുമെന്ന് ബാലചന്ദ്രകുമാർ പറഞ്ഞു. പല തവണയായി 10 ലക്ഷത്തോളം രൂപ പറ്റി. വീണ്ടും പണം ചോദിച്ചപ്പോൾ നിരസിച്ചു. സിനിമയും നിരസിച്ചു. ഇതോടെ ശത്രുതയായി എന്നുമാണ് ഹൈക്കോടതിയിൽ സമർപ്പിച്ച ദിലീപിന്റെ സത്യവാങ്മൂലത്തിൽ പറയുന്നത്.

ജാമ്യത്തിന് വേണ്ടി നെയ്യാറ്റിൻകര ബിഷപ്പിനെ ഇടപെടുത്തിച്ചെന്ന് പറഞ്ഞ് ബാലചന്ദ്രകുമാർ ഭീഷണിപ്പെടുത്തിയതായെന്നാണ് ദിലീപ് സത്യവാങ്മൂലത്തിൽ പറയുന്നു. ബിഷപ്പുമായി ബാലചന്ദ്രകുമാറിന് നല്ല അടുപ്പമുണ്ടന്ന് അവകാശപ്പെട്ടു. ബിഷപ്പ് ഇടപെട്ടാൽ കേസിൽ ശരിയായ അന്വേഷണം നടത്തി നിരപരാധിത്വം തെളിയിക്കാമെന്ന് ബാലചന്ദ്രകുമാർ പറഞ്ഞു. ബിഷപ്പിനെ ഇടപെടുത്തിയതിനാൽ പണം വേണമെന്നായിരുന്നു ആവശ്യം. ഇത് നിരസിച്ചതോടെ ശത്രുതയായി. പിന്നാലെ ജാമ്യം റദ്ദാക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. പിന്നെ സിനിമയുമായി സഹകരിക്കണമെന്നായിരുന്നു ആവശ്യമെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP