Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഒഴിഞ്ഞുകിടക്കുന്നത് 101 അസി. പ്രൊഫസർ തസ്തികകൾ; സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിൽ ഡോക്ടർമാരുടെ ക്ഷാമം രൂക്ഷം; പ്രതിസന്ധി കടുക്കുമ്പോഴും പി.എസ്.സി. വഴിയുള്ള നിയമന നടപടികൾ മന്ദഗതിയിൽ

ഒഴിഞ്ഞുകിടക്കുന്നത് 101 അസി. പ്രൊഫസർ തസ്തികകൾ; സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിൽ ഡോക്ടർമാരുടെ ക്ഷാമം രൂക്ഷം;  പ്രതിസന്ധി കടുക്കുമ്പോഴും പി.എസ്.സി. വഴിയുള്ള നിയമന നടപടികൾ മന്ദഗതിയിൽ

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം : കോവിഡ് ആശുപത്രികളാക്കിയ സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിൽ ഡോക്ടർമാരുടെ ക്ഷാമം രൂക്ഷമാകുന്നു.സംസ്ഥാനത്തൊട്ടാകെ 101 അസിസ്റ്റന്റ് പ്രൊഫസർ തസ്തികകളാണ് ഒഴിഞ്ഞ് കിടക്കുന്നത്.പ്രതിസന്ധി രൂക്ഷമാകുമ്പോഴും പി.എസ്.സി. വഴിയുള്ള നിയമന നടപടികൾ മന്ദഗതിയിലാണെന്ന ആക്ഷേപം ശക്തമാണ്.എന്നാൽ റിപ്പോർട്ട് ചെയ്യപ്പെടാത്ത ഒഴിവുകൾകൂടിയാകുമ്പോൾ മെഡിക്കൽ കോളേജുകളിൽ അസിസ്റ്റന്റ് പ്രൊഫസർമാർ കുറവ് 150-ലേറെയകും. അസിസ്റ്റന്റ് പ്രൊഫസർമാർക്ക് അസോസിയേറ്റ് പ്രൊഫസർമാരായി സ്ഥാനക്കയറ്റം നൽകുന്നതിനുള്ള സീനിയോറിറ്റി പട്ടിക സംബന്ധിച്ച തർക്കങ്ങൾ കോടതിയുടെ പരിഗണനയിലായതാണ്, ഒഴിവുകൾ റിപ്പോർട്ട് ചെയ്യപ്പെടാതിരിക്കാൻ കാരണം.

ചില വകുപ്പുകളിലെ എൻട്രി കേഡറായ അസി. പ്രൊഫസർ ഒഴിവുകൾ പി.എസ്.സി.ക്ക് റിപ്പോർട്ട് ചെയ്യണമെന്ന് സർക്കാർ ഉത്തരവിറക്കിയിരുന്നു. അസോസിയേറ്റ് പ്രൊഫസർ തസ്തിക തരംതാഴ്‌ത്തി ഉത്തരവ് പുറപ്പെടുവിച്ചാണ് നിയമനം നടത്തിയത്. തരംതാഴ്‌ത്തിയ അസിസ്റ്റന്റ് പ്രൊഫസർ തസ്തികകളിലെ ഒഴിവുകൾ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് പി.എസ്.സി.ക്ക് റിപ്പോർട്ട് ചെയ്യുകയും നിയമനം നടത്തുകയുമായിരുന്നു. ഒഴിവുള്ള 29 വകുപ്പുകളിൽ ഏഴിടത്തുമാത്രമേ ഇത്തരത്തിൽ നിയമനം നടത്തിയിരുന്നുള്ളൂ. മറ്റുള്ളയിടങ്ങളിലെ ഒഴിവുകൾ നിലനിൽക്കുകയാണ്.

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ മെഡിക്കൽ കോളേജ് ആശുപത്രികളിൽ ഒട്ടേറെ ഡോക്ടർമാർ കോവിഡ് ബാധിതരാണ്. കോവിഡ് ബ്രിഗേഡിലേക്ക് രണ്ടുമാസത്തെ താത്കാലിക ഡോക്ടർ നിയമനത്തിന് സർക്കാർ അനുവാദം നൽകിയെങ്കിലും ഉദ്യോഗാർഥികളെ ലഭിക്കാത്ത സ്ഥിതിയുണ്ട്. ഇതോടെ കോവിഡ് വാർഡുകളിലും മറ്റും ഡ്യൂട്ടിക്ക് ഡോക്ടർമാരെ നിയോഗിക്കാൻ കഴിയുന്നില്ല. റാങ്ക് പട്ടികയുടെ കാലാവധി തീരുംവരെ കാത്തിരിക്കാതെ നിയമനം നടത്തിയാൽ ഈ പ്രശ്‌നം പരിഹരിക്കാവുന്നതേയുള്ളൂ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP