Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ഒളിമ്പിക്‌സിലും ഇന്ത്യയെ പ്രകോപിപ്പിച്ച് ചൈന; ശീതകാല ഒളിംപിക്‌സിന്റെ ഉദ്ഘാടന, സമാപന ചടങ്ങുകൾ ബഹിഷ്‌കരിക്കാൻ ഇന്ത്യ

ഒളിമ്പിക്‌സിലും ഇന്ത്യയെ പ്രകോപിപ്പിച്ച് ചൈന; ശീതകാല ഒളിംപിക്‌സിന്റെ ഉദ്ഘാടന, സമാപന ചടങ്ങുകൾ ബഹിഷ്‌കരിക്കാൻ ഇന്ത്യ

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ബെയ്ജിങ്ങിൽ ഇന്നാരംഭിക്കുന്ന ഒളിംപിക്‌സിന്റെ ഉദ്ഘാടന, സമാപന ചടങ്ങുകൾ ബഹിഷ്‌കരിക്കാൻ ഒരുങ്ങി ഇന്ത്യ. കിഴക്കൻ ലഡാക്കിലെ ഗൽവാനിൽ ഇന്ത്യൻ സേനയ്‌ക്കെതിരെ ആക്രമണം നയിച്ച സൈനിക കമാൻഡറെ ശീതകാല ഒളിംപിക്‌സിനുള്ള ദീപശിഖാ വാഹകനായി നിയോഗിച്ച ചൈനീസ് പ്രകോപനത്തിനെതിരെയാണ് ഇന്ത്യ തിരിച്ചടിക്കുന്നത്.

ഒളിംപിക്‌സിൽ രാഷ്ട്രീയം കലർത്തിയ ചൈനീസ് നടപടി അപലപനീയമാണെന്നും ബെയ്ജിങ്ങിലെ ഇന്ത്യൻ എംബസിയിൽനിന്ന് ആരും ഉദ്ഘാടന, സമാപന ചടങ്ങുകളിൽ പങ്കെടുക്കില്ലെന്നും വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി വ്യക്തമാക്കി. ഒളിമ്പിക്‌സിന്റെ ഉദ്ഘാടന, സമാപന ചടങ്ങുകളുടെ തത്സമയ സംപ്രേഷണം ദൂരദർശൻ റദ്ദാക്കുകയാണെന്ന് പ്രസാർ ഭാരതി മേധാവി ശശി ശേഖർ വെംപതി വ്യക്തമാക്കി.

ഇന്ത്യയെ പ്രകോപിപ്പിക്കാൻ പീപ്പിൾസ് ലിബറേഷൻ ആർമിയുടെ (പിഎൽഎ) റജിമെന്റൽ കമാൻഡർ കേണൽ കി ഫബാവോയെ ദീപശിഖാ വാഹകരിലൊരാളായി ചൈന നിയോഗിക്കുക ആയിരുന്നു്. ഫബാവോ ദീപശിഖയേന്തുന്ന ചിത്രങ്ങൾ ചൈനീസ് മാധ്യമങ്ങൾ പുറത്തുവിട്ടു. ഗൽവാൻ ഏറ്റുമുട്ടലിനിടെ ഗുരുതര പരുക്കേറ്റ ഫബാവോയ്ക്കു ചൈന സേനാ പുരസ്‌കാരം നൽകിയിരുന്നു.

ഇന്നു മുതൽ 20 വരെയാണു ശീതകാല ഒളിംപിക്‌സ്. ഇന്ത്യയിൽനിന്ന് സ്‌കീയിങ് താരം ആരിഫ് മുഹമ്മദ് ഖാൻ മാത്രമാണ് ഒളിംപിക്‌സിൽ മത്സരിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP