Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എൻഐഎ അന്വേഷണത്തിലേക്ക് കൊണ്ടു വന്നത് ശിവശങ്കർ; സ്വപ്നയെ ആറേഴു മാസം അകത്തു കിടത്താനുള്ള മാസ്റ്റർ ബ്രെയിൻ; പിണറായിയെ അനുകൂലിക്കുന്ന ആ ഓഡിയോയ്ക്ക് പിന്നിലും മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി; രണ്ടാമത്തെ ഓഡിയോയും ശിവശങ്കര ബുദ്ധി; സ്വർണ്ണ കടത്തിന് പിന്നിലെ യഥാർത്ഥ ഡോൺ ശിവശങ്കറോ? ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി സ്വപ്നാ സുരേഷ്

എൻഐഎ അന്വേഷണത്തിലേക്ക് കൊണ്ടു വന്നത് ശിവശങ്കർ; സ്വപ്നയെ ആറേഴു മാസം അകത്തു കിടത്താനുള്ള മാസ്റ്റർ ബ്രെയിൻ; പിണറായിയെ അനുകൂലിക്കുന്ന ആ ഓഡിയോയ്ക്ക് പിന്നിലും മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി; രണ്ടാമത്തെ ഓഡിയോയും ശിവശങ്കര ബുദ്ധി; സ്വർണ്ണ കടത്തിന് പിന്നിലെ യഥാർത്ഥ ഡോൺ ശിവശങ്കറോ? ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി സ്വപ്നാ സുരേഷ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സ്വർണ്ണ കടത്തിൽ എൻഐഎ അന്വേഷണം എത്തിച്ചത് ശിവശങ്കറിന്റെ മാസ്റ്റർ ബ്രെയിൻ എന്ന ആരോപണവുമായി സ്വപ്നാ സുരേഷ്. മുഖ്യമന്ത്രിക്ക് ബന്ധമില്ലെന്ന തരത്തിലെ ഓഡിയോ പ്രചരിച്ചതിന് പിന്നിലും ശിവശങ്കറാണെന്ന് സ്വപ്നാ സുരേഷ് പറഞ്ഞു. എല്ലാം ശിവശങ്കറിന് അറിയാമായിരുന്നു. അതെല്ലാം പറഞ്ഞു പറയിച്ചതാണ്. ഒരു ഫോൺ എനിക്ക് തന്നെ. അതു പ്രകാരം റിക്കോർഡ് ചെയ്തു. ആ ഓഡിയോ എന്തു ചെയ്തുവെന്ന് തനിക്ക് അറിയുക പോലുമല്ലെന്നും സ്വപ്നാ സുരേഷ് വിശദീകരിച്ചു. കസ്റ്റഡിയിൽ ഇരുന്നപ്പോൾ ശിവശങ്കർ വെളിയിൽ നിന്ന് സഹായിക്കാമെന്ന് വാഗ്ദാനം ചെയ്തിരുന്നു. ആ ഓഡിയോയാണ് പിന്നീട് പുറത്തു വന്നതെന്നും സ്വപ്നാ സുരേഷ് അറിയിച്ചു. എല്ലാം ശിവശങ്കറിന്റെ ബുദ്ധിയാണെന്നും സ്വപ്നാ സുരേഷ് തുറന്നടിച്ചു. സ്വർണ്ണ കടത്തിന് പിന്നിലെ യഥാർത്ഥ വ്യക്തി ആരെന്ന് ഉടൻ പുറത്തു വരുമെന്നും സ്വപ്ന ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തി.

ശിവശങ്കറിന്റെ പുതിയ പുസ്തകമാണ് സ്വപ്നാ സുരേഷിന്റെ വെളിപ്പെടുത്തലിന് പിന്നിൽ. അക്ഷരാർത്ഥത്തിൽ ശിവശങ്കറിനെ വെട്ടിലാക്കുന്നതാണ് ഇതിന് പിന്നിലെന്ന് സ്വപ്ന പറയുന്നു. എല്ലാം ശിവശങ്കറിന് അറിയാമായിരുന്നുവെന്നാണ് സ്വപ്നയുടെ വെളിപ്പെടുത്തൽ. തനിക്ക് വ്യാജ സർട്ടിഫിക്കറ്റിൽ ജോലി നൽകിയത് പോലും ശിവശങ്കറാണെന്നും സ്വപ്നാ സുരേഷ് പറയുന്നു. ന്യൂസ് 18 കേരളയിലാണ് ആദ്യം സ്വപ്നയുടെ വെളിപ്പെടുത്തലുകൾ എത്തിയത്. അതിന് ശേഷമാണ് ഒൻപതു മണിയോടെ സ്വപ്ന ഏഷ്യാനെറ്റ് ന്യൂസിലെത്തിയത്. ഞെട്ടിക്കുന്ന വിവരങ്ങലാണഅ അവിടെ സ്വപ്ന പറഞ്ഞത്. ഒന്നാം പിണറായി സർക്കാരിനെ പോലും വെട്ടിലാക്കുന്നതാണ് ഈ വെളിപ്പെടുത്തലുകൾ. സർക്കാരിനെ വെട്ടിലാക്കുന്നതൊന്നും സ്വപ്ന പറയുന്നില്ല. തനിക്കെതിരെ ശിവശങ്കർ എഴുതിയതെല്ലാം കള്ളക്കഥയാണ്. അതുകൊണ്ടാണ് ഇത് പറയുന്നത്. ഞാൻ തെറ്റായ മനുഷ്യനെ വിശ്വസിച്ചു-സ്വപ്നാ സുരേഷ് പറയുന്നു.

പിണറായി സർക്കാർ ആയുധമാക്കി രണ്ട് ഓഡിയോകൾ സ്വപ്നാ സുരേഷിന്റേതായുണ്ടായിരുന്നു. ഒന്ന് സ്വപ്ന ഒളിവിലേക്ക് പോകുമ്പോഴുള്ളതായിരുന്നു അത്. രണ്ടാമത്തേത് കസ്റ്റഡിയിലുള്ള ഓഡിയോയും. ഇതു രണ്ടും ശിവശങ്കർ സൃഷ്ടിച്ചതാണെന്ന് സ്വപ്ന പറയുമ്പോൾ അത് വലിയ വിവാദങ്ങൾക്ക് വഴിവയ്ക്കും. മുൻ സ്പീക്കർ ശിവരാമാകൃഷ്ണനുമായി അടുത്ത ബന്ധമുണ്ടെന്ന് സ്വപ്ന സമ്മതിച്ചു. മുൻ സ്പീക്കറെ വെട്ടിലാക്കുന്ന വെളിപ്പെടുത്തലും സ്വപ്ന നടത്തുന്നുണ്ട്. അതും കേരളത്തിലെ രാഷ്ട്രീയത്തെ വെട്ടിലാക്കും. കാറിൽ സ്പീക്കർ കൊണ്ടു പോയി എന്നു പറയുന്നത് സത്യമാണെന്നും സ്വപ്ന കൂട്ടിച്ചേർത്തു. ഇതും വിവാദങ്ങൾക്ക് പുതിയ തലം നൽകും.

തനിക്കെതിരെ ഇനിയും എഴുതിയാൽ താനും എഴുതും. അതിൽ തെളിവും ഫോട്ടോഗ്രാഫും ഉണ്ടാകും-സ്വപ്ന കൂട്ടിച്ചേർത്തു. തന്റെ വ്യക്തിത്വം ചോദ്യം ചെയ്യുന്ന തരത്തിൽ ആത്മകഥയിൽ എഴുതിയെങ്കിൽ മോശമാണ്. ശിവശങ്കർ തന്റെ ജീവിതത്തിന്റെ സുപ്രധാന ഭാഗമായ ആളാണ്. സുപ്രധാന തീരുമാനമെടുത്തത് ശിവശങ്കറിന്റെ നിർദ്ദേശ പ്രകാരമാണ്. അനധികൃത ഇടപാടുകൾ ശിവശങ്കർ അറിഞ്ഞുകൊണ്ടായിരുന്നുവെന്നും സ്വപ്ന സുരേഷ് വളിപ്പെടുത്തി. ശിവശങ്കറിന്റെ ആത്മകഥ വായിച്ച ശേഷം കൂടുതൽ പ്രതികരിക്കാമെന്നും സ്വപ്ന പറഞ്ഞു. യുഎഇ കോൺസുലേറ്റിലെ അനധികൃത ഇടപാടുകൾ ശിവശങ്കറിന് അറിയാം. അതിനാൽ ജോലി മാറാൻ അദ്ദേഹം നിർദ്ദേശിച്ചിരുന്നു. സ്പെയ്സ് പാർക്കിൽ ജോലി നേടിയതും ശിവശങ്കറിന്റെ നിർദ്ദേശ പ്രകാരമാണ്.

ഐ ഫോൺ കൊടുത്ത് ശിവശങ്കറിനെ ചതിച്ചെന്ന വാദം തെറ്റാണെന്നും സ്വപ്ന പറഞ്ഞു. സ്പെയ്സ് പാർക്കിൽ ജോലി നേടാൻ ശുപാർശ ചെയ്തത് ശിവശങ്കറാണ്. എന്റെ കഴിവ് കണ്ടാണ് ജോലി തന്നത്. അല്ലാതെ ഡിഗ്ര കണ്ടെന്നും സ്വപ്ന വ്യക്തമാക്കി. താൻ ചതിച്ചെന്ന് ശിവശങ്കർ പറയുമെന്ന് കരുതിയില്ലെന്നും തന്റെ വ്യക്തിത്വം ചോദ്യം ചെയ്ത് ആരും ക്ലീൻ ചീറ്റ് നേടേണ്ടെന്നും സ്വപ്ന പറഞ്ഞു. താൻ മാത്രം നല്ലത് എന്ന് വരുത്താൻ ശ്രമിക്കുന്നത് നല്ലതാണോ എന്നും സ്വപ്ന ചോദിച്ചു. തന്നെ ചൂഷണം ചെയ്തു. താൻ ഇരയാണെന്നു സ്വപ്ന മാധ്യമങ്ങളോട് പ്രതികരിച്ചു.

ശിവശങ്കറുമായി അടുപ്പത്തിലായിരുന്ന കാലത്ത് അദ്ദേഹം പറഞ്ഞതിനപ്പുറം താനൊന്നും ചെയ്തിട്ടില്ല. അദ്ദേഹം പറയുന്നത് കണ്ണടച്ച് അതേപോലെ ചെയ്യുമായിരുന്നു. ആ കാലത്ത് എന്റെ ജീവിതത്തിൽ നടന്നിട്ടുള്ള കാര്യങ്ങളെല്ലാം അദ്ദേഹത്തിനറിയാം. കോൺസുലേറ്റിൽ നിന്ന് എന്നോട് മാറാൻ പറഞ്ഞതും സ്പേസ് പാർക്കിൽ ജോലി ശരിയാക്കിയതും അദ്ദേഹമാണെന്നും സ്വപ്ന പറഞ്ഞു. അദ്ദേഹത്തെ പോലെ മുതിർന്നൊരു ഐഎഎസ് ഉദ്യോഗസ്ഥന് ഐഫോൺ കൊടുത്ത് ചതിക്കാൻ മാത്രം സ്വപ്ന സുരേഷ് എന്ന താൻ വളർന്നിട്ടില്ല. എന്റെ വിശ്വാസ്യതയെയും ആത്മാഭിമാനമാത്തെയും ചോദ്യംചെയ്യുന്ന തരത്തിലുള്ള എന്തേങ്കിലും ആത്മകഥയിലുണ്ടെങ്കിൽ അത് ശരിയായില്ല. ആരെയും ദ്രോഹിക്കാനും ചെളിവാരിയെറിയാനും താൻ താത്പര്യപ്പെടുന്നില്ലെന്നും അവർ പറഞ്ഞു.

ഐഫോൺ മാത്രമല്ല, ശിവശങ്കരന് ഒരുപാട് സമ്മാനം താൻ നൽകിയിട്ടുണ്ട്. പേഴ്സണൽ കംപാനിയൻ എന്ന നിലയിലായിരുന്നു അദ്ദേഹം തന്റെ ജീവിത്തിൽ. കിട്ടിയ സമ്മാനങ്ങളിൽ ഐ ഫോണിന്റെ കാര്യം മാത്രം പറഞ്ഞത് ശരിയായില്ല. പൊതുജനത്തെ വിശ്വസിപ്പിക്കാൻ എന്തെങ്കിലും പറയാനാണെങ്കിൽ താനും പുസ്തകം എഴുതാമെന്നും സ്വപ്ന പറഞ്ഞു. വിവാദങ്ങൾക്ക് പിന്നാലെ ബന്ധം ഉപേക്ഷിച്ച് പോയ ഭർത്താവ് തന്നെ ആക്ഷേപിക്കുകയാണ് ഇപ്പോൾ. എന്റെ ഭർത്താവ് ജോലിക്ക് പോയി എന്തെങ്കിലും ഇതുവരെ തന്നിട്ടില്ല. ഞാനാണ് ജോലിക്ക് പോയി ജീവിതവും മക്കളെയും ഭർത്താവിനെയും നോക്കിയതെന്നും സ്വപ്ന സുരേഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഒരു സ്ത്രീയെ കിട്ടുമ്പോൾ എന്തെങ്കിലും പറഞ്ഞ് അത് ക്ലോസ് ചെയ്യാമെന്ന് കരുതരുതെന്നും സ്വപ്ന സുരേഷ് പറഞ്ഞു.

ഒരു സ്ത്രീ എന്ന നിലയിൽ തന്നെ ചൂഷണം ചെയ്ത് നശിപ്പിച്ചു. തന്നെ നശിപ്പിച്ചതിലും ഇങ്ങനെയാക്കിയതിലും ശിവശങ്കറിന് വലിയ ഉത്തരവാദിത്വമുണ്ട്. മൂന്ന് വർഷമായി ശിവശങ്കർ ജീവിതത്തിന്റെ ഭാഗമാണെന്നും അനൗദ്യോഗിക കാര്യങ്ങൾ മാത്രമേ അദ്ദേഹവുമായി സംസാരിക്കാറുണ്ടായിരുന്നുള്ളൂയെന്നും സ്വപ്ന സുരേഷ് വിവിധ മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. താൻ ആത്മകഥ എഴുതിയാൽ ശിവശങ്കറിനെക്കുറിച്ച് പലതും എഴുതേണ്ടിവരുമെന്നും ഒരുപാട് രഹസ്യങ്ങൾ വെളിയിൽവരുമെന്നും അവർ പറഞ്ഞു. ഐടി വകുപ്പിൽ സ്വപ്നക്ക് ജോലി വാങ്ങി നൽകിയത് താനല്ലെന്ന പുസ്തകത്തിലെ പരാമർശവും അവർ തള്ളി. ഒരു ഫോൺവിളി കൊണ്ടാണ് തന്റെ നിയമനം നടന്നത്. ഒരു അഭിമുഖം പോലും ഇല്ലായിരുന്നു. തന്റെ ജീവിതത്തിന്റെ ഒരു പ്രധാന ഭാഗമായ ആൾക്ക് എങ്ങനെയാണ് നിയമനത്തേക്കുറിച്ച് അറിയില്ലെന്ന് പറയാൻ സാധിക്കുന്നതെന്നും ചോദിച്ചു.

ഐ ഫോൺ കൊടുത്ത് ശിവശങ്കറിനെ ചതിക്കേണ്ട കാര്യം തനിക്കില്ല. ഐ ഫോണുകൾ യൂണിടാക് സ്‌പോൺസർ ചെയ്തായിരുന്നു. അതിലൊന്ന് ശിവശങ്കറിന് നൽകാൻ പറഞ്ഞതായിരുന്നു. അന്ന് അദ്ദേഹം അത് വാങ്ങിച്ചില്ല. പിന്നീട് അദ്ദേഹത്തിന് സാങ്കേതിക പ്രശ്‌നം ഉണ്ടായപ്പോൾ വിട്ടിൽ വന്നപ്പോൽ ഫോൺ കോടുത്തു. ജന്മദിനത്തിൽ ഫോൺ മാത്രമല്ല ഒരുപാട് സാധങ്ങൾ കൊടുത്തിട്ടുണ്ട്. ശിവശങ്കർ എന്ന ഐഎഎസ് ഓഫീസറിന്റെ പ്രോട്ടോക്കോൾ എനിക്കറിയില്ല. ശിവശങ്കർ എന്ന കുടുംബ സുഹൃത്തിന് വേണ്ടി കഴിഞ്ഞ മൂന്ന് വർഷമായി എല്ലാ ജന്മദിനത്തിലും പാർട്ടികൾ നടത്തിയിട്ടുണ്ട്, സമ്മാനങ്ങൾ നൽകാറുണ്ട്. ഒരു ഫോൺ കൊടുത്ത് ശിവശങ്കറിനെ ചതിക്കേണ്ട ആവശ്യം തനിക്കില്ല. ഒരാൾ കൊടുക്കാൻ പറഞ്ഞത്, എന്റെ കൈയിൽ വെച്ച് കൈമാറി. അത് അദ്ദേഹത്തിന് ആവശ്യമുള്ളപ്പോഴാണ് കൊടുത്തത്.

മൂന്ന് വർഷമായി തന്റെ ജീവിതത്തിന്റേയും കുടുംബത്തിന്റെയും മാറ്റിനിർത്താനാകാത്ത ഒരു പ്രധാന അംഗമായിരുന്നു അദ്ദേഹം. തന്റെ അച്ഛനടക്കം എല്ലാം തുറന്ന് സംസാരിക്കുമായിരുന്നു. കണ്ണടച്ച് വിശ്വസിച്ച് തന്നെയായിരുന്നു ശിവശങ്കർ പറയുന്നത് കേട്ട് ജീവിച്ചത്. തന്നെ ഒരു സ്ത്രീ എന്ന നിലയിൽ ചൂഷണം ചെയ്ത് മാനിപ്പുലേറ്റ് ചെയ്ത് നശിപ്പിച്ചു. അതിൽ ശിവശങ്കറിന് വലിയ ഉത്തരവാദിത്വമുണ്ടെന്നും അവർ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP