Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ലോകായുക്ത വിധി യുക്തിപരമല്ല; നടന്നത് സ്വജനപക്ഷപാതം അല്ലെങ്കിൽ പിന്നെ എന്താണ്? നിയമവിദഗ്ധരോട് ആലോചിച്ച് തുടർനടപടി; തനിക്ക് ഇച്ഛാഭംഗം ആണെന്ന മന്ത്രി ആർ.ബിന്ദുവിന്റെ പരാമർശം മറുപടി അർഹിക്കുന്നില്ലെന്നും രമേശ് ചെന്നിത്തല

ലോകായുക്ത വിധി യുക്തിപരമല്ല; നടന്നത് സ്വജനപക്ഷപാതം അല്ലെങ്കിൽ പിന്നെ എന്താണ്? നിയമവിദഗ്ധരോട് ആലോചിച്ച് തുടർനടപടി; തനിക്ക് ഇച്ഛാഭംഗം ആണെന്ന മന്ത്രി ആർ.ബിന്ദുവിന്റെ പരാമർശം മറുപടി അർഹിക്കുന്നില്ലെന്നും രമേശ് ചെന്നിത്തല

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കണ്ണൂർ വൈസ് ചാൻസലർ നിയമനത്തിൽ ഉന്നതവിദ്യാഭ്യാസമന്ത്രി ആർ ബിന്ദുവിനെതിരെ ലോകായുക്തക്ക് നൽകിയ പരാതിയിൽ ഉറച്ചുനിൽക്കുന്നതായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കേസിൽ ലോകായുക്ത വിധി യുക്തിപരമാണെന്ന് പറയാനാകില്ല. നടന്നത് സ്വജനപക്ഷപാതമല്ലെങ്കിൽ പിന്നെയെന്താണെന്നും രമേശ് ചെന്നിത്തല ചോദിച്ചു. മന്ത്രി അധികാര ദുർവിനിയോഗം നടത്തിയിട്ടില്ലെന്ന ലോകായുക്ത വിധിയിൽ പ്രതികരിക്കുകയായിരുന്നു രമേശ് ചെന്നിത്തല.

ഉന്നത വിദ്യാഭ്യാസ മന്ത്രിക്കെതിരെ ഉന്നയിച്ച വാദങ്ങൾ വസ്തുതാപരമാണ്. കണ്ണൂർ യൂണിവേഴ്സിറ്റി പത്താം നിയമപ്രകാരം കുറ്റകരമാണിത്. ലോകായുക്തയെയല്ല വിമർശിക്കുന്നത്, മറിച്ച് വിധിയെ ആണെന്നും രമേശ് ചെന്നിത്തല വിശദീകരിച്ചു. വിഷയത്തിൽ ലോകായുക്തയുടെ ജഡ്ജ്മെന്റ് പൂർണമായും പുറത്തുവന്ന ശേഷം തുടർനടപടി സ്വീകരിക്കാനാണ് രമേശ് ചെന്നിത്തലയുടെ നീക്കം. ഇക്കാര്യത്തിൽ ലോകായുക്തക്ക് ഒരിക്കലും ക്ലീൻചിറ്റ് നൽകാൻ കഴിയില്ല. നിയമവിദഗ്ദരോട് ആലോചിച്ച് തുടർനടപടി സ്വീകരിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

രമേശ് ചെന്നിത്തലക്ക് ഇച്ഛാഭംഗം ആണെന്ന മന്ത്രിയുടെ വിമർശത്തിന് രമേശ് ചെന്നിത്തല മറുപടി പറഞ്ഞില്ല. മന്ത്രി മറുപടി അർഹിക്കുന്നില്ല. ഉന്നത വിദ്യാഭ്യാസ വകുപ്പിനോട് യാതൊരു എതിർപ്പും ഇല്ല. അതിനെ വ്യക്തിപരമായി കാണേണ്ടതില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കണ്ണൂർ വിസി നിയമന വിവാദത്തിൽ മന്ത്രി അധികാര ദുർവിനിയോഗം നടത്തിയിട്ടില്ലെന്നും മന്ത്രി സർവ്വകലാശാലക്ക് നൽകിയത് നിർദ്ദേശമാണെന്നുമായിരുന്നു കേസ് പരിഗണിക്കവെ ലോകായുക്തയുടെ നിരീക്ഷണം. മന്ത്രി സർവ്വകലാശാലക്ക് അന്യയല്ല. ഇത്തരമൊരു നിർദ്ദേശം നൽകുന്ന ഉന്നതവിദ്യാഭ്യാസ മന്ത്രിയെ ചാൻസലർകൂടിയായ ഗവർണർക്ക് തള്ളുകയോ കൊള്ളുകയോ ചെയ്യാം. ഇവിടെ നിർദ്ദേശം ഗവർണർ അംഗീകരിക്കുകയാണ് ചെയ്തതെന്നും ലോകായുക്ത നിരീക്ഷിച്ചു. കണ്ണൂർ വിസിയുടെ പുനർനിയമനവുമായി ബന്ധപ്പെട്ട നിയമപരമായ കാര്യത്തിലേക്ക് ലോകായുക്ത കടന്നില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP