Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വനിതകൾക്ക് സൗജന്യമായി ഫുൾസ്റ്റാക്ക്,ബ്ലോക് ചെയിൻ കോഴ്സുകൾ പഠിക്കാം; കെ-ഡിസ്‌ക് അപേക്ഷ ക്ഷണിച്ചു

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കേരള സംസ്ഥാന ഡെവലപ്‌മെന്റ് ആൻഡ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിൽ (കെ-ഡിസ്‌ക്) സഹകരണത്തോടെ ഐസിറ്റി അക്കാദമിയും കേരള ബ്ലോക്ക് ചെയിൻ അക്കാദമിയും ഓൺലൈനായി നടത്തുന്ന എബിസിഡി(ആക്സിലറേറ്റഡ് ബ്ലോക്ചെയിൻ കൊംപീറ്റൻസി ഡവലപ്മെന്റ് ) കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫുൾസ്റ്റാക് ഡെവലപ്‌മെന്റ്,ബ്ലോക്ക് ചെയിൻ എന്നീ രണ്ട് സർട്ടിഫിക്കേഷൻ പ്രോഗ്രാമുകളാണ് കോഴ്സിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

വിദ്യാർത്ഥികൾക്ക് അവരുടെ അഭിരുചിയനുസരിച്ച് ഇഷ്ടമുള്ള പ്രോഗ്രാം തിരഞ്ഞെടുക്കാം. പെൺകുട്ടികൾക്ക് 100 ശതമാനവും ആൺകുട്ടികൾക്ക് 70 ശതമാനവും സ്‌കോളർഷിപ്പ്് ലഭിക്കും. എൻജിനീയറിങ്, സയൻസ് ബിരുദധാരികൾക്കും മൂന്നു വർഷ എൻജിനീയറിങ് ഡിപ്ലോമക്കാർക്കും വർക്കിങ് പ്രൊഫഷണലുകൾക്കും അപേക്ഷിക്കാം. ഫെബ്രുവരി 24 ന് നടക്കുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാകും വിദ്യാർത്ഥികളെ തിരഞ്ഞെടുക്കുക.
ന്യൂമറിക്കൽ എബിലിറ്റി, ലോജിക്കൽ റീസൺ, കംപ്യൂട്ടർ സയൻസ് ബേസിക്‌സ് തുടങ്ങിയ വിഷയങ്ങളെ അടിസ്ഥാനപ്പെടുത്തിയാകും പരീക്ഷ.

കേരള സർക്കാരിന് കീഴിലുള്ള ഐസിറ്റി അക്കാദമി നടത്തുന്ന ഫുൾസ്റ്റാക്ക് ഡെവലപ്പ്മെന്റ് കോഴ്സ് വിജയകരമായി പൂർത്തീകരിക്കുന്നവർക്ക് ടിസിഎസ് അയോണിൽ വെർച്വൽ ഇന്റേൺഷിപ്പ് സൗകര്യവും ലഭിക്കും.കേരള ഡിജിറ്റൽ സർവ്വകലാശാലയ്ക്ക്( ഡിയുകെ) കീഴിലുള്ള കേരള ബ്ലോക്ക് ചെയിൻ അക്കാദമി വിഭാവനം ചെയ്ത ബ്ലോക്ക് ചെയിൻ കോഴ്സിൽ
അസോസിയേറ്റ്, ഡെവലപ്പർ, ആർക്കിടെക്ച്ചർ എന്നിങ്ങനെ ത്രീ ലെവൽ സർട്ടിഫിക്കറ്റ് പ്രോഗ്രാമുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. വിദ്യാർത്ഥികൾക്ക് ബ്ലോക്ക് ചെയിൻ രംഗത്തെ അറിവിന്റെ അടിസ്ഥാനത്തിൽ അനുയോജ്യമായ ലെവലിൽ പ്രവേശനം നേടാം. കോഴ്സ് വിജയകരമായി പൂർത്തീകരിച്ച വിദ്യാർത്ഥികൾക്ക് ആഗോളതലത്തിലുള്ള നൂറിലധികം മുൻനിര കമ്പനികളിൽ ഇതിനോടകം പ്ലേസ്മെന്റ് ലഭിച്ചിട്ടുണ്ട്.അന്താരാഷ്ട്ര തലത്തിൽ ഏറ്റവും കൂടുതൽ തൊഴിൽ സാധ്യതയുള്ള മേഖലകളിൽ മുൻനിരയിലുള്ള ബ്ലോക് ചെയിൻ,ഫുൾസ്റ്റാക്ക് രംഗങ്ങളിൽ മികച്ച കരിയർ ആഗ്രഹിക്കുന്നവർക്ക് www.abcd.kdisc.kerala.gov.in എന്ന വിലാസത്തിൽ അപക്ഷകൾ ഫെബ്രുവരി 19 വരെ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക്- 0471-2700813, 7594051437.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP