Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സിനിമാപ്രേക്ഷകരുടെ കുടിവെള്ളം മുട്ടിക്കരുതെന്ന് ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ; തിയറ്ററിലേക്ക് വെള്ളം കൊണ്ടുവരാൻ അനുവദിക്കുന്നില്ലെങ്കിൽ സൗജന്യമായി കുടിവെള്ളം നൽകണമെന്നും ഉത്തരവ്

സിനിമാപ്രേക്ഷകരുടെ കുടിവെള്ളം മുട്ടിക്കരുതെന്ന് ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ; തിയറ്ററിലേക്ക് വെള്ളം കൊണ്ടുവരാൻ അനുവദിക്കുന്നില്ലെങ്കിൽ സൗജന്യമായി കുടിവെള്ളം നൽകണമെന്നും ഉത്തരവ്

ന്യൂഡൽഹി: തിയറ്ററുകളിൽ വെള്ളം കൊണ്ടുവരാൻ പ്രേക്ഷകർക്ക് അനുമതി നിഷേധിക്കുന്ന തിയറ്ററുകൾ ഇനി മുതൽ സൗജന്യമായി കുടിവെള്ളം നൽകണമെന്ന് ഉത്തരവ്. ദേശീയ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷനാണ് തിയറ്ററുടമകൾക്കു നിർദ്ദേശം നൽകിയത്.

ചില തിയറ്ററുകൾ പ്രേക്ഷകർ കൊണ്ടുവരുന്ന വെള്ളം അകത്തേക്ക് കൊണ്ടുപോകാൻ അനുവദിക്കാറില്ല. ഇത്തരം തിയറ്ററുകൾക്കാണ് കമ്മീഷൻ നിർദ്ദേശം നൽകിയിരിക്കുന്നത്.

കുടിവെള്ളം സൗജന്യമായി നൽകാനാണു ദേശീയ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷന്റെ ഉത്തരവ്. ആവശ്യത്തിന് ജല ശുദ്ധീകരണികളും കൂളറുകളും ഗ്ലാസുകളും സജ്ജമാക്കണമെന്നും തിയറ്ററുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. സിനിമ പ്രദർശനം നടക്കുമ്പോഴെല്ലാം ജലം ലഭ്യമാണെന്ന് തിയറ്ററുകൾ ഉറപ്പു വരുത്തണം.

അടിസ്ഥാന ആവശ്യമാണു വെള്ളമെന്നും എല്ലാവർക്കും വൻവില കൊടുത്ത് വെള്ളം വാങ്ങാൻ സാധിക്കില്ലെന്നും ചൂണ്ടിക്കാട്ടിയാണ് കമ്മീഷൻ ഉത്തരവ്. സിനിമ കാണാൻ എത്തുന്നവരിൽ പ്രായമുള്ളവരും കുട്ടികളും ഉണ്ടാകും. മൂന്ന് മണിക്കൂർ വെള്ളം കുടിക്കാതെ തള്ളി നീക്കാൻ ഇവർക്ക് ബുദ്ധിമുട്ടുണ്ടാകും. വെള്ളം കൈയിൽ കരുതാൻ അനുവദിക്കാത്ത സാഹചര്യത്തിൽ സൗജന്യമായി വെള്ളം ലഭ്യമാക്കാത്തത് സേവനം നിഷേധിക്കുന്നതിന് തുല്യമാണ്.

വൻവില കൊടുത്ത് കുപ്പിവെള്ളം വാങ്ങാൻ നിർബന്ധിക്കുന്നത് അനീതിയാണ്. വെള്ളം ലഭ്യമാക്കിയില്ലെങ്കിൽ തിയറ്റർ ഉടമ നഷ്ടപരിഹാരം നൽകാൻ ബാധ്യസ്ഥനാണെന്നും ഉപഭോക്തൃ തർക്കപരിഹാര കമ്മീഷന്റെ ഉത്തരവിൽ വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP