Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പാലക്കാട് മെഡിക്കൽകോളേജിന് അനുവദിച്ച 50 ഏക്കർ ഭൂമിയിൽ നിന്ന് 70 സെന്റ് ഭൂമി തിരിച്ചെടുത്ത് നഗരസഭയ്ക്ക് സെപ്റ്റേജ് ട്രീറ്റ്മെന്റ് പ്ലാന്റ് നിർമ്മിക്കുന്നതിന് നൽകും; സംസ്ഥാനത്ത് 28 പോക്സോ കോടതികൾ കൂടി; മന്ത്രിസഭാ യോഗ തീരുമാനം ഇങ്ങനെ

പാലക്കാട് മെഡിക്കൽകോളേജിന് അനുവദിച്ച 50 ഏക്കർ ഭൂമിയിൽ നിന്ന് 70 സെന്റ് ഭൂമി തിരിച്ചെടുത്ത് നഗരസഭയ്ക്ക് സെപ്റ്റേജ് ട്രീറ്റ്മെന്റ് പ്ലാന്റ് നിർമ്മിക്കുന്നതിന് നൽകും; സംസ്ഥാനത്ത് 28 പോക്സോ കോടതികൾ കൂടി; മന്ത്രിസഭാ യോഗ തീരുമാനം ഇങ്ങനെ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാനത്ത് പോക്സോ നിയമപ്രകാരം രജിസ്റ്റർ ചെയ്യപ്പെടുന്ന കേസുകളും ബലാത്സംഗക്കേസുകളും വേഗത്തിൽ തീർപ്പാക്കുന്നതിന് 28 അഡീഷണൽ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതികൾ സ്ഥാപിക്കുന്നതിന് മന്ത്രിസഭാ യോഗം അംഗീകാരം നൽകി. ഇതോടെ പോക്‌സോ കേസുകൾ കൈകാര്യം ചെയ്യുന്നതിന് മാത്രം 56 അതിവേഗ സ്പെഷ്യൽ കോടതികളാവും.

14 ജില്ലകളിൽ നിലവിലുള്ള ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ (പോക്സോ) കോടതികളിൽ അനുവദിച്ച സ്റ്റാഫ് പാറ്റേണിലും നിയമനരീതിയിലും കോടതികൾ ആരംഭിക്കുന്ന മുറയ്ക്ക് തസ്തികകൾ അനുവദിക്കും. ജില്ലാ ജഡ്ജ്, സീനിയർ ക്ലാർക്ക്, ബഞ്ച് ക്ലാർക്ക് എന്നിവരുടെ ഓരോ തസ്തികകൾ സൃഷ്ടിക്കും. കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്, കമ്പ്യൂട്ടർ അസിസ്റ്റന്റ്/എൽ.ഡി. ടൈപ്പിസ്റ്റ് എന്നിവരുടെ ഓരോ തസ്തികകളും ഓഫീസ് അറ്റൻഡന്റിന്റെ രണ്ട് തസ്തികകളും കരാർ അടിസ്ഥാനത്തിലും സൃഷ്ടിക്കും.

ഫിഷറീസ് വകുപ്പിൽ പുതിയ തസ്തികകൾ

ഫിഷറീസ് വകുപ്പിൽ ആലപ്പുഴ, പൊന്നാനി, അഴീക്കോട് (തൃശ്ശൂർ), കാസർഗോഡ് എന്നീ ഫിഷറീസ് സ്റ്റേഷനുകളുടെ പ്രവർത്തനത്തിന് ആവശ്യമായ തസ്തികകൾ സൃഷ്ടിക്കാൻ തീരുമാനിച്ചു. ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ, അസിസ്റ്റന്റ് ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ, ഫിഷറീസ് ഓഫീസർ, ക്ലർക്ക് കം ടൈപ്പിസ്റ്റ്, ഓഫീസ് അറ്റൻഡന്റ് ഗ്രേഡ്-2 എന്നിവരുടെ ഓരോ തസ്തികകളും ഫിഷറീസ് ഗാർഡിന്റെ 3 തസ്തികകളും സൃഷ്ടിക്കും. കാഷ്വൽ സ്വീപ്പറെ കരാർ വ്യവസ്ഥയിൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നിയമിക്കാനും അനുമതി നൽകി.

നിയമനം

കണ്ണൂർ ജില്ലാ ഗവൺമെന്റ് പ്ലീഡർ ആൻഡ് പബ്ലിക് പ്രോസിക്യൂട്ടർ തസ്തികയിൽ കെ. അജിത്ത്കുമാറിനെ നിയമിക്കാൻ തീരുമാനിച്ചു.

ഭൂമി അനുവദിച്ചു

പാലക്കാട് മെഡിക്കൽകോളേജിന് അനുവദിച്ച 50 ഏക്കർ ഭൂമിയിൽ നിന്ന് 70 സെന്റ് ഭൂമി തിരിച്ചെടുത്ത് പാലക്കാട് നഗരസഭയ്ക്ക് സെപ്റ്റേജ് ട്രീറ്റ്മെന്റ് പ്ലാന്റ് നിർമ്മിക്കുന്നതിന് നൽകും. റവന്യൂ വകുപ്പിൽ പുനർനിക്ഷിപ്തമാക്കി രണ്ട് സേവന വകുപ്പുകൾ തമ്മിലുള്ള കൈമാറ്റ വ്യവസ്ഥകൾക്ക് വിധേയമായി തദ്ദേശസ്വയംഭരണ വകുപ്പിന് ഭൂമി അനുവദിച്ചു നൽകും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP