Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മതേതരത്വമാണ് ഇന്ത്യയുടെ ചരിത്രപരമായ ഐഡന്റിറ്റി; വർഗീയത അല്ലെന്ന് പഠിപ്പിച്ച മതേതരവാദി; ഇന്ത്യയിലെ ആദ്യ വിദ്യാഭ്യാസമന്ത്രി ബഹുഭാഷാ പണ്ഡിതനും; ആ സ്വപ്‌നങ്ങൾക്ക് കരുത്തു പകരാൻ മൗലാനാ ആസാദ് ഉറുദു സർവ്വകലാശാലയിലെ ചാൻസലറായി എത്തുന്നത് ശ്രീ എം; മലയാളിയായ യോഗാചാര്യൻ പുതിയ പദവി ഏറ്റെടുക്കുമ്പോൾ

മതേതരത്വമാണ് ഇന്ത്യയുടെ ചരിത്രപരമായ ഐഡന്റിറ്റി; വർഗീയത അല്ലെന്ന് പഠിപ്പിച്ച മതേതരവാദി; ഇന്ത്യയിലെ ആദ്യ വിദ്യാഭ്യാസമന്ത്രി ബഹുഭാഷാ പണ്ഡിതനും; ആ സ്വപ്‌നങ്ങൾക്ക് കരുത്തു പകരാൻ മൗലാനാ ആസാദ് ഉറുദു സർവ്വകലാശാലയിലെ ചാൻസലറായി എത്തുന്നത് ശ്രീ എം; മലയാളിയായ യോഗാചാര്യൻ പുതിയ പദവി ഏറ്റെടുക്കുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ഹൈദരാബാദ്: 'മതേതരത്വമാണ് ഇന്ത്യയുടെ ചരിത്രപരമായ ഐഡന്റിറ്റി; വർഗീയത അല്ല' എന്ന് 1940ൽ രാംഗഡിൽ നടന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സമ്മേളനത്തിൽ അദ്ധ്യക്ഷ പ്രസംഗം നടത്തിയതും, വിഭജനകാലത്ത്, ഡൽഹിയിലെ ജുമാമസ്ജിദിന്റെ പടവുകളിൽ നിന്നുകൊണ്ട് ഇന്ത്യൻ മുസ്ലിങ്ങളോട് 'ഇതാണ് നിങ്ങളുടെ രാജ്യമെന്ന്' വികാരഭരിതമായി പറഞ്ഞുകൊണ്ടിരുന്നതും കറകളഞ്ഞ ബഹുസ്വരദേശിയവാദിയായ മൗലാന അബുൽ കലാം ആസാദായിരുന്നു. അദ്ദേഹത്തിന്റെ സ്മരണയ്ക്ക് സ്ഥാപിച്ച സർവ്വകലാശാലയെ ഇനി ശ്രീ എം നയിക്കും.

കേന്ദ്ര സർവകലാശാലയായ മൗലാന ആസാദ് ഉറുദു സർവകലാശാലയുടെ ചാൻസലറായി ആത്മീയാചാര്യൻ ശ്രീ എം 21ന് ചുമതലയേൽക്കും. ഹൈദരാബാദിലെ ഗച്ചിബൗളിയാണ് സർവകലാശാലയുടെ ആസ്ഥാനം. സർവകലാശാലയുടെ വിസിറ്റർ പദവി വഹിക്കുന്ന രാഷ്ട്രപതി രാംനാഥ് കോവിന്ദ് ആണ് അദ്ദേഹത്തെ നിയമിച്ചത്. മൂന്നുവർഷമാണ് കാലാവധി. ഉറുദു ഭാഷയുടെ വികാസത്തിനും പ്രചാരണത്തിനുമായി സ്ഥാപിച്ച സർവകലാശാലയ്ക്ക് ലക്നൗ, ശ്രീനഗർ എന്നിവിടങ്ങളിലും കാമ്പസുകളുണ്ട്. മൗലാനാ അബുൽ കലാം ആസാദിന്റെ സ്മരണാർത്ഥം സ്ഥാപിതമായ സർവകലാശാലയുടെ പ്രധാന ലക്ഷ്യം ഉർദു ഭാഷയുടെ പരിപോഷണവും സംരക്ഷണവുമാണ്. ഭാഷേതര കോഴ്‌സുകളെല്ലാം ഉർദു മാധ്യമമായി പഠിപ്പിക്കപ്പെടുന്ന സർവകലാശാലയിൽ സ്ത്രീ വിദ്യാഭ്യാസത്തിനും പ്രത്യേകം പരിഗണന നൽകപ്പെടുന്നു.

ഈ സ്ഥാപനത്തെ നയിക്കാനുള്ള നിയോഗം എത്തുകയാണ് ശ്രീ എമ്മിലേക്ക്. മലയാളിയായ ശ്രീ എം മതേതരത്വം ഉയർത്തി പിടിക്കുന്ന ബഹുഭാഷാ പണ്ഡിതനായ ആത്മീയ യോഗാചാര്യനാണ്. ഈ സാഹചര്യത്തിലാണ് ദേശീയതയെ കൂടുതൽ ശക്തിപ്പെടുത്താൻ ശ്രീ എമ്മിനെ ഈ സർവ്വകലാശാലയുടെ ചുമതല രാഷ്ട്രപതി ഏൽപ്പിക്കുന്നത്.

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയാണ് മൗലാന അബുൽ കലാം ആസാദ്. സ്വാതന്ത്ര്യ സമര സേനാനി, വിദ്യാഭ്യാസ വിചക്ഷണൻ, പത്രപ്രവർത്തകൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള ഇദ്ദേഹം വീട്ടിലിരുന്ന് സ്വയം പഠിച്ചാണ് ഈ നേട്ടങ്ങൾ കൈവരിച്ചത്. ഉറുദു, അറബി, ബംഗാളി, പേർഷ്യൻ, ഇംഗ്ലീഷ് തുടങ്ങി നിരവധി ഭാഷകളിൽ ഇദ്ദേഹം പ്രാവീണ്യം നേടിയിരുന്നു. ഉത്സാഹിയും നിശ്ചയദാർഢ്യവുമുള്ള വിദ്യാർത്ഥിയായിരുന്നു ആസാദ്. ഗണിതശാസ്ത്രം, തത്ത്വചിന്ത, ലോകചരിത്രം, ശാസ്ത്രം തുടങ്ങിയ നിരവധി വിഷയങ്ങളിൽ അദ്ദേഹം അറിവ് നേടി.

അദ്ധ്യാപകർ വീട്ടിലെത്തിയാണ് ഇദ്ദേഹത്തെ പഠിപ്പിച്ചിരുന്നത്. ഇന്ത്യയുടെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രിയായ ആസാദ് കൗമാരപ്രായത്തിൽ തന്നെ പത്രപ്രവർത്തനത്തിൽ സജീവമായിരുന്നു. 1912ൽ കൽക്കട്ടയിൽ അൽ-ഹിലാൽ (ദി ക്രസന്റ്) എന്ന പേരിൽ അദ്ദേഹം ഒരു പ്രതിവാര ഉറുദു പത്രം പ്രസിദ്ധീകരിച്ചിരുന്നു. പിന്നീട്, ഡൽഹിയിലെ പ്രശസ്തമായ ജാമിയ മിലിയ ഇസ്ലാമിയ പോലുള്ള നിരവധി സ്ഥാപനങ്ങൾ അദ്ദേഹം സ്ഥാപിച്ചു.

ഇന്ത്യ കണ്ട എക്കാലത്തെയും എണ്ണപ്പെട്ട ധീര ദേശാഭിമാനികളിൽ പ്രധാനിയാണ് അബുൽ കലാം ആസാദ്. അദ്ദേഹം തുടക്കം കുറിച്ച ഒട്ടേറെ സ്ഥാപനങ്ങൾ ഇന്നും രാജ്യത്ത് തലയെടുപ്പോടെ നിൽക്കുന്നു. രാജ്യദ്രോഹക്കുറ്റം ചുമത്തി ബ്രിട്ടീഷ് സർക്കാർ ജയിലിലടച്ച വേളയിൽ അബുൽ കലാം ആസാദ് നൽകിയ ഉശിരൻ മറുപടിയെ മഹാത്മാ ഗാന്ധിജി പ്രശംസിച്ചത് ചരിത്രം. ഗാന്ധി ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ സജീവമാകുന്നതിന് മുമ്പ് തന്നെ കളം നിറഞ്ഞ വ്യക്തിയായിരുന്നു അബുൽ കലാം ആസാദ്. മരണം വരെ കോൺഗ്രസുകാരനായിരുന്ന അദ്ദേഹം ഐക്യത്തോടെ ഇന്ത്യ നിലകൊള്ളേണ്ട ആവശ്യകത സംബന്ധിച്ച് പലപ്പോഴും വാചാലനായിരുന്നു.

'ഇന്ത്യയിലെ ഹിന്ദുക്കളും മുസ്ലിങ്ങളും ഒരൊറ്റ ചരിത്ര-സാമൂഹ്യ-സാംസ്‌കാരിക പാരമ്പര്യത്തിന്റെ തുല്യഅവകാശികൾ ആണെന്നും, ആ ബോധം ജൈവികമായ ഒരു മാനവികതയുടെ ഭാഗമായി തന്നെ നമുക്കുള്ളിൽ ഉടലെടുക്കേണ്ടതാണ്' എന്നും ഉള്ള സന്ദേശം ഇന്ത്യയ്ക്ക് പകർന്നു നൽകിയ നേതാവ്. ഇരുപതാം നൂറ്റാണ്ടിലെ ഇന്ത്യ കണ്ട ഏറ്റവും പ്രതിഭാശാലിയായ ഉറുദു പണ്ഡിതൻ കൂടിയായിരുന്നു. അദ്ദേഹത്തിന്റെ ഖുറാൻ വ്യാഖ്യാനം അതിന്റെ ആഴം കൊണ്ടും, മാനവികമായ വ്യാഖ്യാനം കൊണ്ടും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സർ സയിദ് അഹമ്മദ് ഖാന്റെ ദ്വിദേശിയതാ വാദവും ബ്രിട്ടിഷ് കൂറും, അലിഗഡ് മൂവ്‌മെന്റും ഇന്ത്യൻ മുസ്ലിങ്ങൾക്കിടയിൽ അപകടകരമായ സ്വാധീനം ചെലുത്തികൊണ്ടിരുന്ന ഒരു കാലത്താണ് ആസാദ് ബഹുസ്വരദേശിയതയുടെ വിത്തുകൾ ഇന്ത്യൻ മുസ്ലിം യുവാക്കൾക്കിടയിൽ പാകി മുളപ്പിച്ചത്

വിദ്യാഭ്യാസമന്ത്രി ആയിരിക്കെ സാർവത്രിക വിദ്യാഭ്യാസത്തിന്റെയും, വയോജനവിദ്യാഭ്യാസത്തിന്റെയും ശക്തനായ വക്താവ് ആയിരുന്നു ആസാദ്. ഡഏഇയും ഇന്ത്യൻ കൗൺസിൽ ഓഫ് കൾചറൽ റിലേഷൻസും മാത്രമല്ല ലളിതകലാ അക്കാദമി, സാഹിത്യ അക്കാദമി, സംഗീത നാടക അക്കാദമി, ഐഐടി....ഇങ്ങനെ പല സ്ഥാപനങ്ങളും അദ്ദേഹം തുടങ്ങി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP