Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മാധ്യമ പ്രവർത്തകൻ റോബർട്ടോ റ്റൊലിയോ വെടിയേറ്റു മരിച്ചു; മെക്‌സിക്കോയിൽ ഈ മാസം കൊല്ലപ്പെടുന്ന നാലാമത്തെ മാധ്യമപ്രവർത്തകൻ

മാധ്യമ പ്രവർത്തകൻ റോബർട്ടോ റ്റൊലിയോ വെടിയേറ്റു മരിച്ചു; മെക്‌സിക്കോയിൽ ഈ മാസം കൊല്ലപ്പെടുന്ന നാലാമത്തെ മാധ്യമപ്രവർത്തകൻ

പി.പി. ചെറിയാൻ

മെക്‌സിക്കൊ സിറ്റി: മാധ്യമ പ്രവർത്തകൻ റോബർട്ടോ റ്റൊലിനൊ വെടിയേറ്റു മരിച്ചതായി തിങ്കളാഴ്ച ലോക്കൽ വെബ്‌സൈറ്റ് ഡയറക്ടർ അർമാൻഡോ ലിനാറിസ് വെളിപ്പെടുത്തി.

മെക്‌സിക്കൊ സിറ്റിയിൽ ജനുവരി മാസം മാത്രം കൊല്ലപ്പെടുന്ന നാലാമത്തെ മാധ്യമ പ്രവർത്തകനാണ് റൊബർട്ടൊ. മൂന്നുപേരാണ് റൊബർട്ടൊക്ക് നേരെ വെടിയുതിർത്തതെന്ന് ഡയറക്ടർ പറഞ്ഞു. വെബ്‌സൈറ്റ് മോണിറ്റർ മിച്ചോക്കനിലെ ക്യാമറ ഓപ്പറേറ്ററായും, വീഡിയൊ എഡിറ്ററായും പ്രവർത്തിച്ചുവരികയായിരുന്നു കൊല്ലപ്പെട്ട റൊബെർട്ടോ.

ഗവൺമെന്റ് അഴിമതികളെ കുറിച്ചുള്ള റിപ്പോർട്ടുകളും, രാഷ്ട്രീയക്കാരുടെ അഴിമതികളെകുറിച്ചും റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ഈ വെബ്‌സൈററിന് നിരവധി ഭീഷിണികൾ ലഭിച്ചിരുന്നു. ഭീഷിണികളുടെ ഉറവിടത്തെകുറിച്ചു അറിവുണ്ടെങ്കിലും ഇപ്പോൾ അതിനെകുറിച്ചു കൂടുതൽ വെളിപ്പെടുത്തുവാൻ ആഗ്രഹിക്കുന്നില്ലെന്ന് അർമാൻണ്ടൊ പറഞ്ഞു.

മെക്‌സിക്കൊ സിറ്റിയിൽ മാധ്യമ പ്രവർത്തകരായ ലൂർദ്ബ മൾഡനാഡൊ, മാർഗറീറ്റൊ മാർട്ടിനസ് ഒസെ ലൂസ് എന്നിവർ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ചു രാജ്യവ്യാപകമായി ജനുവരി 25ന് പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിച്ചിരുന്നു. ഇതിന്റെ മാറ്റൊലി കെട്ടടങ്ങും മുമ്പാണ് മറ്റൊരു മാധ്യമപ്രവർത്തകന്റെ ജീവൻ കൂടി നഷ്ടമായിരിക്കുന്നത്. മെക്‌സിക്കോയിൽ കൊല്ലപ്പെടുന്ന മാധ്യമപ്രവർത്തകരുടെ കേസ്സുകളിൽ 90 ശതമാനവും തെളിയിക്കപ്പെടുന്നില്ലെന്ന് മെക്‌സിക്കൊ ഇന്റീരിയൽ അണ്ടർ സെക്രട്ടറി അലജാൻഡ്രൊ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP