Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മുൻ ഐപിഎസ് ഉദ്യോഗസ്ഥന്റെ വീട്ടിൽ നിന്നും കണക്കിൽ പെടാത്ത കോടികൾ കണ്ടെത്തി ആദായനികുതി വകുപ്പ്; തെരഞ്ഞെടുപ്പിനെത്തിച്ച പണമെന്നും സംശയം

മുൻ ഐപിഎസ് ഉദ്യോഗസ്ഥന്റെ വീട്ടിൽ നിന്നും കണക്കിൽ പെടാത്ത  കോടികൾ കണ്ടെത്തി ആദായനികുതി വകുപ്പ്; തെരഞ്ഞെടുപ്പിനെത്തിച്ച പണമെന്നും സംശയം

മറുനാടൻ മലയാളി ബ്യൂറോ

നോയിഡ: മുൻ ഐപിഎസ് ഉദ്യോഗസ്ഥന്റെ വസതിയിൽ ആദായനികുതി വകുപ്പ് നടത്തിയ മിന്നൽ പരിശോധനയിൽ കോടികളുടെ കണക്കിൽപ്പെടാത്ത പണം കണ്ടെടുത്തു. ഉത്തർപ്രദേശിലെ നോയിഡയിലാണ് സംഭവം നടന്നത്. പരിശോധന സർവേ ഓപ്പറേഷൻ ആണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ ആദ്യം പറഞ്ഞിരുന്നത്. എന്നാൽ ഇത് സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ പുറത്തുവന്നിട്ടില്ല.

2000 ത്തിന്റെയും 500 ന്റെയും നോട്ടുകളാണ് പരിശോധനയിൽ ഐപിഎസ് ഉദ്യോഗസ്ഥന്റെ വീട്ടിൽ നിന്നും കണ്ടെടുത്തത്. വീടിന്റെ ബേസ്മെന്റിലായിരുന്നു പണം സൂക്ഷിച്ചിരുന്നത്. 650 ലോക്കറുകളുള്ള ബേസ്മെന്റിൽ ഒരു സ്ഥാപനം നടത്തിവരികയായിരുന്നു ഇയാൾ എന്നാണ് വിവരം. സംഭവത്തിന് ബിനാമി ഇടപാടുകളുമായി ബന്ധമുണ്ടോയെന്ന് അന്വേഷണ സംഘം പരിശോധിച്ചുവരുകയാണ്. അഖിലേഷ് യാദവിന്റെ സമാജ്‌വാദി പാർട്ടിയുമായി ഐപിഎസ് ഉദ്യോഗസ്ഥന് ബന്ധമുണ്ടെന്നുള്ള സൂചനകളും ഇതിനോടകം പുറത്തുവരുന്നുണ്ട്.

ഞായറാഴ്ച വൈകിട്ടോടെയാണ് ആദായനികുതി വകുപ്പിലെ ഉദ്യോഗസ്ഥർ നോയിഡയിലെ സെക്ടർ 50ൽ എത്തിയത്. ഇന്ന് രാവിലെ ഉത്തർപ്രദേശിലെ വാരണാസിയിലും ജാൻപൂരിലും ഉൾപ്പടെ പത്ത് സ്ഥലങ്ങളിൽ ആദായനികുതി വകുപ്പ് റെയിഡ് നടത്തിയിരുന്നു. നിരവധി ജൂവലറി ഉടമകളുമായി ബന്ധപ്പെട്ടും റെയിഡ് നടന്നതായി സൂചനകളുണ്ട്. പന്ത്രണ്ടോളം ടീമുകൾ രൂപീകരിച്ചാണ് വ്യാപക പരിശോധനകൾ നടത്തിയത്.

നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചില ജൂവലറി ഉടമകൾ ഹവാല പണം ഇടപാടുകൾ നടത്തുന്നതായി ഉദ്യോഗസ്ഥർക്ക് രഹസ്യവിവരം ലഭിച്ചതായും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. സംശയാസ്പദമായ ചില ഇടപാടുകൾ ആദായനികുതി വകുപ്പ് പരിശോധനയിൽ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ ഹവാല ഇടപാടുകാരുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ചില ജൂവലറി ഉടമകളുടെ പേരുകൾ ഉൾപ്പെട്ട പട്ടിക അന്വേഷണ ഉദ്യോഗസ്ഥർ തയ്യാറാക്കിയതായാണ് പുറത്ത് വരുന്ന വിവരം.

നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥികൾക്ക് വേണ്ടിയാണ് ഹവാല പണം ലഭ്യമാക്കുന്നതെന്നാണ് ആദായനികുതി വകുപ്പിന്റെ നിഗമനം. നിയമസഭാ തെരഞ്ഞെടുപ്പ്്് നടക്കുന്ന ഉത്തർപ്രദേശിലെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കായി ഈ തുക ഉപയോഗിക്കുമെന്നും അന്വേഷണ സംഘം സംശയിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP