Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സിറിയക് ജോസഫ് സുപ്രീംകോടതി കോളീജിയത്തിൽ കടന്ന് കൂടിയ പുഴുക്കുത്ത്; ലോകായുക്ത ജസ്റ്റിസിനെതിരെ ആക്രമണം തുടർന്ന് കെ ടി ജലീൽ

സിറിയക് ജോസഫ് സുപ്രീംകോടതി കോളീജിയത്തിൽ കടന്ന് കൂടിയ പുഴുക്കുത്ത്; ലോകായുക്ത ജസ്റ്റിസിനെതിരെ ആക്രമണം തുടർന്ന് കെ ടി ജലീൽ

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫിനെതിരെ വീണ്ടും ആരോപണവുമായി കെടി ജലീൽ എംഎൽഎ. സുപ്രീംകോടതി കോളീജിയത്തിൽ കടന്ന് കൂടിയ പുഴുക്കുത്താണ് ജസ്റ്റിസ് സിറിയക് ജോസഫെന്ന് ജലീൽ പറഞ്ഞു. പൊതു പ്രവർത്തകൻ ജോമോൻ പുത്തൻ പുരക്കലിന്റെ ആത്മകഥയിൽ നിന്നുള്ള ഭാഗം ഫേസ്‌ബുക്കിൽ പങ്കുവച്ചാണ് കെടി ജലീലിന്റെ ആരോപണം. ജോമോൻ പുത്തൻ പുരക്കൽ എഴുതുന്നു എന്ന് തുടക്കത്തിൽ എഴുതി ചേർത്താണ് കുറിപ്പ് തുടങ്ങുന്നത്.

'ജഡ്ജിമാരെ തെരഞ്ഞെടുക്കുന്ന സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ കോളീജിയം പ്രധാനമന്ത്രിക്ക് കീഴിലേക്ക് മാറ്റി കൊണ്ട് പാർലമെന്റിൽ നിയമം പാസാക്കിയിരുന്നു. ഇതിനെതിരെ സുപ്രീംകോടതിയിൽ കേസ് പരിഗണിച്ചപ്പോഴാണ് ജസ്റ്റിസ് സിറിയക് ജോസഫിനെ കുറിച്ചുള്ള പ്രസ്താവനകൾ ഉണ്ടാകുന്നതെന്ന്' കുറിപ്പിൽ പറയുന്നു.

'സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ കോളീജിയത്തിൽ പുഴുക്കുത്തുകളായ ന്യായാധിപർ കടന്നു കൂടിയതുകൊണ്ടാണ് പ്രധാനമന്ത്രിയുടെ കീഴിലേക്ക് കൊളീജിയം മാറ്റിയതെന്നായിരുന്നു കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ അറ്റോർണി ജനറൽ മുകുൾ റോ?ഹിത്?ഗിയുടെ വാദം. അതിന് ഉദാഹരണമായി പുഴുക്കുത്തായ ഏതെങ്കിലും ജഡ്ജിയെ ചൂണ്ടിക്കാണിക്കാവോ എന്ന ഭരണഘടനാ ബെഞ്ചിന്റെ ചോദ്യത്തിന് അറ്റോണി ജനറൽ ജസ്റ്റിസ് സിറിയക് ജോസെഫിന്റെ പേരാണ് നൽകിയത്. വിധിന്യായം എഴുതാത്ത ന്യായാധിപനാണ് ജസ്റ്റിസ് സിറിയക് ജോസ്‌ഫെന്ന് അന്ന് അറ്റോർണി ജനറൽ വെളിപ്പെടുത്തിയതായി' കെ ടി ജലീൽ ചൂണ്ടിക്കാട്ടുന്നു.

ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

'പുഴുക്കുത്ത്'
ജോമോൻ പുത്തൻപുരക്കൽ എഴുതുന്നു:'ജഡ്ജിമാരെ തിരഞ്ഞെടുക്കുന്ന സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ കൊളീജിയം, പ്രധാനമന്ത്രിയുടെ കീഴിലേക്ക് മാറ്റികൊണ്ട് പാർലമെന്റിൽ നിയമം പാസ്സാക്കിയതിനെതിരെ, സുപ്രീംകോടതിയിലെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് കേസ് പരിഗണിച്ചപ്പോൾ, കേന്ദ്രഗവണ്മെന്റിന് വേണ്ടി അന്നത്തെ അറ്റോർണി ജനറൽ മുകുൾ റോഹ്തഗി ഇപ്രകാരം വാദിച്ചു;'സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ കൊളീജിയത്തിൽ പുഴുക്കുത്തുകളായ ജഡ്ജിമാർ കടന്നുകൂടിയതുകൊണ്ടാണ്, ജഡ്ജിമാരെ തിരെഞ്ഞെടുക്കുന്ന കൊളീജിയം പ്രധാനമന്ത്രിയുടെ കീഴിലേക്ക് മാറ്റിയത്'

.അപ്പോൾ കേസ് പരിഗണിച്ച ഭരണഘടനാ ബെഞ്ച് അറ്റോർണി ജനറലിനോട് ചോദിച്ചു; 'കൊളീജിയത്തിൽ കടന്നുകൂടിയ പുഴുക്കുത്തുകളായ ഒരു ജഡ്ജിന്റെ പേരെങ്കിലും എക്‌സാംപിളായി പറയാൻ കഴിയുമോ?''സുപ്രീംകോടതി ജഡ്ജിയായിരുന്ന, അതിനുമുൻപ് കർണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന, ജസ്റ്റിസ് സിറിയക് ജോസഫ് ജഡ്ജ്‌മെന്റ് എഴുതാത്ത ജഡ്ജിയായിരുന്നു എന്നും, ഇത്തരം പുഴുക്കുത്തുകളാണ് കൊളീജിയത്തിൽ കടന്നുകൂടിയതെന്നും, അറ്റോർണി ജനറൽ സുപ്രീംകോടതിയിൽ വെളിപ്പെടുത്തി.

ജസ്റ്റിസ് സിറിയക് ജോസഫ് വാദംകേട്ട കേസുകളിലെല്ലാം സിറിയക് ജോസഫിനോടൊപ്പം ബെഞ്ചിലുണ്ടായിരുന്ന ജഡ്ജിയാണ് ജഡ്ജ്‌മെന്റ് എഴുതിയതെന്ന്, അറ്റോർണി ജനറൽ, 2015 ജൂൺ 18 നാണ് ഞെട്ടിപ്പിക്കുന്ന ഈ വിവരം കേന്ദ്രസർക്കാരിന് വേണ്ടി സുപ്രീംകോടതിയിൽ വെളിപ്പെടുത്തിയത്.ഈ വാർത്ത 2015 ജൂൺ 19ന് ടൈംസ് ഓഫ് ഇന്ത്യ ഇംഗ്ലീഷ് പത്രത്തിലെ ഫ്രണ്ട്‌പേജിൽ പ്രധാനവാർത്തയായി, സിറിയക് ജോസഫിന്റെ ചിത്രം സഹിതം വാർത്ത വന്നിരുന്നു'. (ജോമോന്റെഎഴുതിത്ത്തീരാത്ത ആത്മകഥയിൽ നിന്നുള്ള ഭാഗം).

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP