Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

വെള്ളയിൽ മാലിന്യപ്ലാന്റ്: ചർച്ച പരാജയപ്പെട്ടു; കോഴിക്കോട് ചൊവ്വാഴ്ച തീരദേശ ഹർത്താൽ

വെള്ളയിൽ മാലിന്യപ്ലാന്റ്: ചർച്ച പരാജയപ്പെട്ടു; കോഴിക്കോട് ചൊവ്വാഴ്ച തീരദേശ ഹർത്താൽ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: വെള്ളയിൽ മാലിന്യസംസ്‌കരണ പ്ലാന്റിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി ചൊവ്വാഴ്ച കോഴിക്കോട്ട് തീരദേശ ഹർത്താൽ. യുഡിഎഫ് പിന്തുണയോടെ വെള്ളയിൽ ജനകീയ സമരസമിതിയാണു ഹർത്താലിന് ആഹ്വാനം ചെയ്തത്.

സബ് കലക്ടറുമായി നടത്തിയ ചർച്ച പരാജയപ്പെട്ടിരുന്നു. ഇതോടെയാണ് ഹർത്താലിന് ആഹ്വാനം ചെയ്തത്. കോർപറേഷനിലെ 62, 66, 67 വാർഡുകളിലാണു ഹർത്താൽ.

കോഴിക്കോട് കോർപറേഷന്റെ അമൃത് പദ്ധതിയുടെ ഭാഗമായാണു മാലിന്യപ്ലാന്റ് സ്ഥാപിക്കാൻ തീരുമാനിച്ചത്. എന്നാൽ പ്ലാന്റിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കലക്ടറുമായി ചർച്ച നടന്നു. ചർച്ച പരാജയപ്പെട്ടതോടെ വീണ്ടും പ്രതിഷേധം ഉയരുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP