Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'ഗ്രൗണ്ടിൽ വണ്ടി കയറ്റിയാൽ വൻ അപകടം ഒഴിവാക്കാം എന്നു പറഞ്ഞത് കോടഞ്ചേരി എസ്‌ഐ; ആരും ധൈര്യപ്പട്ടു മുന്നോട്ടു വന്നില്ല, അപ്പോൾ എനിക്കങ്ങനെ ചെയ്യാൻ തോന്നി; ലോറി ഗ്രൗണ്ടിൽ എത്തിയപ്പോഴേക്കും ശ്വാസം കിട്ടാതായിപ്പോയി, മരിച്ചു പോകുമെന്ന് തോന്നി; തല പുറത്തേക്കിട്ട് ശ്വാസമെടുത്തു'; തീലോറി ഓടിച്ച അനുഭവം പറഞ്ഞ് കോടഞ്ചേരിയിലെ ഷാജി പാപ്പൻ

'ഗ്രൗണ്ടിൽ വണ്ടി കയറ്റിയാൽ വൻ അപകടം ഒഴിവാക്കാം എന്നു പറഞ്ഞത് കോടഞ്ചേരി എസ്‌ഐ;  ആരും ധൈര്യപ്പട്ടു മുന്നോട്ടു വന്നില്ല, അപ്പോൾ എനിക്കങ്ങനെ ചെയ്യാൻ തോന്നി; ലോറി ഗ്രൗണ്ടിൽ എത്തിയപ്പോഴേക്കും ശ്വാസം കിട്ടാതായിപ്പോയി, മരിച്ചു പോകുമെന്ന് തോന്നി; തല പുറത്തേക്കിട്ട് ശ്വാസമെടുത്തു'; തീലോറി ഓടിച്ച അനുഭവം പറഞ്ഞ് കോടഞ്ചേരിയിലെ ഷാജി പാപ്പൻ

മറുനാടൻ മലയാളി ബ്യൂറോ

കോടഞ്ചേരി: കോടഞ്ചേരിക്കാരുടെ രക്ഷകന്റെ പരിവേഷത്തിലാണ് ഷാജി പാപ്പൻ എന്ന ഷാജി വർഗീസ്. വൈക്കോൽ കയറ്റിവന്ന ലോറിക്ക് തീപിടിച്ചപ്പോൾ രക്ഷകനായ ഷാജി പാപ്പന് അഭിനന്ദന പ്രവാഹമാണ്. സൈബർ ഇടത്തിന്റെയും ഹീറോ ആയിട്ടുണ്ട് പാപ്പൻ. എങ്ങനെയാണ് താൻ നാടിന്റെ രക്ഷകാനായതെന്ന് നാട്ടുകാരുടെ പ്രിയപ്പെട്ട ഹീറോ തന്നെ മാധ്യമങ്ങളോട് വ്യക്തമാക്കി. കോടഞ്ചേരിയിൽ വലിയ വ്യക്തിബന്ധങ്ങളുള്ള വ്യക്തിയാണ് ഷാജി വർഗീസ്. നാട്ടുകാരുടെ പ്രശ്‌നങ്ങളിൽ ഇടപെട്ടും മുന്നിൽ നിന്നു പരിഹരിച്ചുമാണ് അദ്ദേഹത്തെ കൂട്ടുകാർ ഷാജി പാപ്പനെന്ന് വിളിച്ചു തുടങ്ങിയത്.

എന്തിനും ഏതിനും പരോപകാരിയായി മുന്നിലെത്തുന്ന പാപ്പൻ ടൗണിൽ ഉണ്ടായിരുന്നപ്പോഴാണ് തീപിടിച്ച ലോറി എത്തിയത്. ഷാജിക്കൊപ്പം കൂട്ടുകാരും സ്ഥലത്തുണ്ടായിരുന്നു. റോഡിൽ വെച്ച് തീ ആളിയതോടെയാണ് ഷാജി ലോറി ഗ്രൗണ്ടിലേക്ക് എത്തിച്ചത്. പൊലീസിന്റെ ഇടപെടലും ഇതിൽ നിർണായതമായി. ഇതേക്കുറിച്ച് ഷാജി പറഞ്ഞത് ഇങ്ങനെ:

'നടുറോഡിൽ വെച്ച് വൈക്കോൽ കൂന കത്തിയാൽ വൻ ദുരന്തം ഉണ്ടാകാനുള്ള സാധ്യത ഉണടായിരുന്നു. തൊട്ടടുത്ത് ഒരു മുസ്ലിം പള്ളിയും അടുത്ത് അതിഥി തൊഴിലാളികൾ താമസിക്കുന്ന ലോഡ്ജും അടക്കം ഉണ്ടായിരുന്നു. കുട്ടികൾ അടക്കം നിരത്തിലുണ്ടായിരുന്നു. തീ കത്തിപ്പടർന്നാൽ കത്തി സ്‌ഫോടനം ഉണ്ടാകുമെന്ന ഘട്ടമായിരുന്നു. ഡീഡൽ ടാങ്ക് അടക്കം കത്തുമെന്ന ഭയം ഉണ്ടായിരുന്നു. അപ്പോഴാണ് എന്റെ ബുദ്ധിയിൽ ലോറി എടുക്കാൻ തോന്നിയത്.

സംഭവ സ്ഥലത്ത് പൊലീസും എത്തിയിരുന്നു. ഗ്രൗണ്ടിൽ വണ്ടി കയറ്റിയാൽ വൻ അപകടം ഒഴിവാക്കാം എന്നു പറഞ്ഞത് കോടഞ്ചേരി സ്‌റ്റേഷനിലെ എസ്‌ഐയാണ്. അദ്ദേഹമാണ് ലോറി ആരെങ്കിലും ഗ്രൗണ്ടിൽ എത്തിക്കാമോ എന്നു ചോദിച്ചത്. അപ്പോഴേക്കും തീ കത്തിപ്പടരുന്നുണ്ടായിരുന്നു. അതുകൊണ്ട് പലരും ലോറി എടുക്കാൻ ഭയപ്പെട്ടു. വണ്ടെയെടുക്കാൻ ആരും ധൈര്യപ്പട്ടു വന്നില്ല, അപ്പോൾ എനിക്ക് എങ്ങനെ ചെയ്യാൻ തോന്നി. ഞാൻ വണ്ടിയിൽ കയറി ഓടിച്ചു.

കുറച്ചു ഓടിച്ചപ്പോൾ പുക കയറി എനിക്ക് ശ്വാസം കിട്ടാതായിപ്പോയി, രണ്ട് സെക്കന്റ് ശ്വാസം കിട്ടാതായില്ല. മരിച്ചുപോകുമെന്ന് പോലും തോന്നി. അപ്പോവാണ് ഒന്ന് തല ഒന്ന് പുറത്തേക്കിട്ട് ശ്വാസിച്ചു. അപ്പോൾ ലോറി എടിക്കാനാണ് തോന്നിയത്. അങ്ങനെ ചെയ്തു. ലോറി ഗ്രൗണ്ടിൽ കയറ്റിയപ്പോൾ ഓടിച്ചു കൊണ്ടുപോയത് ഹെവി ലോഡായതു കൊണ്ടാണ്. ഉലച്ചാൽ വൈക്കോൽ കെട്ടുകൾ പുറത്തേക്ക് പോകുമെന്ന് തോന്നി. അപ്പോഴാാണ് വാനം അങ്ങോട്ടും ഇങ്ങോട്ടും ഉലച്ചു കൊണ്ട് ഓടിച്ചത്. അങ്ങനെ ചെയ്തതു കൊണ്ട് വൈക്കോൽ വീണു. അപ്പോൾ തന്നെ അവിടെ ജെസിബി ഉണ്ടായിരുന്നു. ഊരാളുങ്കൽ റോഡു പണി നടത്തുകയായിരുന്നു. ആ ജെസിബി കൊണ്ട് വൈക്കോൽ താഴേക്ക് വലിച്ചിട്ടതു കൊണ്ട് വലിയ അപകടം ഒഴിവായി. ആ വാഹനം കേടു കൂടാതെ കിട്ടി.

ഈ സാഹസത്തിനിടെ നേരിയ പൊള്ളലും നാട്ടുകാരുടെ ഷാജി പാപ്പന് ഏറ്റിട്ടുണ്ട്. ലോറിയിലെ ഡ്രൈവർ പോലും ഭയന്നു വിറച്ചു നിന്നപ്പോഴാണ് കോടഞ്ചേരിക്കാരുടെ ഷാജി പാപ്പൻ ഇടപെട്ടത്. ഷാജിയുടെ സമയോചിത ഇടപെടലിന് അഭിനന്ദന പ്രവാഹമാണ് എങ്ങും. ഇന്ന് ഉച്ചയോടെ ആയിരുന്നു സംഭവം. വയനാട്ടിൽ നിന്ന് നിറയെ വൈക്കോലുമായി വന്ന ലോറിയാണ് അപകടത്തിൽപെട്ടത്. 30 വർഷത്തോളം വലിയ വാഹനങ്ങൾ ഓടിച്ചു പരിചയമുണ്ട് ഷാജിക്ക്. ഈ ഡ്രൈവിങ് പരിചയമാണ് വൻ അപകടത്തിൽ നിന്നും നാടിനെ രക്ഷിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP