Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഡ്യൂക്ക് ബൈക്കിന്റെ ബ്ലൂടൂത്ത് സ്പീക്കറിൽ ഒളിപ്പിച്ചത് മാരക മയക്കുമരുന്ന്; കോഴിക്കോട് യുവാക്കൾ പിടിയിൽ

ഡ്യൂക്ക് ബൈക്കിന്റെ ബ്ലൂടൂത്ത് സ്പീക്കറിൽ ഒളിപ്പിച്ചത് മാരക മയക്കുമരുന്ന്; കോഴിക്കോട് യുവാക്കൾ പിടിയിൽ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: ആഡംബര ബൈക്കിൽ ഒളിപ്പിച്ച് കടത്തുന്നതിനിടെ മാരക സിന്തറ്റിക് മയക്കമരുന്നുമായി രണ്ടുപേർ പിടിയിൽ . ഡ്യൂക്ക് ബൈക്കിന്റെ ബ്ലൂടൂത്ത് സ്പീക്കറാണ് മയക്കുമരുന്ന് കടത്താനായി യുവാക്കൾ ഉപയോഗിച്ചത്.

55 ഗ്രാം എംഡിഎംഎയാണ് മലപ്പുറം ജില്ലയിൽ വള്ളിക്കുന്ന് അത്താണിക്കൽ പുലിയാങ്ങിൽ വീട്ടിൽ വൈശാഖ്(22),കോഴിക്കോട് താലൂക്കിൽ ചേവായൂർ മലാപ്പറമ്പ് മുതുവാട്ട് വീട്ടിൽ വിഷ്ണു (22) എന്നിവരുടെ കയ്യിൽ നിന്ന് പിടികൂടിയത്.

എക്സൈസ് കമ്മിഷണറുടെ ഉത്തരമേഖല സ്‌ക്വാഡും എക്സൈസ് ഇന്റലിജൻസും കോഴിക്കോട് എക്സൈസ് സർക്കിൾ പാർട്ടിയുമായി ചേർന്ന് നടത്തിയ പരിശോധനയിലാണ് യുവാക്കൾ കുടുങ്ങിയത്. കെ.എൽ. 11 ബി.പി. 0508 എന്ന ന്മപറോട് കൂടിയ ഡ്യൂക്ക് ബൈക്കാണ് മയക്കുമരുന്ന് കടത്തിനായി യുവാക്കൾ ഉപയോഗിച്ചത്. ഉത്തരമേഖലയിൽ ഈ വർഷം പിടിക്കുന്ന ഏറ്റവും വലിയ സിന്തറ്റിക് മയക്കുമരുന്ന് വേട്ടയാണിതെന്നാണ് എക്‌സൈസ് വിശദമാക്കുന്നത്.

എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ശരത് ബാബു, മലപ്പുറം ഐ.ബി ഇൻസ്പെക്ടർ പി.കെ. മുഹമ്മദ് ഷഫീഖ്, കമ്മിഷണർ സ്‌ക്വാഡ് അസിസ്റ്റന്റ് ഇൻസ്പെക്ടർ ടി. ഷിജുമോൻ, പ്രിവെന്റിവ് ഓഫീസർ പ്രദീപ് കുമാർ, സിവിൽ എക്സൈസ് ഓഫീസർ മാരായ നിതിൻ ചോമാരി, അഖിൽ ദാസ്, കോഴിക്കോട് സർക്കിൾ ഓഫീസിലെ പ്രിവെന്റ്റീവ് ഓഫീസർ ഇ.പി. വിനോദ് കുമാർ, സിവിൽ എക്‌സൈസ് ഓഫീസർമാരായ ദിലീപ് കുമാർ. ഡി.എസ്, മുഹമ്മദ് അബ്ദുൾ റൗഫ്, സതീഷ് പീ. കെ, രജിൻ. എം.ഒ എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവർ ഇതിന് മുൻപും ബെഗലുരുവിൽ നിന്ന് മയക്കുമരുന്ന് കടത്തിയിരുന്നതായാണ് വിവരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP