Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഏറ്റുമാനൂരിൽ കമ്പിപ്പാര ഉപയോഗിച്ച് എടിഎം കുത്തിത്തുറന്നു; പണം നഷ്ടപ്പെട്ടില്ലെന്ന് ബാങ്ക് അധികൃതരുടെ വിശദീകരണം; സംഭവത്തിൽ ഒരാൾ പിടിയിൽ

ഏറ്റുമാനൂരിൽ കമ്പിപ്പാര ഉപയോഗിച്ച് എടിഎം കുത്തിത്തുറന്നു; പണം നഷ്ടപ്പെട്ടില്ലെന്ന് ബാങ്ക് അധികൃതരുടെ വിശദീകരണം; സംഭവത്തിൽ ഒരാൾ പിടിയിൽ

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: ഏറ്റുമാനൂരിൽ എടിഎം കുത്തിത്തുറന്ന സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ.അന്യ സംസ്ഥാന തൊഴിലാളിയാണ് കസ്റ്റഡിയിൽ ഉള്ളതെന്നാണ് വിവരം.പൊലീസ് ഇയാളെ ചോദ്യം ചെയ്യുകയാണ്. ഇന്ന് പുലർച്ചെയാണ് പേരൂർ പുളിമൂട് കവലയിലെ എസ്‌ബിഐ എടിഎമ്മിൽ കവർച്ച നടത്താൻ ശ്രമം നടന്നത്. മോഷണശ്രമം നടന്നിട്ടും അപായ സിഗ്‌നൽ പൊലീസ് സ്റ്റേഷനിലും ബാങ്ക് അധികൃതരുടെ മൊബൈലിലേക്കും എതിയില്ലെന്നാണ് പരാതി. രാവിലെ നടക്കാൻ പോയവരാണ് എടിഎം തകർന്ന് കിടക്കുന്നത് പൊലീസിനേയും ബാങ്ക് മാനേജറേയും അറിയിച്ചത്.

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.ടി ഷർട്ടും തൊപ്പിയും മസ്‌കും ധരിച്ച ആളാണ് കവർച്ച നടത്തുന്നതാണ് സിസിടിവി ദൃശ്യങ്ങളിൽ ഉള്ളത്. കമ്പിപ്പാര പോലുള്ള ഒരു ആയുധം ഉപയോഗിച്ചാണ് എടിഎം കുത്തിത്തുറന്നത്. ഇയാൾ ഒറ്റയ്ക്കണോ കവർച്ച നടത്തിയത് എന്നത് പൊലീസ് പരിശോധിക്കുന്നുണ്ട്.വിശദമായ പരിശോധന തുടരുകയാണ്. വിരലടയാള വിദഗ്ദ്ധർ എടിഎമ്മിൽ തെളിവെടുപ്പ് നടത്തി.

അതേസമയം എടിഎം തകർത്തെങ്കിലും പണമൊന്നും നഷ്ടപെട്ടില്ലെന്നാണ് ബാങ്ക് അധികൃതരുടെ പ്രാഥമിക പരിശോധനയിൽ നിന്ന് വ്യക്തമായത്. എടിഎമ്മിന്റെ സുരക്ഷ സംബന്ധിച്ചും പരാതി ഉയരുകയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP