Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പാഠപുസ്തക വിതരണം മാർച്ച് ആദ്യവാരത്തോടെ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: അടുത്തവർഷത്തേക്കുള്ള പാഠപുസ്തകം വിതരണത്തിന് തയ്യാറാക്കി കെപിബിഎസ്. കോവിഡ് പ്രതിസന്ധിയിലും ഉൾപ്പേജുകളുടെ അച്ചടി പൂർത്തിയായിവരുന്നതായി എംഡി സൂര്യ തങ്കപ്പൻ പറഞ്ഞു. കവർ പേജിന് തമിഴ്‌നാട്ടിലെ പേപ്പർ മില്ലുകൾക്ക് പർച്ചേസ് ഓർഡർ നൽകിക്കഴിഞ്ഞു. തിങ്കളാഴ്ചയോടെ പേപ്പർ ലഭിച്ചാൽ അച്ചടി ചൊവ്വാഴ്ച ആരംഭിക്കും.

കവർ അച്ചടി ആരംഭിക്കുന്നതിനൊപ്പം ബൈൻഡിങ് ജോലിക്കും തുടക്കമാകും. ബൈൻഡിങ് 50 ശതമാനം പൂർത്തിയായാൽ വിതരണം ആരംഭിക്കും. കോവിഡ് കൂടുതൽ പ്രതിസന്ധി സൃഷ്ടിച്ചില്ലെങ്കിൽ ഫെബ്രുവരി അവസാനമോ മാർച്ച് ആദ്യവാരമോ വിതരണം ആരംഭിക്കാനാണ് ആലോചിക്കുന്നതെന്നും എംഡി പറഞ്ഞു.

മുൻവർഷങ്ങളിലേതുപോലെ അടുത്ത അധ്യയനവർഷവും സ്‌കൂൾ തുറക്കുന്നതിനുമുമ്പ് പാഠപുസ്തകം സ്‌കൂളുകളിൽ എത്തിക്കാനാണ് ശ്രമിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP