Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അച്ഛൻ തുടക്കമിട്ടു പിന്നാലെ മകനും; ലൂസിഫറിന് പിന്നാലെ ഓസ്‌ട്രേലിയയിലും ന്യൂസിലാന്റിലും മികച്ച കലക്ഷനുമായി ഹൃദയം; വാരാന്ത്യത്തിൽ മികച്ച കലക്ഷൻ പ്രതീക്ഷിച്ച് ട്രേഡ് അനലിസ്റ്റുകൾ

അച്ഛൻ തുടക്കമിട്ടു പിന്നാലെ മകനും; ലൂസിഫറിന് പിന്നാലെ ഓസ്‌ട്രേലിയയിലും ന്യൂസിലാന്റിലും മികച്ച കലക്ഷനുമായി ഹൃദയം; വാരാന്ത്യത്തിൽ മികച്ച കലക്ഷൻ പ്രതീക്ഷിച്ച് ട്രേഡ് അനലിസ്റ്റുകൾ

മറുനാടൻ മലയാളി ബ്യൂറോ

സിഡ്‌നി: ആഗോള തലത്തിൽ മലയാള സിനിമയുടെ വൈഡ് റിലീസിംഗിൽ നാഴികക്കല്ല് സൃഷ്ടിച്ച ചിത്രമായിരുന്നു പൃഥ്വിരാജിന്റെ സംവിധാന അരങ്ങേറ്റമായിരുന്ന ലൂസിഫർ. മോഹൻലാൽ ടൈറ്റിൽ കഥാപാത്രമായി 2019ൽ പുറത്തെത്തിയ ചിത്രം മലയാള സിനിമയുടെ പരമ്പരാഗത വിദേശ മാർക്കറ്റുകൾക്ക് പുറത്തേക്കും പോയിരുന്നു. മലയാള സിനിമ ഇന്നേവരെ എത്തിയിട്ടില്ലാത്ത നിരവധി യൂറോപ്യൻ രാജ്യങ്ങളിലേക്കൊക്കെ ലൂസിഫർ എത്തിയിരുന്നു. ലൂസിഫർ തെളിച്ച വഴിയേ മലയാളത്തിലെ പിൽക്കാല ബിഗ് റിലീസുകളൊക്കെ എത്തുന്നുണ്ട്.

അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാവുകയാണ് പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ ഒരുക്കിയ 'ഹൃദയം'.വിദേശ രാജ്യങ്ങളിൽ ലൂസിഫറിനോളം സ്‌ക്രീൻ കൗണ്ട് അവകാശപ്പെടാനില്ലെങ്കിലും പല മാർക്കറ്റുകളിലും മികച്ച പ്രതികരണമാണ് ചിത്രം നേടുന്നത്. കോവിഡ് സാഹചര്യത്തിൽ മലയാള സിനിമയ്ക്ക് അഭിമാനിക്കാവുന്ന കളക്ഷനാണ് ചിത്രം നേടിക്കൊണ്ടിരിക്കുന്നത്. ചിത്രത്തിന്റെ ഓസ്‌ട്രേലിയ, ന്യൂസിലൻഡ് കളക്ഷനുകളാണ് ഇപ്പോൾ പുറത്തെത്തിയിരിക്കുന്നത്.

 

ഓസ്‌ട്രേലിയയിൽ 34 സ്‌ക്രീനുകളിലും ന്യൂസിലൻഡിൽ 21 സ്‌ക്രീനുകളിലുമാണ് ഹൃദയം പ്രദർശനമാരംഭിച്ചിരിക്കുന്നത്. ഈ മാസം 21ന് കേരളത്തിലെ തിയറ്ററുകളിലെത്തിയ ചിത്രത്തിന്റെ ഓസ്‌ട്രേലിയ, ന്യൂസിലൻഡ് റിലീസ് 27ന് ആയിരുന്നു. ഓസ്‌ട്രേലിയയിൽ പരിമിതമായ സ്‌ക്രീനുകളിൽ മാത്രമായിരുന്നു വ്യാഴാഴ്ചത്തെ റിലീസ്. എന്നാൽ വെള്ളിയാഴ്ച ചാർച്ച് ചെയ്യപ്പെട്ട എല്ലാ സ്‌ക്രീനുകളിലും ചിത്രമെത്തി. വ്യാഴാഴ്ച 2,760 ഓസ്‌ട്രേലിയൻ ഡോളറും വെള്ളിയാഴ്ച 53,836 ഓസ്‌ട്രേലിയൻ ഡോളറുമാണ് ചിത്രം നേടിയതെന്ന് പ്രമുഖ ട്രേഡ് അനലിസ്റ്റ് തരൺ ആദർശ് അറിയിക്കുന്നു. ഓസ്‌ട്രേലിയയിൽ നിന്നുള്ള രണ്ട് ദിവസത്തെ ഓപണിങ് 53,836 ഓസ്‌ട്രേലിയൻ ഡോളർ ആണ്. അതായത് 28.22 ലക്ഷം ഇന്ത്യൻ രൂപ.

ന്യൂസിലൻഡിൽ വ്യാഴാഴ്ച ചിത്രം 12,905 ന്യൂസിലൻഡ് ഡോളറും വെള്ളിയാഴ്ച 14,594 ന്യൂസിലൻഡ് ഡോളറുമാണ് ചിത്രം നേടിയത്. രണ്ട് ദിവസത്തെ ആകെ കളക്ഷൻ 27,499 ന്യൂസിലൻഡ് ഡോളർ. അതായത് 13.49 ലക്ഷം ഇന്ത്യൻ രൂപ. ഓസ്‌ട്രേലിയ, ന്യൂസിലൻഡ് ഓപണിങ് 41.7 ലക്ഷം രൂപ. കോവിഡ് കാലത്ത് ഈ മാർക്കറ്റുകളിൽ ഒരു മലയാള ചിത്രം നേടുന്ന മികച്ച കളക്ഷനാണ് ഇത്. ശനി, ഞായർ ദിവസങ്ങളിൽ ചിത്രം നേട്ടം ആവർത്തിക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ കണക്കുകൂട്ടൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP