Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വഴിവിളക്കുകൾ വിസ്മൃതിയിൽ; നെയ്യാറ്റിൻകരയിൽ മോഷണം പതിവാകുന്നു.

വഴിവിളക്കുകൾ വിസ്മൃതിയിൽ; നെയ്യാറ്റിൻകരയിൽ മോഷണം പതിവാകുന്നു.

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നെയ്യാറ്റിൻകരയിലെ വിവിധ പ്രദേശങ്ങളിൽ വഴിവിളക്കുകൾ ഇല്ലാതായതിനെ തുടർന്ന് മോഷണം പതിവാകുന്നു. നെയ്യാറ്റിൻകര എംഎൽഎ കെ. ആൻസലന്റെ വികസന ഫണ്ടിൽ നിന്നും വലിയ ആഘോഷങ്ങളോടെ സ്ഥാപിച്ച ഹൈ മാസ് ലൈറ്റുകൾ നിലച്ചിട്ട് മാസങ്ങളാകുന്നു. ഇതിനെ തുടർന്ന് നെയ്യാറ്റിൻകരയുടെ വിവിധ മേഖലകളിൽ മോഷണങ്ങളും തുടർക്കഥയാവുകയാണ്. എന്നാൽ മോഷണങ്ങളും വെളിച്ചമില്ലാത്തതിനാൽ അപകടങ്ങളും പതിവായിട്ടും എംഎൽഎയോ ബന്ധപ്പെട്ട അധികാരികളോ നാളിതുവരെയും യാതൊരു നടപടിയും കൈക്കൊള്ളാൻ തയ്യാറായിട്ടില്ല.

ലക്ഷങ്ങൾ മുടക്കി സ്ഥാപിച്ച ലൈറ്റുകൾ ഒന്നും തന്നെ ഗുണനിലവാരം ഇല്ലാത്തതാണെന്ന ആരോപണവുമുണ്ട്. വലിയ തുക കമ്മീഷനായി കൈപ്പറ്റിയാണ് ലൈറ്റുകൾ സ്ഥാപിച്ചതെന്നും അതിനാലാണ് ലൈറ്റുകൾ മാസങ്ങൾക്കുള്ളിൽ തന്നെ നശിച്ചു പോയതെന്നും യുവമോർച്ച നെയ്യാറ്റിൻകര ടൗൺ ഏരിയ കമ്മിറ്റി ആരോപിക്കുന്നു. ലക്ഷങ്ങളുടെ അഴിമതിയാണ് ലൈറ്റ് സ്ഥാപിക്കുന്നതിലൂടെ നടന്നതെന്നും അവർ പരാതിപ്പെടുന്നു. ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതിൽ ലക്ഷങ്ങളുടെ അഴിമതി നടന്നു എന്നാരോപിച്ച് യുവമോർച്ച നെയ്യാറ്റിൻകര ടൗൺ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൃഷ്ണൻ കോവിൽ ജംഗ്ഷനിലെ പ്രവർത്തന രഹിതമായ ഹൈമാക്‌സ് ലൈറ്റ് മുന്നിൽ ദീപം കൊളുത്തി പ്രതിഷേധിച്ചു.

എത്രയും വേഗം നെയ്യാറ്റിൻകരയിലെ വഴിവിളക്കുകൾ തെളിയിക്കാനുള്ള നടപടികൾ ബന്ധപ്പെട്ട അധികാരികൾ കൈകൊണ്ടില്ലെങ്കിൽ ശക്തമായ പ്രതിഷേധ പ്രവർത്തനങ്ങളുമായി യുവമോർച്ച മുന്നോട്ട് പോകുമെന്ന് പ്രതിഷേധം ഉദ്ഘാടനം ചെയ്തുകൊണ്ട് യുവമോർച്ച ജില്ലാ മീഡിയ കൺവീനർ രാമേശ്വരം ഹരി പറഞ്ഞു. ടൗൺ ഏരിയ പ്രസിഡന്റ് ലാലു അധ്യക്ഷത വഹിച്ചു. യുവമോർച്ച മണ്ഡലം പ്രസിഡന്റ് അനൂപ് പൂക്കൈത, മണ്ഡലം ജനറൽ സെക്രട്ടറി ധനേഷ്, അഡ്വ: രാജി കൃഷ്ണ, ദിലീപ്, സുരേഷ് അനന്തേരി, നിലമേൽ മനോജ്, രഞ്ജിത്, രാകേഷ്, ലാൽകൃഷ്ണ തുടങ്ങിയവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP