Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ആലുവയിൽ പാളം തെറ്റിയ ചരക്കു തീവണ്ടിയുടെ ബോഗികൾ നീക്കി; ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ചു

ആലുവയിൽ പാളം തെറ്റിയ ചരക്കു തീവണ്ടിയുടെ ബോഗികൾ നീക്കി; ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ചു

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ആലുവയിൽ പാളം തെറ്റിയ ചരക്കു തീവണ്ടിയുടെ ബോഗികൾ നീക്കി ഗതാഗതം പുനഃസ്ഥാപിച്ചു. പാളം തെറ്റിയ നാലുബോഗികളും ട്രാക്കിൽ നിന്ന് നീക്കി ഇരു ദിശയിൽ കൂടിയും ട്രെയിനുകൾ കടത്തിവിട്ടു.

ആർ ഇ കേബിളുകൾ ഉള്ളതിനാൽ യന്ത്രസഹായത്താൽ മുറിച്ച് മാറ്റിയാണ് ബോഗികൾ നീക്കിയത്. ദീർഘദൂര ട്രെയിനുകൾ ഉൾപ്പടെ മണിക്കൂറുകളാണ് അപകടത്തെ തുടർന്ന് വൈകി ഓടിയത്.

ഇന്നലെ രാത്രി 11 മണിയോടെയാണ് ചരക്ക് തീവണ്ടി പാളം തെറ്റിയത്. കൊല്ലത്തേക്ക് പോകുന്ന ട്രെയിനാണ് ചരക്ക് ട്രെയിനാണ് പാളം തെറ്റിയത്. ആലുവ പാലത്തിനു സമീപം ആണ് ട്രെയിൻ പാളം തെറ്റിയത്. അപകടത്തിൽ ട്രെയിനിന്റെ രണ്ട് ബോഗികൾ പാളത്തിൽ നിന്ന് തെന്നി മാറി.

ആലുവ റെയിൽവെ സ്റ്റേഷന് സമീപം മൂന്നാമത്തെ പാളത്തിൽ കയറുന്നതിനിടെ ആണ് സംഭവം. ഇതേ തുടർന്ന് ഇരു ഭാഗത്തേക്കുമുള്ള ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. തുടർന്ന് തിരുവനന്തപുരം ഡിവിഷനിലെ 11 തീവണ്ടികൾ റദ്ദാക്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP