Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബിഹാർ ബന്ദിൽ ഗതാഗതം തടസ്സപ്പെട്ടു; പ്രക്ഷോഭം ആസൂത്രിതമെന്ന് ആരോപണം; കോച്ചിങ് സെന്റർ ഉടമയ്‌ക്കെതിരെ കേസ്

ബിഹാർ ബന്ദിൽ ഗതാഗതം തടസ്സപ്പെട്ടു; പ്രക്ഷോഭം ആസൂത്രിതമെന്ന് ആരോപണം; കോച്ചിങ് സെന്റർ ഉടമയ്‌ക്കെതിരെ കേസ്

ന്യൂസ് ഡെസ്‌ക്‌

പാട്‌ന: റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് പരീക്ഷകളിൽ ക്രമക്കേടുകൾ ആരോപിച്ച് വിദ്യാർത്ഥികൾ ആഹ്വാനം ചെയ്ത ബന്ദിൽ റെയിൽ, റോഡ് ഗതാഗതം തടസ്സപ്പെട്ടു. ഓൾ ഇന്ത്യ സ്റ്റുഡന്റസ് അസോസിയേഷന്റെയും (ഐസ) ആർജെഡി വിദ്യാർത്ഥി വിഭാഗത്തിന്റെയും നേതൃത്വത്തിൽ സംഘടിപ്പിച്ച ബന്ദിനു പ്രതിപക്ഷ കക്ഷികൾ പിന്തുണ പ്രഖ്യാപിച്ചിരുന്നു. പ്രതിഷേധവുമായി ആയിരക്കണക്കിന് വിദ്യാർത്ഥികളാണ് പ്രതിഷേധവുമായി തെരുവിലേക്കിറങ്ങിയത്.

ദർഭംഗ, ഭാഗൽപുർ, സുപോൽ എന്നിവിടങ്ങളിലാണ് ബന്ദ് അനുകൂലികൾ ട്രെയിനുകൾ തടഞ്ഞത്. ദർഭംഗയിൽ ആർജെഡി പ്രവർത്തകർ സമ്പർക്കക്രാന്തി ട്രെയിൻ തടഞ്ഞു. പപ്പു യാദവിന്റെ നേതൃത്വത്തിലുള്ള ജൻ അധികാർ പാർട്ടി പ്രവർത്തകർ ഭാഗൽപുരിലും സുപൊലീലും ട്രെയിൻ ഗതാഗതം തടസ്സപ്പെടുത്തി. പട്‌നയിൽ ജൻ അധികാർ പാർട്ടി പ്രവർത്തകരും പൊലീസുമായി ഏറ്റുമുട്ടലുണ്ടായി.

പട്‌ന, മുസഫർപുർ, സഹസ്ര തുടങ്ങിയ സ്ഥലങ്ങളിൽ പ്രകടനം നടത്തിയ പ്രക്ഷോഭകർ റോഡിൽ ടയറുകൾ കത്തിച്ചു ഗതാഗത തടസ്സമുണ്ടാക്കി. ഹാജിപുർ ചപ്ര, ഹാജിപുർ മുസഫർപുർ, ഹാജിപുർ സമസ്തിപുർ റോഡുകൾ ഉപരോധിച്ചതു ഗതാഗത കുരുക്കിനിടയാക്കി.

റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡ് പരീക്ഷയിൽ വിജയിച്ച ഉദ്യോഗാർഥികൾക്കായി വീണ്ടുമൊരു പരീക്ഷ കൂടി നടത്താനുള്ള തീരുമാനത്തിന് എതിരെയാണു പ്രക്ഷോഭം. പ്രക്ഷോഭം ആസൂത്രണം ചെയ്തുവെന്ന് ആരോപിച്ചു മത്സരപരീക്ഷാ കോച്ചിങ് സെന്റർ ഉടമയായ ഫൈസൽ ഖാനെതിരെ പൊലീസ് കേസെടുത്തു. ആറു കോച്ചിങ് സെന്റർ ഉടമകളെ കൂടി കേസിൽ ഉൾപ്പെടുത്താനാണു നീക്കം.

ആർ ജെ ഡിയുടെ നേതൃത്വത്തിലുള്ള മഹാഗത്ബന്ധൻ, എൻഡിഎ സഖ്യത്തിലുള്ള വിഐപി, എച്ച്എഎം, ജനതാദൾ, കോൺഗ്രസ്, സിപിഐ, സിപിഎം അടക്കമുള്ള എല്ലാ പ്രതിപക്ഷ സംഘടനകളും വിദ്യാർത്ഥികളുടെ പ്രതിഷേധത്തിന് പിന്തുണയറിച്ച് എത്തിയത്. ആർ ജെ ഡി എം എൽ എ മുകേഷ് റോഷൻ വിദ്യാർത്ഥികൾക്ക് പിന്തുണയറിയിച്ചുകൊണ്ട് രമശിഷ് ചൗക്കിൽ പ്രതിഷേധിച്ചു.

പരീക്ഷാ രീതിയിൽ മാറ്റം വരുത്തിയതാണ് ഉദ്യോഗാർഥികളുടെ പ്രതിഷേധത്തിന് കാരണം. നോൺ ടെക്‌നിക്കൽ പോപ്പുലർ കാറ്റഗറീസ് (ആർആർബി-എൻടിപിസി) പരീക്ഷ രണ്ടു ഘട്ടങ്ങളിലായി നടത്താൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ ഇത് അനീതിയാണെന്ന് ചൂണ്ടിക്കാണിച്ചാണ് വിദ്യാർത്ഥികൾ പ്രതിഷേധിച്ചത്. ജനുവരി 15-ന് നടന്ന ആദ്യഘട്ട പരീക്ഷയിൽ വിജയിച്ചവരാണ് രണ്ടാം ഘട്ട പരീക്ഷ നടത്താനുള്ള തീരുമാനത്തിനെതിരേ രംഗത്തെത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP