Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോവിഡ് വ്യാപനം: കേരള, മഹാത്മാഗാന്ധി സർവകലാശാലകൾ നടത്താനിരുന്ന പരീക്ഷകൾ തടഞ്ഞ് ഹൈക്കോടതി

കോവിഡ് വ്യാപനം: കേരള, മഹാത്മാഗാന്ധി സർവകലാശാലകൾ നടത്താനിരുന്ന പരീക്ഷകൾ തടഞ്ഞ് ഹൈക്കോടതി

ന്യൂസ് ഡെസ്‌ക്‌

കൊച്ചി: കേരള, മഹാത്മാഗാന്ധി സർവകലാശാലകൾ നടത്താനിരുന്ന പരീക്ഷകൾ തടഞ്ഞ് ഹൈക്കോടതി. കോവിഡ് വ്യാപനം ചൂണ്ടിക്കാണിച്ചുള്ള എൻഎസ്എസിന്റെ ഹർജിയിലാണ് ഇടക്കാല ഉത്തരവ്. മതിയായ അദ്ധ്യാപകർ ഇല്ലെന്നും പരീക്ഷ കാരണം രോഗബാധ കൂടുന്നു എന്നും കാണിച്ചായിരുന്നു ഹർജി. കോടതി ഉത്തരവിന് പിന്നാലെ എം ജി സർവകലാശാല പരീക്ഷകൾ മാറ്റി.

മഹാത്മാഗാന്ധി സർവ്വകലാശാല ഫെബ്രുവരി എട്ട് വരെ നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചതായി വൈസ് ചാൻസലർ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

അതേസമയം, കോവിഡ് തീവ്ര വ്യാപനത്തെ തുടർന്ന് കടുത്ത നിയന്ത്രണങ്ങൾ നിലനിൽക്കുന്ന കണ്ണൂരിൽ ജില്ല കളക്ടറുടെ നിർദ്ദേശം പോലും മറികടന്ന് കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ് നടത്തി കണ്ണൂർ സർവ്വകലാശാല. നൂറിലേറെ ക്യാംപസുകളിൽ നടന്ന തെരഞ്ഞെടുപ്പിൽ 90 ശതമനാത്തിലേറെ കോളേജുകളിലും എസ്എസ്ഫ്‌ഐക്കാണ് വൻ വിജയമുണ്ടായത്.

20 പേരിലധികം കൂടി നിൽക്കരുതെന്ന കർശന വിലക്കുണ്ടായിട്ടും കോവിഡ് മാനദണ്ഡങ്ങളെല്ലാം കാറ്റിൽ പറത്തി കോളേജുകളിൽ നൂറിലേറെ വിദ്യാർത്ഥികൾ പങ്കെടുത്ത ആഹ്‌ളാദ പ്രകടനങ്ങളുണ്ടായി. ബി കാറ്റഗറിയായ കണ്ണൂരിൽ തെരഞ്ഞെടുപ്പ് നടത്തരുതെന്ന് ജില്ലാ കളക്ടർ നിർദ്ദേശിച്ചിരുന്നെങ്കിലും സർവ്വകലാശാല പോളിങ്ങുമായി മുന്നോട്ട് പോവുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP