Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

സ്ത്രീകളുടെ കുളിമുറി ദൃശ്യങ്ങൾ പകർത്തുന്നത് ശീലമാക്കി; സഹോദരി വസ്ത്രം മാറുന്നതിന്റെയും ദൃശ്യങ്ങൾ; ഭർത്താവിനെതിരേ പരാതിയുമായി ഭാര്യ; അറസ്റ്റ്

സ്ത്രീകളുടെ കുളിമുറി ദൃശ്യങ്ങൾ പകർത്തുന്നത് ശീലമാക്കി; സഹോദരി വസ്ത്രം മാറുന്നതിന്റെയും ദൃശ്യങ്ങൾ; ഭർത്താവിനെതിരേ പരാതിയുമായി ഭാര്യ; അറസ്റ്റ്

ന്യൂസ് ഡെസ്‌ക്‌

ചെന്നൈ: സ്ത്രീകളുടെ കുളിമുറി ദൃശ്യങ്ങൾ ഉൾപ്പെടെ രഹസ്യമായി മൊബൈലിൽ പകർത്തുന്നത് ശീലമാക്കിയ ഭർത്താവിനെതിരേ പൊലീസിൽ പരാതി നൽകി ഭാര്യ. ചെന്നൈയിലെ വാഷർമെൻപേട്ടിലാണ് സംഭവം.

കുളിമുറി ദൃശ്യങ്ങൾക്ക് പുറമേ സ്ത്രീകൾ വസ്ത്രം മാറുന്നതിന്റെയും തെരുവിലൂടെ നടന്നുപോകുന്നതിന്റെയും ദൃശ്യങ്ങൾ പ്രതിയായ ശേഖർ സ്ഥിരമായി ഫോണിൽ പകർത്താറുണ്ട്. ഭാര്യയുടെ പരാതിയുടെ അടിസ്ഥാനത്തിൽ സ്ത്രീ പീഡന കുറ്റങ്ങൾ ഉൾപ്പെടെ ചുമത്തി ശേഖറിനെ പൊലീസ് അറസ്റ്റ് ചെയ്തു.

താൻ അടുത്തുചെല്ലുമ്പോഴെല്ലാം ഭർത്താവ് ഫോൺ ഓഫ് ചെയ്യുന്നതിൽ സംശയം തോന്നിയ ഭാര്യ മൊബൈൽ പരിശോധിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. തന്റെ സഹോദരി വസ്ത്രം മാറുന്നതിന്റെ ദൃശ്യങ്ങൾ ഉൾപ്പെടെ ഭർത്താവിന്റെ ഫോണിൽ കണ്ടതോടെ യുവതി ഞെട്ടി.

ഇക്കാര്യത്തിൽ ഭർത്താവിനെ ചോദ്യം ചെയ്തെങ്കിലും ആദ്യ പ്രതി ആരോപണങ്ങൾ നിഷേധിച്ചു. എന്നാൽ തെളിവുകൾ സഹിതം കാണിച്ച് ചോദ്യം ആവർത്തിച്ചതോടെ ഭർത്താവ് കാര്യങ്ങളെല്ലാം ഭാര്യയോട് തുറന്നുപറയുകയായിരുന്നു.

സ്ത്രീകൾ അറിയാതെയാണ് ഈ ദൃശ്യങ്ങളെല്ലാം പകർത്തിയതെന്ന് ഇയാൾ ഭാര്യയോട് സമ്മതിച്ചു. ഇതിനുശേഷമാണ് യുവതി പരാതി നൽകാൻ തീരുമാനിച്ചത്. സമീപവാസികൾ ഉൾപ്പെടെയുള്ള നിരവധി സ്ത്രീകളുടെ രഹസ്യ വീഡിയോ പ്രതി പകർത്തിയിട്ടുണ്ടെന്ന് ഫോൺ പരിശോധിച്ചപ്പോൾ പൊലീസ് കണ്ടെത്തി. അറസ്റ്റ് ചെയ്ത പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP