Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കടം വാങ്ങിയ പണം മുഴുവൻ തിരിച്ച് നൽകിയിട്ടും ബ്ലാങ്ക് ചെക്ക് മടക്കി നൽകാതെ ബ്ലേഡുകാരുടെ കളി; പൊലീസിൽ പരാതിപ്പെട്ടിട്ടും ചെറുവിരൽ അനക്കിയില്ല; വളപട്ടണം പുഴയിൽ ചാടി യുവവ്യവസായ സംരഭകൻ ജീവനൊടുക്കിയ സംഭവത്തിൽ ആരോപണവുമായി കുടുംബം

കടം വാങ്ങിയ പണം മുഴുവൻ തിരിച്ച് നൽകിയിട്ടും ബ്ലാങ്ക് ചെക്ക് മടക്കി നൽകാതെ ബ്ലേഡുകാരുടെ കളി; പൊലീസിൽ പരാതിപ്പെട്ടിട്ടും ചെറുവിരൽ അനക്കിയില്ല; വളപട്ടണം പുഴയിൽ ചാടി യുവവ്യവസായ സംരഭകൻ ജീവനൊടുക്കിയ സംഭവത്തിൽ ആരോപണവുമായി കുടുംബം

അനീഷ് കുമാർ

കണ്ണൂർ: വളപട്ടണം പുഴയിൽ യുവവ്യവസായ സംരഭകൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ പൊലീസിനെതിരെ ഗുരുതരമായ ആരോപണവുമായി ഭാര്യയും കുടുംബാംഗങ്ങളും. തന്നെ നിരന്തണം ശല്യപ്പെടുത്തുന്ന ബ്ളേഡ് മാഫിയക്കെതിരെ പരാതി നൽകിയിട്ടും ചെറുവിരൽ പോലും അനക്കിയില്ലെന്നാണ് ഭാര്യയും മകനും ആരോപിക്കുന്നത്.

ജനുവരി 19നാണ് കണ്ണൂർ ചാലാട് താമസിക്കുന്ന കൊല്ലം സ്വദേശി സന്തോഷ് കുമാർ വളപട്ടണം പുഴയിൽ ചാടി ജീവനൊടുക്കിയത്. കണ്ണൂർ യോഗശാലയിൽ നിന്നും ഓട്ടോറിക്ഷ പിടിച്ചു വളപട്ടണം പാലത്തിലെത്തിയ സന്തോഷ് ചെരിപ്പൂരിവെച്ചതിനു ശേഷം പുഴയിലേക്കെടുത്തു ചാടുകയായിരുന്നു.

കേരളത്തിലൂടെനീളം വിവിധ ഉപകരണ സാമഗ്രികളുടെ എക്സിബിഷൻ സംഘടിപ്പിക്കുന്നതായിരുന്നു സന്തോഷിന്റെ സംരംഭം. കടയുടെ ആവശ്യത്തിനായി പത്തുലക്ഷം രൂപ ബ്ളേഡുകാരിൽ നിന്നും വായ്പയെടുത്തിരുന്നു. പണം കൈമാറുന്ന സമയത്ത് സന്തോഷിന്റെയും ഭാര്യ പ്രിൻസിയുടെയും പേരിലുള്ള ബ്ലാങ്ക് ചെക്ക് ബ്ളേഡുകൾ കൈവശപ്പെടുത്തിയിരുന്നു. എന്നാൽ പണം തിരിച്ചു കൊടുത്തുവെങ്കിലും ചെക്ക് തിരികെ നൽകാൻ ബ്ലേഡുകൾ തയ്യാറായില്ല.

പണം തിരിച്ചടച്ചതിന്റെ രേഖകൾ മുഴുവൻ പൊലീസിൽ നൽകിയെങ്കിലും നടപടിയെടുക്കാൻ തയ്യാറായില്ലെന്ന് സന്തോഷിന്റെ ഭാര്യ പ്രിൻസി ആരോപിച്ചു. ബ്ളേഡ് സംഘം ഭർത്താവിനെയും കുടുംബത്തെയും നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായി പ്രിൻസി പറഞ്ഞു. സന്തോഷിന്റെ കണ്ണൂർ യോഗശാലയിലുള്ള കടയിൽ വന്ന് നിരന്തരം അവർ പ്രശ്നമുണ്ടാക്കിയിരുന്നു. നിന്റെയും ഭാര്യയുടെയും ചെക്ക് ഞങ്ങളുടെ കൈവശമുണ്ട്. അതു വെച്ചുകളിച്ചോളാമെന്ന് നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു.

ഈ വിവരങ്ങളെല്ലാം വ്യക്തമാക്കി പൊലിസിൽ പരാതി നൽകിയെങ്കിലും നടപടിയെടുത്തില്ല. ഈക്കാര്യം ആത്മഹത്യ കുറിപ്പിൽ തന്റെ ഭർത്താവ് എഴുതിയിട്ടുണ്ടെന്നും പ്രിൻസി പറഞ്ഞു. സന്തോഷ് ആത്മഹത്യ ചെയ്തതിന് കാരണക്കായവരെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് ഭാര്യ പ്രിൻസി കണ്ണൂർ സിറ്റി പൊലിസ് കമ്മിഷണർക്ക് പരാതി നൽകിയിട്ടുണ്ട്.

ബ്ളേഡ് മാഫിയസംഘത്തെ നിലയ്ക്കു നിർത്തണമെന്നാവശ്യപ്പെട്ടും സന്തോഷിന്റെ മരണത്തിലെ കുറ്റക്കാർക്കെതിരെ നടപടിയില്ലാത്തതിൽ പ്രതിഷേധിച്ചും യൂത്ത് കോൺഗ്രസ്, യുവമോർച്ച പ്രവർത്തകർ പ്രതിഷേധ പരിപാടികൾ നടത്തിയിരുന്നു. കഴിഞ്ഞ യു.ഡി. എഫ് സർക്കാരിന്റെ കാലത്ത് സംസ്ഥാനത്ത് പിടിമുറുക്കിയ ബ്ളേഡ് മാഫിയയെ തളയ്ക്കാൻ ഓപ്പറേഷൻ കുബേരയെന്ന പേരിൽ കടുത്ത നടപടി സ്വീകരിച്ചിരുന്നുവെങ്കിലും പിന്നീട് പിണറായി സർക്കാർ വന്നതോടെ അതു നിലയ്ക്കുകയായിരുന്നു.

കണ്ണൂരിലെ പല വമ്പന്മാരും ബ്ളേഡ് മാഫിയയിൽ അംഗങ്ങളായതിനാൽ പൊലിസിന് ഇവർക്കെതിരെ നടപടിയെടുക്കാൻ കഴിയുന്നില്ല. ഭരണകക്ഷിയിലുള്ള ഇവർക്കുള്ള സ്വാധീനം കാരണം പൊലിസിന് ഇവരെ തൊടാൻ പോലും കഴിയുന്നില്ലെന്ന് നേരത്തെ ആരോപണമുയർന്നിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP