Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'മൂന്നാം തരംഗത്തിൽ രോഗവ്യാപന തോത് കുറഞ്ഞു; സമ്പർക്കമുള്ള എല്ലാവർക്കും ക്വാറന്റീൻ ആവശ്യമില്ലെന്ന് ആരോഗ്യമന്ത്രി

'മൂന്നാം തരംഗത്തിൽ രോഗവ്യാപന തോത് കുറഞ്ഞു; സമ്പർക്കമുള്ള എല്ലാവർക്കും ക്വാറന്റീൻ ആവശ്യമില്ലെന്ന് ആരോഗ്യമന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്ത് ഒമിക്രോണിന്റെ അതിവ്യാപനം തുടരുകയാണെങ്കിലും രോഗതീവ്രത കുറവാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ആശുപത്രികളിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തിൽ വർധനയില്ല. മൂന്നാം തരംഗത്തിൽ രോഗവ്യാപന തോത് കുറഞ്ഞെന്നും കോവിഡ് രോഗിയെ അടുത്തു പരിചരിക്കുന്നവർക്ക് മാത്രം ക്വാറന്റീൻ മതിയാകുമെന്നും എല്ലാവർക്കും ക്വാറന്റീൻ ആവശ്യമില്ലെന്നും മന്ത്രി പറഞ്ഞു.

മൂന്നാം തരംഗത്തിൽ വ്യത്യസ്തമായ പ്രതിരോധതന്ത്രമാണ് കേരളം പിന്തുടരുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു. സംസ്ഥാനത്ത് 15-17 വയസ്സ് പ്രായമുള്ള കുട്ടികൾക്ക് 70 ശതമാനം വാക്സിനേഷൻ പൂർത്തിയാക്കിയിട്ടുണ്ട്. 18 വയസ്സിന് മുകളിലുള്ളവർക്ക് ഒന്നാം ഡോസ് നൂറ് ശതമാവും രണ്ടാം ഡോസ് 84 ശതമാനത്തിലേറെയും കൊടുത്തു. ബൂസ്റ്റർ ഡോസ് ഇതുവരെ 5,05,291 ഡോസുകൾ കൊടുത്തതായും മന്ത്രി പറഞ്ഞു.

കോവിഡ് രോഗികളിൽ 3.6 ശതമാനം മാത്രമാണ് ആശുപത്രികളിലുള്ളത്. സ്വകാര്യ ആശുപത്രികളിൽ കഴിയുന്ന 9.3 ശതമാനം രോഗികൾക്ക് മാത്രമാണ് ഐസിയു സേവനം ആവശ്യം. വെന്റിലേറ്റർ ഉപയോഗപ്പെടുത്തുന്ന രോഗികൾ നിലവിൽ 9.99 ശതമാനം മാത്രമാണ്. കൂടുതൽ ആരോഗ്യപ്രവർത്തകരെ താൽക്കാലികമായി നിയമിക്കും. വിരമിച്ച ഡോക്ടർമാരുടെ സേവനം ടെലിമെഡിസിനായി ഉപയോഗിക്കുമെന്നും മന്ത്രി പറഞ്ഞു.

ഓമിക്രോൺ തരംഗം രൂക്ഷമായതോടെ തെക്കൻ കേരളത്തിൽ നിയന്ത്രണങ്ങൾ സർക്കാർ കടുപ്പിച്ചിരുന്നു. തിരുവനന്തപുരത്തിന് പുറമെ കൊല്ലം, പത്തനംതിട്ട, കോട്ടയം ഇടുക്കി ജില്ലകളെ 'സി' വിഭാഗത്തിൽ ഉൾപ്പെടുത്തി. രോഗികളുടെ എണ്ണം വർധിച്ചെങ്കിലും ആശുപത്രികളിൽ പര്യാപ്തമായ സൗകര്യങ്ങളുണ്ടെന്ന് ആരോഗ്യവകുപ്പ് അവകാശപ്പെടുന്നു. മൂന്നാഴ്ചയ്ക്കിടെ കോട്ടയം ജില്ലയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ പത്തിരട്ടിയാണ് വർധന.

കൊല്ലം, പത്തനംതിട്ട ഉൾപ്പെടുന്ന തെക്കൻ ജില്ലകളിലും ആശുപത്രിയിലുള്ള രോഗികളിൽ 25 ശതമാനത്തിലേറെയും കോവിഡ് ബാധിതരാണ്. കണക്കുകളിലെ ഈ കുതിച്ചു കയറ്റമാണ് തെക്കൻ ജില്ലകളിൽ സ്ഥിതി സങ്കീർണമാക്കിയത്. നിയന്ത്രണങ്ങൾ കർശനമാക്കിയ ജില്ലകളിൽ പൊതുപരിപാടികൾ പൂർണമായും നിരോധിച്ചു.

സിനിമ തിയറ്ററുകൾ, ജിംനേഷ്യം നീന്തൽ കുളങ്ങൾ എന്നിവ അടച്ചുപൂട്ടി. ദേവാലയങ്ങളിൽ പ്രവേശനം നിയന്ത്രിച്ചതിനൊപ്പം മരണം, വിവാഹം ഉൾപ്പെടെയുള്ള ചടങ്ങുകൾക്ക് പരമാവധി 20 പേർക്കാണ് പങ്കെടുക്കാൻ അനുമതി. സ്‌കൂളുകൾക്കും ഒരാഴ്ച നിയന്ത്രണം ബാധകം. രോഗികൾ കൂടിയെങ്കിലും ആശുപത്രികളിൽ കിടക്കകളും വെന്റിലേറ്റർ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ആവശ്യത്തിനുണ്ടെന്നും ആശങ്ക വേണ്ടെന്നും സർക്കാർ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP