Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മഹാരാഷ്ട്രയിലെ 12 ബിജെപി എംഎ‍ൽഎമാരുടെ സസ്പെൻഷൻ റദ്ദാക്കി സുപ്രീംകോടതി

മഹാരാഷ്ട്രയിലെ 12 ബിജെപി എംഎ‍ൽഎമാരുടെ സസ്പെൻഷൻ റദ്ദാക്കി സുപ്രീംകോടതി

ന്യൂസ് ഡെസ്‌ക്‌

ന്യൂഡൽഹി: മഹാരാഷ്ട്ര നിയമസഭയിലെ 12 ബിജെപി എം എൽ എമാരെ സസ്പെന്റ് ചെയ്തുകൊണ്ടുള്ള നടപടി സുപ്രീംകോടതി റദ്ദാക്കി. 2021 ജൂലായ് 5 മുതൽ ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്തുകൊണ്ടുള്ള മഹാരാഷ്ട്ര നിയമസഭയുടെ പ്രമേയമാണ് കോടതി റദ്ദ് ചെയ്തത്.

സാമാജികർക്കെതിരേ കൈക്കൊണ്ട നടപടി നിയമപരമായി നിലനിൽക്കുന്നതല്ലെന്നും ഭരണഘടനാ വിരുദ്ധവും യുക്തിരഹിതവുമാണെന്നും കോടതി വിലയിരുത്തി. അതേസമയം നിയമസഭയുടെ അധികാരത്തിന് അതീതമാണ് സാമാജികരെ മാറ്റിക്കൊണ്ടുള്ള നടപടിയെന്നും സുപ്രീംകോടതി പറഞ്ഞു.

കഴിഞ്ഞ വർഷം ജൂലൈയിലാണ് പ്രിസൈഡിങ് ഓഫീസർ ഭാസ്‌കർ ജാദവിനോട് അപമര്യാദയായി പെരുമാറിയെന്ന് ചൂണ്ടിക്കാട്ടി ബിജെപി എംഎ‍ൽഎമാരെ നിയമസഭയിൽ നിന്ന് സസ്പെൻഡ് ചെയ്തത്. മഹാരാഷ്ട്ര നിയമസഭയിൽ പ്രത്യേക പ്രമേയം പാസാക്കിയായിരുന്നു ഉദ്ദവ് താക്കറെ സർക്കാറിന്റെ നടപടി.

സഞ്ജയ് കുട്ടെ, ആശിഷ് ഷെലാർ, അഭിമന്യു പവാർ, ഗിരീഷ് മഹാജൻ, അതുൽ ഭട്കൽക്കർ, പരാഗ് അലവ്‌നി, ഹരീഷ് പിമ്പാലെ, രാം സത്പുതേ, വിജയ് കുമാർ റാവൽ, യോഗേഷ് സാഗർ, നാരായൺ കുചെ, കീർത്തികുമാർ ബംഗ്ഡിയ എന്നിവരാണ് സസ്പെൻഷനിലായ എംഎ‍ൽഎമാർ.

അതേസമയം ജൂലായിൽ സഭ അവസാനിച്ചതിന് ശേഷമുള്ള എല്ലാ ആനുകുല്യങ്ങൾക്കും എം എൽ എമാർക്ക് അർഹതയുണ്ടാകുമെന്നും സമ്മേളന കാലാവധിക്ക് അപ്പുറത്തേക്ക് സസ്പെൻഷൻ നിലനിൽക്കില്ലെന്നും കോടതി വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP