Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബാധിക്കുന്ന മൂന്നിലൊരാൾ മരിക്കാൻ സാധ്യത; അതിവ്യാപനശേഷി; ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ വൈറസ് 'നിയോകോവ്' അതീവ മാരകമെന്ന് വുഹാൻ ഗവേഷകർ; മനുഷ്യ കോശങ്ങളിൽ കടന്നുകയറാൻ ഒറ്റ രൂപാന്തരം കൂടി മാത്രം

ബാധിക്കുന്ന മൂന്നിലൊരാൾ മരിക്കാൻ സാധ്യത; അതിവ്യാപനശേഷി; ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ വൈറസ് 'നിയോകോവ്' അതീവ മാരകമെന്ന് വുഹാൻ ഗവേഷകർ; മനുഷ്യ കോശങ്ങളിൽ കടന്നുകയറാൻ ഒറ്റ രൂപാന്തരം കൂടി മാത്രം

ന്യൂസ് ഡെസ്‌ക്‌

ബെയ്ജിങ്: ലോകം കോവിഡ് മഹാമാരിയിൽ പകച്ചുനിൽക്കുന്നതിനിടെ കൂടുതൽ ഞെട്ടിപ്പിക്കുന്ന മുന്നറിയിപ്പുമായി ചൈനയിലെ വുഹാനിൽ നിന്നുള്ള ഗവേഷകർ. ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ പുതിയ തരം കൊറോണ വൈറസ് അതിമാരകമാണെന്നാണ് വുഹാനിലെ ഗവേഷകർ വ്യക്തമാക്കുന്നത്. 'നിയോകോവ്' എന്ന അതിമാരകമായ ഈ വൈറസ് അതിവ്യാപന ശേഷിയുള്ളതും ആയിരങ്ങളുടെ മരണത്തിനിടയാക്കുമെന്നും ഗവേഷകർ മുന്നറിയിപ്പ് നൽകിയെന്ന് വുഹാനിലെ ഗവേഷകരെ ഉദ്ധരിച്ച് റഷ്യൻ വാർത്താ ഏജൻസിയായ സ്പുട്‌നിക് റിപ്പോർട്ട് ചെയ്തു.

റിപ്പോർട്ട് പ്രകാരം 'നിയോകോവ്' പുതിയ വൈറസല്ല. മെർസ് കോവ് വൈറസുമായി ബന്ധമുള്ള ഇത് 2012ലും 2015ലും മധ്യപൂർവേഷൻ രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്തിരുന്നുവെന്നാണ് പറയുന്നത്. സാർസ് കോവ്-2വിനു സമാനമായി മനുഷ്യരിൽ കൊറോണ വൈറസ് ബാധയ്ക്ക് ഇതു കാരണമാകും.

നിലവിൽ ദക്ഷിണാഫ്രിക്കയിലെ ഒരു കൂട്ടം വവ്വാലുകളിലാണ് ഇതു കണ്ടെത്തിയിരിക്കുന്നത്. വവ്വാലുകളിൽ മാത്രമാണു പടർന്നിരിക്കുന്നതും. എന്നാൽ പുതിയ പഠനങ്ങൾ പ്രകാരം നിയോകോവും അടുത്ത ബന്ധമുള്ള പിഡിഎഫ്-2180-കോവും മനുഷ്യരെ ബാധിക്കാമെന്നും കണ്ടെത്തിയിട്ടുണ്ട്.

ഇതിനു മനുഷ്യകോശങ്ങളിലേക്കു കടന്നുകയറാൻ വെറും ഒറ്റ രൂപാന്തരം കൂടി മാത്രം മതിയെന്നാണ് വുഹാൻ സർവകലാശാലയിലെയും ചൈനീസ് അക്കാദമി ഓഫ് സയൻസസിലെയും ഗവേഷകർ പറയുന്നത്. ഇപ്പോഴത്തെ കൊറോണ വൈറസിനേക്കാൾ വിഭിന്നമായാവും ഇതു മനുഷ്യകോശങ്ങളെ ബാധിക്കുക.

അതുകൊണ്ടു തന്നെ നിയോകോവിനെ ചെറുക്കാൻ മനുഷ്യശരീരത്തിലെ ആന്റിബോഡികൾക്കോ നിലവിലെ വാക്സീൻ സംരക്ഷണത്തിനോ കഴിയില്ലെന്നും ഇവർ ആശങ്കപ്പെടുന്നു. ഇതു ബാധിക്കുന്ന മൂന്നിലൊരാളും മരിക്കാനുള്ള സാധ്യതയാണ് ഗവേഷക ചൂണ്ടിക്കാട്ടുന്നത്. അതിവ്യാപനശേഷിയുണ്ടെന്നതും ആശങ്ക വർധിപ്പിക്കുന്നു.

നിയോകോവിൽ നിന്നും വാക്‌സിൻ സംരക്ഷണം നൽകുമോ എന്നും ആശങ്കയുണ്ട്. ഈ വൈറസ് മനുഷ്യരെ എങ്ങനെയാണ് ബാധിക്കാൻ പോകുന്നതെന്ന് സംബന്ധിച്ച് പഠനം ആവശ്യമാണെന്ന് റഷ്യൻ വൈറോളജി ആൻഡ് ബയോടെക്‌നോളജി റിസർച്ച് സെന്റർ ആവശ്യപ്പെടുന്നു.

ഇപ്പോഴത്തെ കൊറോണ വൈറസിനേക്കാൾ വിഭിന്നമായാവും ഇതു മനുഷ്യകോശങ്ങളെ ബാധിക്കുക. ആയതിനാൽ നിയോകോവിനെ ചെറുക്കാൻ മനുഷ്യശരീരത്തിലെ ആന്റിബോഡികൾക്കോ വാക്‌സിൻ കുത്തിവയ്‌പ്പിലൂടെ നേടിയെടുത്ത പ്രതിരോധ ശക്തിക്കോ കഴിയില്ലെന്നതും വൈറസിനെ മാരകശേഷിയുള്ളതാക്കുമെന്ന് ഇവർ ആശങ്കപ്പെടുന്നു.

''നിയോകോവ് കൊറോണ വൈറസിനെക്കുറിച്ച് ചൈനീസ് ഗവേഷകർക്ക് ലഭിച്ച ഡാറ്റ വെക്റ്റർ ഗവേഷണ കേന്ദ്രത്തിന്റെ പക്കൽ എത്തചേർന്നിട്ടുണ്ട്. മനുഷ്യർക്കിടയിൽ സജീവമായി വ്യാപിക്കാൻ കഴിയുന്ന ഒരു വൈറസിന്റെ ഉദ്ഭവം എന്നതിനേക്കാളുപരി അവ മനുഷ്യരിൽ ഏൽപ്പിക്കാൻ പോകുന്ന അപകട സാധ്യതകളെ കുറിച്ച് പഠിക്കുകയും അതിന്മേൽ ഗവേഷണം നടത്തുകയുമാണ് വേണ്ടത്.' - നിയോകോവിനെ കുറിച്ചുള്ള റിപ്പോർട്ടിന്മേൽ റഷ്യൻ സ്റ്റേറ്റ് വൈറോളജി ആൻഡ് ബയോടെക്നോളജി റിസർച്ച് സെന്ററിലെ വിദഗ്ദ്ധർ പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP