Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ഇസ്ലാമിക ലോകം സ്ഥാപിക്കാൻ കൊലയ്ക്ക് പോയ ഷമീമ ബീഗത്തിന് തിരിച്ചു വരാൻ അരങ്ങൊരുങ്ങുന്നു; ഒന്നും അറിയാതെ തന്നെ കുട്ടിക്കടത്തുകാർ കൊണ്ടുപോയതാണെന്ന വാദം ബ്രിട്ടണിൽ അംഗീകരിക്കപ്പെട്ടേക്കും

ഇസ്ലാമിക ലോകം സ്ഥാപിക്കാൻ കൊലയ്ക്ക് പോയ ഷമീമ ബീഗത്തിന് തിരിച്ചു വരാൻ അരങ്ങൊരുങ്ങുന്നു; ഒന്നും അറിയാതെ തന്നെ കുട്ടിക്കടത്തുകാർ കൊണ്ടുപോയതാണെന്ന വാദം ബ്രിട്ടണിൽ അംഗീകരിക്കപ്പെട്ടേക്കും

സ്വന്തം ലേഖകൻ

ധുനിക അടിമത്തം സംബന്ധിച്ച നിയമം ഒരു തീവ്രവാദ കേസ് ഇതാദ്യമായി ഇല്ലാതാക്കിയ സാഹചര്യത്തിൽ ഐസിസ് വധുവായ ഷമീമ ബീഗത്തിന് ബ്രിട്ടനിൽ മടങ്ങിയെത്താനുള്ള സാദ്ധ്യത വർദ്ധിച്ചിരിക്കുകയാണ്. ബ്രിട്ടനിൽ തീവ്രവാദ നിരോധന നിയമത്തിൻ കീഴിൽ വിചാരണ നേരിടുന്ന ഏറ്റവും പ്രായം കുറഞ്ഞ പെൺകുട്ടിയായ 16 കാരി താൻ അധുനിക അടിമത്തത്തിന്റെ ഇരയായിരുന്നു എന്ന് വിജയകരമായി സ്ഥാപിച്ചതിനെ തുടർന്നാണ് ഷമീമ ബീഗത്തിനും ഇപ്പോൾ പുത്തൻ പ്രതീക്ഷ കൈവന്നിരിക്കുന്നത്.

ഇതാദ്യമായാണ് ഒരു ലൈംഗിക ചൂഷണത്തിന്റെ പേരിൽ തീവ്രവാദ കേസിലെ വിചാരണ നിർത്തിവയ്ക്കുന്നത്. ഈ തീരുമാനം മറ്റ് കൗമാരക്കാരികളായ തീവ്രവാദികൾക്കും വിചാരണയിൽ നിന്ന് രക്ഷപ്പെടാനുള്ള വഴിയൊരുക്കും എന്ന് തീവ്രവാദ നിയമത്തിന്റെ സ്വതന്ത്ര നിരീക്ഷകനായ ജോനാഥൻ ഹോൾ മുന്നറിയിപ്പ് നൽകിയിട്ടുമുണ്ട്. ആധുനിക അടിമത്തത്തിന്റെ ഇരയാകുന്നതും പൊതുജനങ്ങൾക്ക് അപകടകാരിയാകുന്നതും ഒരിക്കലും ഒത്തുപോകുന്ന ഒന്നല്ല എന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

15 വയസ്സുള്ളപ്പോൾ ഐസിസിൽ ചേരുവാനായി സിറിയയിലേക്ക് കടന്ന ഷമീമ ബീഗം ഇപ്പോൾ ഇതേ വാദം ഉന്നയിക്കുവാനൊരുങ്ങുകയാണ്. പ്രായപൂർത്തിയായ തന്നെ സിറിയയിലേക്ക് കടത്തിക്കൊണ്ടുപോയി ലൈഗിക ചൂഷണം നടത്തി നിർബന്ധിത വിവാഹത്തിന് വിധേയയാക്കിയതാണെന്ന കാര്യം തന്റെ പൗരത്വം നിഷേധിക്കുന്ന സമയത്ത് ബ്രിട്ടീഷ് സർക്കാർ പരിഗണിച്ചില്ലെന്നാണ് ഇപ്പോൾ അവർ വാദിക്കുന്നത്.

ഡെബ്രിഷയറിൽ നിന്നുള്ള, (പ്രായപൂർത്തിയാകാത്തതിനാൽ നിയമപ്രകാരം പേര് വെളിപ്പെടുത്താൻ അനുവാദമില്ല) പെൺ കുട്ടിയെ ബോംബ് നിർമ്മിക്കുന്നതിനുള്ള നിർദ്ദേശങ്ങളും അതുപോലെ എങ്ങനെ ഒരു തോക്ക് ഉപയോഗിക്കാമെന്നുള്ള വീഡിയോയും കൈവശം വെച്ചതിനായിരുന്നു അറസ്റ്റ് ചെയ്തത്. ഹിറ്റലറോടുള്ള കുട്ടിയുടെ അഭിനിവേശം കുട്ടിയുടെ അമ്മ തന്നെയാണ് അധികൃതരോട് വെളിപ്പെടുത്തിയത്.

എന്നാൽ, പ്രായപൂർത്തിയായ പെൺകുട്ടിയെ ലൈംഗികമായി ദുരുപയോഗം ചെയ്ത് തീവ്രവാദത്തിന്റെ വഴിയിലേക്ക് നയിക്കുകയായിരുന്നു എന്നായിരുന്നു ഈ കുട്ടിയുടെ അഭിഭാഷകർ വാദിച്ചത്. ഇതിൻ പ്രകാരമാണ് ആധുനിക അടിമത്തം തടയുന്നതിനുള്ള നിയമപ്രകാരം തീവ്രവാദ കേസ് പിൻവലിക്കാൻ ഹോം ഓഫീസ് തീരുമാനിച്ചത്.

2020-ൽ ആണ് സംഭവങ്ങൾക്ക് തുടക്കമകുന്നത്. പെൺകുട്ടിയുടെ അമ്മ തന്നെയാണ് തന്റെ മകൾക്ക് ലോകമഹായുദ്ധങ്ങളിൽ താത്പര്യം ജനിച്ചിരിക്കുന്നു എന്നും അവൾ സ്വയം ഒരു ഫാസിസ്റ്റായി കണക്കാക്കുകയാണെന്നും സർക്കർ അധികൃതരെ അറിയിച്ചത്. അമേരിക്കയിൽ നിന്നുള്ള ഒരു ക്രിസ് കോയുമായി താൻ ഓൺലൈനിൽ സംസാരിച്ചെന്നും അയാളുടെ നിർദ്ദേശപ്രകാരമാണ് താൻ നിയോ നാസി ബുക്കുകൾ വായിക്കാൻ ആരംഭിച്ചതെന്നുമായിരുന്നു പെൺകുട്ടി പൊലീസിനോട് പറഞ്ഞത്. തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഉതകുന്ന വസ്തുക്കൾ കൈവശം വച്ചു എന്ന കേസായിരുന്നു അവൾക്കെതിരെ ചുമത്തിയത്.

കഴിഞ്ഞ ആഗസ്റ്റിലായിരുന്നു വിചാരണ ആരംഭിക്കേണ്ടിയിരുന്നത്. എന്നാൽ അവളുടെ അഭിഭാഷകർ ആധുനിക അടിമത്തത്തിന്റെ ഇരകളെ തിരിച്ചറിയാനുള്ള ഒരു ഔദ്യോഗിക ചട്ടക്കൂടിലേക്ക് ഈ പെൺകുട്ടിയെ റഫർ ചെയ്യുകയായിരുന്നു. തുടർന്നായിരുന്നു വിചാരണ മാറ്റിവെച്ചത്. ഇപ്പോൾ കേസ് പൂർണ്ണമായും ഇല്ലാതെയാവുകയും ചെയ്തു. ഷമീമ ബീഗം ഇക്കാര്യം ആദ്യം മുതൽ തന്നെ പറയുകയായിരുന്നു എന്നും അന്ന് അവഗണിക്കപ്പെട്ട വാദം ഈ പുതിയ ഉത്തരവോടെ ശക്തമാവുകയാണെന്നുമായിരുന്നു ഷമീമ ബീഗത്തിന്റെ അഭിഭാഷക തസ്നിയമെ ആ കുഞ്ഞ് പറഞ്ഞത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP