Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആലുവയിൽ ഒരു വരിയിലൂടെ ഗതാഗതം പുനഃസ്ഥാപിച്ചു; തീവണ്ടി ഗതാഗതം ഉച്ചയോടെ സാധാരണ നിലയിലാകും; റദ്ദാക്കിയത് നാല് തീവണ്ടികൾ

ആലുവയിൽ ഒരു വരിയിലൂടെ ഗതാഗതം പുനഃസ്ഥാപിച്ചു; തീവണ്ടി ഗതാഗതം ഉച്ചയോടെ സാധാരണ നിലയിലാകും; റദ്ദാക്കിയത് നാല് തീവണ്ടികൾ

സ്വന്തം ലേഖകൻ

ആലുവ: ആലുവയിൽ ചരക്ക് തീവണ്ടി അർധരാത്രിയോടടുത്ത് പാളം തെറ്റിയ സംഭവത്തിൽ ഒരു വരിയിലൂടെ ഗതാഗതം പുനഃസ്ഥാപിച്ചു.യെരഗുന്റലയിൽ (ഗുണ്ടക്കൽ ഡിവിഷൻ, ആന്ധ്രാ) നിന്ന് കൊല്ലത്തേക്ക് വരികയായിരുന്ന ചരക്ക് തീവണ്ടിയാണ് ആലുവയിൽ ഇന്നലെ(27.1.22) രാത്രി 10.30ന് പാളം തെറ്റിയത്.

ഗുഡ്സ് ട്രെയിൻ പാളം തെറ്റിയതിനെ തുടർന്ന് ഇന്റർസിറ്റിയടക്കമുള്ള നാല് ട്രെയിനുകൾ റദ്ദാക്കിയിട്ടുണ്ട്. ഗുരുവായൂർ-തിരുവനന്തപുരം ഇന്റർസിറ്റി, എറണാകുളം-കണ്ണൂർ ഇന്റർസിറ്റി, നിലമ്പൂർ-കോട്ടയം എക്സ്പ്രസ്, പുനലൂർ-ഗുരുവായൂർ എക്സ്പ്രസ് എന്നീ ട്രെയിനുകളാണ് റദ്ദാക്കിയത്. എറണാകുളം-പുണെ എക്സ്പ്രസ് (22149) രാവിലെ 8.15നായിരിക്കും പുറപ്പെടുക. രാവിലെ 5.15-ന് പുറപ്പെടേണ്ട ട്രെയിനാണിത്. മൂന്ന് മണിക്കൂർ വൈകി ഓടും. രണ്ടു മണിയോടെ ഒരു ട്രാക്കിൽ ഗതാഗതം പുനഃസ്ഥാപിച്ചു. എട്ടു മണിയോടെ രണ്ടു ട്രാക്കുകളിലും ട്രെയിനോടിക്കാനാകും.

കൊല്ലത്തേക്ക് സിമന്റ് കൊണ്ടുപോയ ചരക്ക് ട്രെയിനാണ് ഇന്നലെ രാത്രി ആലുവയിൽ പാളം തെറ്റിയത്. ട്രാക്ക് മാറുന്നതിനിടെയായിരുന്നു അപകടം. അവസാന ബോഗികളാണ് തെന്നിമാറിയത്. കൊല്ലത്തേക്ക് 42 വാഗൺ സിമന്റുമായാണ് ട്രെയിൻ വന്നുകൊണ്ടിരുന്നത്. അപകടത്തിൽ ആളപായമില്ല. ട്രെയിൻ എഞ്ചിൻ കഴിഞ്ഞ് 2,3,4,5 വാഗണുകളാണ് ആലുവ റെയിൽവെ സ്റ്റേഷനിലെ മൂന്നാം പ്ലാറ്റ്‌ഫോമിനോട് ചേർന്നുള്ള പാളത്തിൽ വെച്ച് അപകടത്തിൽപെട്ടത്.

ഇന്നലെ രാത്രി തന്നെ ഗതാഗതം പുനഃസ്ഥാപിക്കാൻ ശ്രമം തുടങ്ങിയിരുന്നു. പുലർച്ചെ 2.15 ഓടെ ഒരു പാതയിൽ ട്രാഫിക് പുനഃസ്ഥാപിച്ച് ഒരു വരി പാതയിലൂടെ ട്രെയിൻ കടത്തി വിട്ടു തുടങ്ങി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP