Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കോടികൾ വിലമതിക്കുന്ന പടുകൂറ്റൻ ബംഗ്ലാവും സ്പോർട്സ് കാറുകളും; ലോകത്തിലെ ഏറ്റവും ധനികരിൽ ധനികനായ കുട്ടിയെ പരിചയപ്പെടാം: നൈജീരിയയിലെ ഇന്റർനെറ്റ് സെലിബ്രേറ്റിയുടെ മകൻ ജീവിക്കുന്നത് ആഡംബരത്തിന്റെ അവസാനവാക്കായി

കോടികൾ വിലമതിക്കുന്ന പടുകൂറ്റൻ ബംഗ്ലാവും സ്പോർട്സ് കാറുകളും; ലോകത്തിലെ ഏറ്റവും ധനികരിൽ ധനികനായ കുട്ടിയെ പരിചയപ്പെടാം: നൈജീരിയയിലെ ഇന്റർനെറ്റ് സെലിബ്രേറ്റിയുടെ മകൻ ജീവിക്കുന്നത് ആഡംബരത്തിന്റെ അവസാനവാക്കായി

സ്വന്തം ലേഖകൻ

യസ് ഒമ്പതേ ആയുള്ളൂ എങ്കിലും മോംഫാ ജൂനിയറിന്റെ പേരിലുള്ളത് കോടികൾ വിലമതിക്കുന്ന പടികൂറ്റൻ ബംഗ്ലാവുകളും നിരവധി സ്പോർട്സ്‌കാറുകളുമാണ്. നൈജീരിയൻ ഇന്റർനെറ്റ് സെലിബ്രേറ്റിയുടെ മകനാണ് തീരെ ചെറിയ പ്രായത്തിൽ തന്നെ കോടികളുടെ സൗഭാഗ്യത്തിന് നടുവിൽ ജീവിക്കുന്നത്. ലോകത്തിലെ ധനികരിൽ ധനികനായ കുട്ടി എന്നാണ് മോംഫാ ജൂനിയർ അറിയപ്പെടുന്നത് തന്നെ. കോടാനുകോടിയുടെ ആസ്തിയാണ് ഈ കുട്ടിയുടെ പേരിൽ ഉള്ളത്.

ലോകത്തിലെ 'യങ്‌സ്റ്റ് ബില്ല്യണെയർ' എന്നറിയപ്പെടുന്ന ഈ കുട്ടിക്ക് ഇൻസ്റ്റഗ്രാമിൽ 25,700 ഫോളോവേഴ്‌സ് ആണ് ഉള്ളത്. ഈ പേജിൽ തന്റെ ആർഭാട ജീവിതത്തിന്റെ ഫോട്ടോകൾ എല്ലാം തന്നെ ഈ കുട്ടി പോസ്റ്റ് ചെയ്യാറുണ്ട്. ബ്രാൻഡഡ് കമ്പനികളുടെ ഡിസൈനർ വസ്ത്രങ്ങളാണ് കുട്ടി മിക്കപ്പോഴും ധരിക്കുക. ലംബോർഗിനി, ഫെരാരി തുടങ്ങി കോടികൾ വിലമതിക്കുന്ന ആഡംബരകാറുകളിൽ ഇരിക്കുന്ന കുട്ടിയുടെ ഫോട്ടോകളും ഇൻസ്റ്റഗ്രാം പേജിൽ കാണാം.

ഇന്റർനെറ്റ് സെലിബ്രിറ്റിയും 42കാരനുമായ കുട്ടിയുടെ പിതാവായ ഇസ്‌മേലിയ മുസ്തഫയാണ് മകനെ ഇത്രയും വലിയ സൗഭാഗ്യവാനാക്കിയത്. ആറാം വയസ്സിലാണ് പാതിവായ മോംഫാ സീനിയർ മോംഫാ ജൂനിയറിന്റെ പേരിൽ ആദ്യത്തെ ബംഗ്ലാവ് സ്വന്തമാക്കുന്നത്. സ്വകാര്യ ജെറ്റുകളിൽ ഈ ഒമ്പത് വയസ്സിനുള്ളിൽ നിരവധി രാജ്യങ്ങളിലേക്കും ഈ കൊച്ചു കുട്ടി പറന്നു കഴിഞ്ഞു. 15 ബില്ല്യൺ ഡോളറിന്റെ ആസ്തി ഈ കുട്ടിയുടെ പേരിലുണ്ടെന്നാണ് റിപ്പോർട്ട്.

തന്റെ കാറുകളുടെ കളക്ഷന്റെ ഫോട്ടോയും കുട്ടി ഇൻസ്റ്റഗ്രാമിൽ പങ്കുവയ്ക്കാറുണ്ട്. ലംബോർഗിനി, ഫെരാരി പോലുള്ള കാറുകളാണ് കുട്ടിയുടെ കളക്ഷനുകളിൽ ഉള്ളത്. യുഎഇയിലും ലാഗോസിലുമായാണ് ഇവർ ജീവിതം ചെലവിടുന്നത്. കുട്ടിയുടെ ആറാമത്തെ പിറന്നാളിനാണ് പിതാവ് വീട് സമ്മാനമായി നൽകിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP