Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പുടിന്റെ ആവശ്യങ്ങൾ നിരസിച്ച് കൊണ്ട് നാറ്റോ കത്തുനൽകി; ഏതു നിമിഷവും ആക്രമണം ഉണ്ടായേക്കുമെന്ന് ഫോണിൽ വിളിച്ച് ഉക്രെയിൻ പ്രസിഡണ്ടിനെ ഓർമ്മിപ്പിച്ച് ജോ ബൈഡൻ; യുദ്ധത്തിന് അമേരിക്കയും നാറ്റോയും സേനകൾക്ക് നിർദ്ദേശം നൽകി; യൂറോപ്പിന്റെ സമാധാനം ഇനി പുടിന്റെ തലച്ചോറിൽ

പുടിന്റെ ആവശ്യങ്ങൾ നിരസിച്ച് കൊണ്ട് നാറ്റോ കത്തുനൽകി; ഏതു നിമിഷവും ആക്രമണം ഉണ്ടായേക്കുമെന്ന് ഫോണിൽ വിളിച്ച് ഉക്രെയിൻ പ്രസിഡണ്ടിനെ ഓർമ്മിപ്പിച്ച് ജോ ബൈഡൻ; യുദ്ധത്തിന് അമേരിക്കയും നാറ്റോയും സേനകൾക്ക് നിർദ്ദേശം നൽകി; യൂറോപ്പിന്റെ സമാധാനം ഇനി പുടിന്റെ തലച്ചോറിൽ

മറുനാടൻ ഡെസ്‌ക്‌

തു നിമിഷവും യുദ്ധത്തിന് തയ്യാറാകാൻ അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ ഉക്രെയിൻ പ്രസിഡണ്ട് വൊലോഡിമിർ സെലെൻസ്‌കിക്ക് മുന്നറിയിപ്പ് നൽകിയിരിക്കുന്നു. റഷ്യ ഏത് സമയവും ആക്രമിക്കും എന്നതിനാലാണിത്. ഉക്രെയിൻ അതിർത്തിയിൽ റഷ്യ വീണ്ടും സൈനിക ബലം വർദ്ധിപ്പിച്ചതോടെയാണ് ഈ മുന്നറിയിപ്പ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഉക്രെയിൻ അതിർത്തിയിലും ബെലാറസ് അതിർത്തിയിലും റഷ്യ സൈനികശക്തിയിൽ ഗണ്യമായ വർദ്ധനവ് വരുത്തിയതായി പെന്റഗൺ വക്താവ് ജോൺ കിർബി പറഞ്ഞു.

അതേസമയം, ഫോർട്ട് ബ്രാഗ്, ഫോർട്ട് കാർസൺ, ഫോർട്ട് കാമ്പ്ബെൽ എന്നിവിടങ്ങളിൽ നിന്നുള്ള സേനയെ കിഴക്കൻ യൂറോപ്പിലേക്ക് വിന്യസിക്കുവാനുള്ള തയ്യാറെടുപ്പുകൾ തുടങ്ങി എന്നും ജോൺ കിർബി അറിയിച്ചു. അതിനിടെ ഇന്നലെ സെലെൻസ്‌കിയുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ, റഷ്യ ഉക്രെയിനിനെ ആക്രമിച്ചാൽ അമേരിക്ക പൂർണ്ണ പിന്തുണ നൽകുമെന്ന് ബൈഡൻ അറിയിച്ചതായി റിപ്പോർട്ടുകൾ വരുന്നു. ഉക്രെയിനിന്റെ പരാമധികാരവും സ്വാതന്ത്ര്യവും കാത്തുസൂക്ഷിക്കുവാൻ എല്ലാ സഹായങ്ങളും അമേരിക്ക വാഗ്ദാനം ചെയ്തു.

കഴിഞ്ഞ വർഷം 500 മില്യൺ ഡോളറിന്റെ സാമ്പത്തിക സഹായം അമേരിക്ക ഉക്രെയിന് നൽകിയിരുന്നു. അതുകൂടാതെ ഉക്രെയിന്റെ സമ്പദ്ഘടന ഉയർത്തിക്കൊണ്ടുവരാനായി അധിക മാക്രോ എക്കണോമിക് സഹായവും അമേരിക്ക നൽകുന്നുണ്ട്. ഫെബ്രുവരി പകുതിക്ക് മുൻപായി റഷ്യ ഉക്രെയിൻ ആക്രമിക്കും എന്നാണ് കരുതുന്നതെന്ന് യു എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് പറഞ്ഞു. അതേസമയം, റഷ്യൻ ആക്രമണം അനിവാര്യമാണെന്ന് പറയുന്നുണ്ടെങ്കിലും അത് എന്ന് ഉണ്ടാകുമെന്നതിനെ കുറിച്ച് പറയാൻ അമേരിക്കൻ പ്രതിരോധവകുപ്പ് വക്താവ് തയ്യാറായില്ല.

നയതന്ത്ര വഴികളിലൂടെ പ്രശ്നങ്ങൾ പരിഹരിക്കുവാൻ ഇനിയും സമയവും അവസരവും ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയ കിർബി 8500 ഓളം വരുന്ന അമേരിക്ക സൈനികരെ കിഴക്കൻ യൂറോപ്പിലെ നാറ്റോ അംഗരാജ്യങ്ങളിൽ വിന്യസിക്കുമെന്നും അറിയിച്ചു. നോർത്ത് കരോലിനയിലെ 82-ാം എയർബോൺ ഡിവിഷൻ, കെന്റുക്കിയിലെ ഫോർട്ട് ബ്രാഗ്, ഫോർട്ട് കാമ്പ്ബെൽ എന്നിവിടങ്ങളിൽ നിന്നുള്ള 18-ാം എയർബോൺ കോപ്സ് എന്നീ വിഭാഗാങ്ങളിൽ നിന്നുള്ളവരേയായിരിക്കും കിഴക്കൻ യൂറോപ്പിൽ വിന്യസിക്കുക. കൊളറാഡോയിലെ ഫോർട്ട് കാർസണിലെ 4-ാം ഇൻഫാണ്ട്രിയിലെ അംഗങ്ങളും ഇതിൽ ഉൾപ്പെടും

എന്നാൽ, പുടിനെ പ്രകോപിപ്പിക്കാൻ ആഗ്രഹിക്കാത്ത നാറ്റോ രാജ്യങ്ങൾ അമേരിക്ക കിഴക്കൻ യൂറോപ്പിൽ സൈന്യ വിന്യാസം നടത്തുന്നതിനെ എതിർക്കുമെന്നും അമേരിക്ക ഭയക്കുന്നുണ്ട്. നാറ്റോ സഖ്യത്തിന്റെ ഭാഗമായി ഉക്രെയിന്റെ അയൽരാജ്യങ്ങളിൽ സൈനിക വിന്യാസം നടത്തുവാനാണ് അമേരിക്ക് ഉദ്ദേശിക്കുന്നത്. എന്നാൽ ഇത് നടപ്പിലാക്കാൻ കഴിയുമോ എന്ന് ഉറപ്പില്ല. പുടിനെ പ്രകോപിപ്പിക്കാൻ മടിക്കുന്ന യൂറോപ്യൻ രാജ്യങ്ങൾ ഇതിനെ എതിർത്തേക്കാം . അല്ലെങ്കിൽ 50 ശതമാനം ഊർജ്ജാവശ്യങ്ങൾക്കായി റഷ്യയെ ആശ്രയിക്കുന്ന ജർമ്മനി പോലുള്ള രാജ്യങ്ങളും എതിർക്കാൻ ഇടയുണ്ട്. ഏതെങ്കിലും ഒരു നാറ്റോ അംഗം വീറ്റോ ചെയ്താൽ പദ്ധതി നടപ്പിലാക്കാൻ കഴിയില്ല എന്നതാണ് വസ്തുത.

അതേസമയം ബ്രിട്ടൻ പൂർണ്ണ പിന്തുണയുമായി അമേരിക്കക്കൊപ്പമുണ്ട്. അതിനിടയിലാണ് ഉക്രെയിനെ നാറ്റോ സഖ്യത്തിൽ അംഗമാക്കരുത് എന്ന പുടിന്റെ ആവശ്യം നിരാകരിച്ചുകൊണ്ട് നാറ്റോ പുടിന് ഔദ്യോഗിക കത്ത് കൈമാറിയത്. ഇന്നലെ രാത്രി ഏറെ വൈകിയാണ് ഇതു സംബന്ധിച്ച് ബ്ലിൻകന്റെ കത്ത് റഷ്യൻ വിദേശകാര്യ മന്ത്രാലയത്തിന് കൈമാറിയത്. അംബാസഡൻ ജോൺ സള്ളിവൻ നേരിട്ട് എത്തിയായിരുന്നു കത്ത് നൽകിയത്. ഇതിനെതിരെ പുടിൻ എങ്ങനെ പ്രതികരിക്കും എന്ന ആശങ്കയിലാണ് യൂറോപ്പും ലോകവും.

അതേസമയം, പ്രധാന പ്രശ്നത്തെ കുറിച്ച് കത്തിൽ കാര്യമായ പരാമർശങ്ങൾ ഒന്നുമില്ലെന്നും ഒരു ശുഭാപ്തി വിശ്വാസവും അത് നൽകുന്നില്ല എന്നുമായിരുന്നു റഷ്യൻ വിദേശകാര്യമന്ത്രിയുടെ പ്രതികരണം. ഏതായാലും ഇനിയും ചർച്ചകൾക്ക് അവസരമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉയർന്ന ഉദ്യോഗസ്ഥർ ഇതുസംബന്ധിച്ച നിർദ്ദേശങ്ങൾ പുടിന് മുൻപിൽ വയ്ക്കുമെന്നും അധികം വൈകാതെ അദ്ദേഹത്തിന്റെ പ്രതികരണം ലഭ്യമാകുമെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു.

യുദ്ധ സജ്ജരായി ഉക്രെയിൻ സൈന്യവും

അതിർത്തിയിൽ റഷ്യ സൈനിക ബലം വർദ്ധിപ്പിക്കുമ്പോൾ അതിർത്തിക്കിപ്പുറം ഉക്രെയിൻ സൈന്യവും യുദ്ധത്തിനുള്ള തയ്യാറെടുപ്പിലാണ്. ഇന്നലെ ബ്രിട്ടീഷ് എ എൽ എ ഡബ്ല്യൂ ആന്റി ടാങ്ക് ആയുധങ്ങളിൽ പരിശീലനം നേടുന്ന ഉക്രെയിൻ സൈനികരുടെ ചിത്രങ്ങൾ പുറത്തുവന്നു. ബ്രിട്ടന്റെ സൈനിക സഹായത്തിന്റെ ഭാഗമായി കഴിഞ്ഞയാഴ്‌ച്ചയായിരുന്നു ഈ ടാങ്ക് വേധ ആയുധങ്ങൾ ഉക്രെയിനിലെത്തിയത്. റോക്കറ്റ് ഉപയോഗിക്കുന്നതിൽ പരിശീലനം നൽകാൻ ബ്രിട്ടീഷ് പരിശീലകരേയും ഒപ്പം അയച്ചിരുന്നു. അവരുടെ നേതൃത്വത്തിലാണ് പരിശീലനം പുരോഗമിക്കുന്നത്.

അതിനിടയിൽ ബ്രിട്ടീഷ് യുദ്ധക്കപ്പലുകളും ഫൈറ്റർ ജെറ്റുകളും ഏതാനും ദിവസങ്ങൾക്കുള്ളിൽ കിഴക്കൻ യൂറോപ്പ് ലക്ഷ്യമാക്കി നീങ്ങുമെന്നറിയുന്നു. റഷ്യൻ പ്രതിരോധകാര്യമന്ത്രിയുമായി മോസ്‌കോയിൽ കൂടിക്കാഴ്‌ച്ചയ്ക്കൊരുങ്ങുന്ന ബ്രിട്ടീഷ് പ്രതിരോധ സെക്രട്ടറി ബെൻ വാലസ് കൂടുതൽ നിർദ്ദേശങ്ങൾ സമർപ്പിക്കാൻ സൈനിക മേധാവികളോട് ആവശ്യപെട്ടിട്ടുണ്ട്. ബൾഗേറിയ, റൊമേനിയ, ഹംഗറി തുടങ്ങിയ രാജ്യങ്ങളിൽ ദൈനിക വിന്യാസം നടത്തുന്നതിനുള്ള നിർദ്ദേശങ്ങൾ ഉൾപ്പടെയാണിത്.

യുദ്ധമുണ്ടായാൽ ജർമ്മനിയിലേക്കുള്ള റഷ്യയുടെ വാതക പൈപ്പ് പൂട്ടുമെന്ന് ബൈഡൻ

ഉക്രെയിനെ ആക്രമിച്ചാൽ കൂടുതൽ സമ്പത്തിക ഉപരോധങ്ങൾ റഷ്യയ്ക്കെതിരെ ഏർപ്പെടുത്തുന്ന കാര്യം പരിഗണനയിലിരിക്കെ തന്നെ പുതിയൊരുമുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ. ജർമ്മനിയിലേക്ക് വാതകം കൊണ്ടു പോകുന്ന നോർഡ് സ്ട്രീം2 പൈപ്പ് ലൈൻ ഉപയോഗശൂന്യമാക്കുമെന്നാണ് ജോ ബൈഡൻ പറയുന്നത്. പശ്ചിമ യൂറോപ്പിലേക്ക് റഷ്യയിൽ നിന്നും എളുപ്പത്തിൽ വാതകമെത്തിക്കുന്നതിനുള്ള 11 ബില്യൺ അമേരിക്കൻ ഡോളർ ചെലവ് വരുന്ന ഈ പദ്ധതി പുടിന്റെ ഒരു സ്വപ്ന പദ്ധതിയായാണ് കണക്കാക്കുന്നത്.

എന്നാൽ, നാറ്റോയിലെ പ്രമുഖ അംഗവും ഈ പദ്ധതിയുടെ ഏറ്റവും വലിയ ഗുണഭോക്താവുമായ ജർമ്മനി അതിന് സമ്മതിക്കുമോ എന്നതും സംശയത്തിലാണ്. മത്രമല്ല, ഏത് രീതിയിലാണ് ഇത് നിർത്തലാക്കാൻ ബൈഡൻ ഉദ്ദേശിക്കുന്നത് എന്നകാര്യവും വ്യക്തമല്ല. നോർഡ് സ്ട്രീം 2 ന്റെ നിർമ്മാതാക്കളായ കമ്പനിക്കെതിരായി ഉണ്ടായിരുന്ന അമേരിക്കൻ ഉപരോധം പിൻവലിച്ചതോടെ കഴിഞ്ഞ വർഷം നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയിരുന്നു. ഇനി ഇതിലൂടെ വാതകം ഒഴുക്കുവാൻ ജർമ്മനിയുടെ അനുമതിക്കായി കാത്തിരിക്കുകയാണ്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP