Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മുല്ലപ്പെരിയാർ അണക്കെട്ടിൽ പുതിയ സുരക്ഷാ പരിശോധന വേണം; കേന്ദ്ര ജല കമ്മീഷന്റെ പുതിയ തൽസ്ഥിതി റിപ്പോർട്ട് സുപ്രീം കോടതിയിൽ; റിപ്പോർട്ട്, ഹർജികളിൽ ഫെബ്രുവരി രണ്ടാം വാരം അന്തിമവാദം തുടങ്ങാനിരിക്കെ

മുല്ലപ്പെരിയാർ അണക്കെട്ടിൽ പുതിയ സുരക്ഷാ പരിശോധന വേണം; കേന്ദ്ര ജല കമ്മീഷന്റെ പുതിയ തൽസ്ഥിതി റിപ്പോർട്ട് സുപ്രീം കോടതിയിൽ; റിപ്പോർട്ട്, ഹർജികളിൽ ഫെബ്രുവരി രണ്ടാം വാരം അന്തിമവാദം തുടങ്ങാനിരിക്കെ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ടിൽ പുതിയ സുരക്ഷ പരിശോധന വേണമെന്ന് കേന്ദ്ര ജല കമ്മീഷന്റെ പുതിയ തൽസ്ഥിതി റിപ്പോർട്ട്. മേൽനോട്ട സമിതി അണക്കെട്ട് സന്ദർശിച്ച് നടത്തിയ പരിശോധനകളിൽ സുരക്ഷ തൃപ്തികരമാണ്. എങ്കിലും പുതിയ സുരക്ഷ പരിശോധനക്കുള്ള സമയമായെന്ന് കമ്മീഷൻ സുപ്രീം കോടതിയിൽ ഫയൽ ചെയ്ത തൽസ്ഥിതി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.

മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട ഹർജികളിൽ ഫെബ്രുവരി രണ്ടാം വാരം സുപ്രീംകോടതിയിൽ അന്തിമ വാദം കേൾക്കൽ ആരംഭിക്കാനിരിക്കുകയാണ് കേന്ദ്ര ജല കമ്മീഷൻ ഡെപ്യുട്ടി ഡയറക്ടർ രാകേഷ് കുമാർ ഗൗതം തൽസ്ഥിതി റിപ്പോർട്ട് സമർപ്പിച്ചത്. 2010-12 കാലഘട്ടത്തിലാണ് അണക്കെട്ടിന്റെ സുരക്ഷ പരിശോധന ശാസ്ത്രീയമായി ഇതിനുമുമ്പ് നടന്നത്. ജലകമ്മീഷനും കേന്ദ്ര സർക്കാറിന്റെ വിവിധ ഏജൻസികളും വിദഗ്ധരും ചേർന്ന് നടത്തിയ പരിശോധനയിൽ മുല്ലപ്പെരിയാർ സുരക്ഷിതമാണെന്ന് കണ്ടെത്തിയിരുന്നു.

എന്നാൽ, ഇതിനുശേഷം സുപ്രീം കോടതി നിയോഗിച്ച മേൽനോട്ട സമിതി അണക്കെട്ട് സന്ദർശിക്കുമ്പോൾ മാത്രമാണ് പരിശോധനകൾ നടന്നിട്ടുള്ളത്. ഈ പരിശോധനകളിലെല്ലാം അണക്കെട്ടിന്റെ സുരക്ഷ തൃപ്തികരമാണെന്നാണ് കണ്ടെത്തിയിട്ടുള്ളതെന്നും ജല കമ്മീഷന്റെ തൽസ്ഥിതി റിപ്പോർട്ടിലുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP