Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോഴിക്കോട് റോഡ് പണിക്കായി കൊണ്ടുവന്ന ജെസിബി കത്തിച്ചു

കോഴിക്കോട് റോഡ് പണിക്കായി കൊണ്ടുവന്ന ജെസിബി കത്തിച്ചു

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട് : കുറ്റ്യാടിയിൽ റോഡ് പണിക്കായി കൊണ്ടുവന്ന ജെസിബി സാമൂഹ്യവിരുദ്ധർ തീയിട്ട് നശിപ്പിച്ചു. പുലർച്ചെ മൂന്ന് മണിയോടെ കുമ്പളച്ചോലയിലാണ് സംഭവം. ഉടമയുടെ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

നരിപ്പറ്റ-വിലങ്ങാട് റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് വേണ്ടിയാണ് ജെസിബി എത്തിച്ചത്. പുലർച്ചെ ജെസിബിയിൽ നിന്ന് തീ ഉയരുന്നതു കണ്ട നാട്ടുകാരാണ് വിവരം അഗ്‌നിശമന സേനയെ അറിയിച്ചത്. ഉടനെ സേനാംഗങ്ങൾ സ്ഥലത്ത് എത്തി തീ അണയ്ക്കുകയായിരുന്നു.

ടയർ ഉൾപ്പെടെ ജെസിബി പൂർണമായും കത്തിനശിച്ചു. റോഡ് പണിയുമായി ബന്ധപ്പെട്ട് നേരത്തെ പ്രദേശത്ത് ചില തർക്കങ്ങൾ ഉണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP