Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബി കാറ്റഗറിയിൽ; എന്നിട്ടും കലക്ടറുടെ നിർദ്ദേശം തള്ളി; കണ്ണൂർ സർവകലാശാല യൂണിയൻ തിരഞ്ഞെടുപ്പ് വെള്ളിയാഴ്ച

ബി കാറ്റഗറിയിൽ; എന്നിട്ടും കലക്ടറുടെ നിർദ്ദേശം തള്ളി; കണ്ണൂർ സർവകലാശാല യൂണിയൻ തിരഞ്ഞെടുപ്പ് വെള്ളിയാഴ്ച

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: ബി കാറ്റഗറിയിലായിട്ടും കോളജുകളിൽ വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പ് വെള്ളിയാഴ്ച തന്നെ നടത്താൻ കണ്ണൂർ സർവകലാശാലയുടെ തീരുമാനം. കളക്ടറുടെ നിർദ്ദേശം അവഗണിച്ചാണ് നീക്കം. കർശനമായ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും തിരഞ്ഞെടുപ്പെന്നു സർവകലാശാല അറിയിച്ചു.

തിരഞ്ഞെടുപ്പു മാറ്റണമെന്ന ഒരു വിദ്യാർത്ഥിയുടെ ഹർജി ഹൈക്കോടതി തള്ളിയിരുന്നു. എ കാറ്റഗറിയിൽ നിന്നു ബി കാറ്റഗറിയിലേക്കു മാറിയാൽ, തിരഞ്ഞെടുപ്പു മാറ്റിവയ്ക്കണമെന്നു കെഎസ്‌യു നൽകിയ പരാതിയിൽ കലക്ടർ സർവകലാശാലയ്ക്കു നിർദ്ദേശം നൽകുകയും ചെയ്തിരുന്നു.

എന്നാൽ വ്യാഴാഴ്ച വൈകുന്നേരം ചേർന്ന ഉന്നതതല യോഗമാണു തിരഞ്ഞെടുപ്പ് വെള്ളിയാഴ്ച തന്നെ നടത്താൻ തീരുമാനിച്ചത്. 4 കോളജുകളിലും സർവകലാശാലയുടെ 8 ക്യാംപസുകളിലും തിരഞ്ഞെടുപ്പ് മാറ്റിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP