Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കോൺഗ്രസിൽ നിന്നും ബിജെപിയിലേക്കുള്ള ഒഴുക്കു തുടരുന്നു; ഉത്തരാഖണ്ഡില കോൺഗ്രസ് മുൻ പിസിസി അധ്യക്ഷനും മറുകണ്ടം ചാടി; ഇന്നലെ പുറത്താക്കിയ നേതാവ് ഇന്ന് ബിജെപിയിൽ ചേർന്നു; ദേശീയ തലത്തിലെ കോൺഗ്രസ് നാഥനില്ലാ കളരി ആയോടെ നേതാക്കൾ തോന്നുംപടി പോകുന്നു

കോൺഗ്രസിൽ നിന്നും ബിജെപിയിലേക്കുള്ള ഒഴുക്കു തുടരുന്നു; ഉത്തരാഖണ്ഡില കോൺഗ്രസ് മുൻ പിസിസി അധ്യക്ഷനും മറുകണ്ടം ചാടി; ഇന്നലെ പുറത്താക്കിയ നേതാവ് ഇന്ന് ബിജെപിയിൽ ചേർന്നു; ദേശീയ തലത്തിലെ കോൺഗ്രസ് നാഥനില്ലാ കളരി ആയോടെ നേതാക്കൾ തോന്നുംപടി പോകുന്നു

മറുനാടൻ മലയാളി ബ്യൂറോ

ഡെഹ്റാഡൂൺ: ഉത്തരേന്ത്യൻ രാഷ്ട്രീയത്തിൽ കോൺഗ്രസിനെ കൂടുതൽ ദുർബലമാക്കി ബിജെപിയിലേക്ക് നേതാക്കളുടെ ഒഴുക്ക്. ഉത്തരാഖണ്ഡിൽ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസിന് തിരിച്ചടി നൽകികൊണ്ട് പാർട്ടി മുൻ സംസ്ഥാന അധ്യക്ഷൻ കിഷോർ ഉപാധ്യായ് ബിജെപിയിൽ ചേർന്നതാണ് ഇക്കൂട്ടത്തിൽ ഏറ്റവും ഒടുവിലായി പാർട്ടിക്ക് ഉണ്ടായ തിരിച്ചടി.

പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ കോൺഗ്രസ് ബുധനാഴ്ച കിഷോർ ഉപാധ്യായിയെ ആറ് വർഷത്തേക്ക് പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു. ബിജെപിയുമായും മറ്റു രാഷ്ട്രീയ പാർട്ടികളുമായി ബന്ധം പുലർത്തിയതിന്റെ പേരിൽ ഇയാളെ നേരത്തെ തന്നെ സ്ഥാനങ്ങളിൽ നിന്ന് കോൺഗ്രസ് നീക്കം ചെയ്തിരുന്നു. നടപടികൾക്ക് പിന്നാലെയാണ് കിഷോർ ബിജെപിയിലേക്ക് ചേക്കേറിയിരിക്കുന്നത്. തെഹ്രി മണ്ഡലത്തിൽ ഇത്തവണ ബിജെപി ടിക്കിറ്റിൽ മത്സരിക്കും.

ഉത്തരാഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിനായി പുറത്തിറക്കിയ മൂന്ന് സ്ഥാനാർത്ഥി പട്ടികയിലും കിഷോർ ഉപാധ്യായ് ഇടംപിടിച്ചിരുന്നില്ല. ഇതോടെ ഇയാൾ ബിജെപിയിൽ ചേരുമെന്ന അഭ്യൂഹം ശക്തമായിരുന്നു. ഇതിനിടെ തനിക്കെതിരെയുള്ള അച്ചടക്ക നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നേതൃത്വത്തെ സമീപിച്ചിരുന്നെങ്കിലും ഫലവത്തായിരുന്നില്ല.

ഫെബ്രുവരി 14-നാണ് ഉത്തരാഖണ്ഡിൽ തിരഞ്ഞെടുപ്പ് നടക്കുക. രാംനഗറിൽ തുടർച്ചയായി മത്സരിച്ചിരുന്ന മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്തിന്റെ സീറ്റ് കോൺഗ്രസ് ഇത്തവണ മാറ്റിയിട്ടുണ്ട്. ലാല്കുവയിൽ നിന്നാണ് റാവത്ത് ഇത്തവണ തിരഞ്ഞെടുപ്പിനെ നേരിടുക. മറ്റു പ്രധാന നേതാക്കൾക്കും മണ്ഡലം മാറേണ്ടി വന്നിട്ടുണ്ട്.

രാംനഗർ മണ്ഡലത്തിൽ ഹരീഷ് റാവത്തിന്റെ സ്ഥാനാർത്ഥിത്വത്തിൽ ഉത്തരാഖണ്ഡ് കോൺഗ്രസ് വർക്കിങ് പ്രസിഡന്റുമാരിൽ ഒരാളായ രഞ്ജിത് റാവത്ത് അസ്വാരസ്യം പ്രകടിപ്പിച്ചിരുന്നു. ഇതേ തുടർന്ന് നേതാക്കൾ തമ്മിലുള്ള ചേരിപ്പോരിനെ തുടർന്ന് പാർട്ടിക്കുള്ളിലെ പ്രതിസന്ധി സൃഷ്ടിച്ച സാഹചര്യത്തിലാണ് മണ്ഡലങ്ങളിൽ മാറ്റം വരുത്തിയത്.

അതേ സമയം ഒരു കുടുംബത്തിന് ഒരു സീറ്റെന്ന കോൺഗ്രസിന്റെ നയം തെറ്റിച്ചുകൊണ്ട് ഹരീഷ് റാവത്തിന്റെ മകൾ അനുപമ റാവത്തിന് ഹർദ്വാർ റൂറലിൽ സീറ്റ് നൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP