Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ചക്കരക്കല്ലിൽ ബൈക്ക് ഇടിച്ച് ചികിത്സയിലായിരുന്ന വയോധിക മരണമടഞ്ഞു

ചക്കരക്കല്ലിൽ ബൈക്ക് ഇടിച്ച് ചികിത്സയിലായിരുന്ന വയോധിക മരണമടഞ്ഞു

മറുനാടൻ മലയാളി ബ്യൂറോ

ചക്കരക്കൽ: ചക്കരക്കൽ പൊലിസ് സ്റ്റേഷൻ പരിധിയിലെ കോമത്ത്കുന്നുമ്പ്രത്ത് ബൈക്ക് ഇടിച്ച് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. ചെമ്പിലോട് കോമത്ത് കുന്നുമ്പ്രം കുമാരൻ പീടികയ്ക്ക് സമീപം വെച്ച് മോട്ടോർ ബൈക്ക് ഇടിച്ച് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്ന കോമത്ത് കുന്നുമ്പ്രം പപ്പൻപീടിക പൊയ്യയിൽ ഹൗസിൽ ശ്രീമതിയാണ് (62) ഇന്ന് വൈകുന്നേരം മൂന്ന് മണിയോടെ മരിച്ചത്.

ചക്കരക്കൽ പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു അപകടം. ചക്കരക്കൽ ഭാഗത്ത് നിന്നു പള്ളിപൊയിൽ ഭാഗത്തേക്ക് നടന്ന് പോകുന്ന ശ്രീമതിയെ അതെ ദിശയിൽ വന്ന ഗഘ 13 M 2743 മോട്ടോർ ബൈക്ക് ഇടിച്ച് വീഴ്‌ത്തുകയായിരുന്നു. അശ്രദ്ധയോട വാഹനമോടിച്ചതിന് സിറ്റി സ്വദേശിയുടെ പേരിൽ ചക്കരക്കൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.

പരേതനായ പൊയ്യയിൽ ബാലനാണ് ശ്രീമതിയുടെ ഭർത്താവ്. മക്കൾ: ഷീന, ശഹിന, ഷംന. മരുമക്കൾ: വിനയൻ (കിഴുന്നപാറ), അനിൽ, (കിഴുന്ന) രാഗേഷ്(താഴെ കാവിന്മൂല).
പരേതരായ രാമന്റെയും നാരായണിയുടെയും മകളാണ്. സഹോദരങ്ങൾ: ലക്ഷ്മി, ജാനകി, പരേതരായ കരുണാകരൻ, മുകുന്ദൻ, ഗോപാലൻ. സംസ്‌കാരം വ്യാഴാഴ്ച ഉച്ചക്ക് 12 മണിക്ക് പയ്യാമ്പലത്ത് നടത്തും

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP