Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ലോകായുക്തയിൽ നിയമോപദേശം തേടിയത് കെ ടി ജലീലിന്റെ പടിയിറക്കത്തോടെ; ഭേദഗതിക്കെതിരെ പ്രതിഷേധം കടുപ്പിക്കാൻ പ്രതിപക്ഷം; ഓർഡിനൻസിൽ ഒപ്പ് വയ്ക്കരുതെന്ന് ആവശ്യപ്പെട്ട് വ്യാഴാഴ്ച ഗവർണറെ കാണും; ഓർഡിനൻസിൽ ഉടക്കി സിപിഐയും; രാഷ്ട്രീയ കൂടിയാലോചനയില്ലെന്ന് കാനം

ലോകായുക്തയിൽ നിയമോപദേശം തേടിയത് കെ ടി ജലീലിന്റെ പടിയിറക്കത്തോടെ; ഭേദഗതിക്കെതിരെ പ്രതിഷേധം കടുപ്പിക്കാൻ പ്രതിപക്ഷം; ഓർഡിനൻസിൽ ഒപ്പ് വയ്ക്കരുതെന്ന് ആവശ്യപ്പെട്ട് വ്യാഴാഴ്ച ഗവർണറെ കാണും; ഓർഡിനൻസിൽ ഉടക്കി സിപിഐയും; രാഷ്ട്രീയ കൂടിയാലോചനയില്ലെന്ന് കാനം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ലോകായുക്ത നിയമം ഭേദഗതി ചെയ്യാനുള്ള സർക്കാരിന്റെ നീക്കത്തിനെതിെ പ്രതിഷേധം കടുപ്പിക്കാൻ പ്രതിപക്ഷം. ഓർഡിനൻസിൽ ഒപ്പ് വയ്ക്കരുതെന്നെവശ്യപ്പെട്ട് യു ഡി എഫ് പ്രതിനിധി സംഘം ഗവർണറെ കാണും. അതിനിടെ ലോകായുക്ത ഓർഡിനൻസിൽ എതിർപ്പറിയിച്ച് സിപിഐ രംഗത്തെത്തി.

ഓർഡിനൻസ് വേണ്ടിയിരുന്നില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. നിയമസഭ സമ്മേളിക്കാനിരിക്കെ സഭയിൽ അവതരിപ്പിക്കാമായിരുന്നു. രാഷ്ട്രീയ കൂടിയാലോചന നടന്നിട്ടില്ലെന്നും കാനം പറഞ്ഞു. മന്ത്രിസഭയിൽ വിശദമായ ചർച്ചചെയ്യാതെയാണ് ഭേദഗതി കൊണ്ടുവന്നതെന്ന് ആരോപണം ഉയർന്നിരിക്കെയാണ് കാനത്തിന്റെ പ്രതികരണം.

പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തിൽ വ്യാഴാഴ്ച രാവിലെ 11:30- നാണ് യു ഡി എഫ് പ്രതിനിധി സംഘം രാജ്ഭവനിൽ ഗവർണറെ സന്ദർശിക്കുന്നത്. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല പി.എം.എ സലാം, മോൻസ് ജോസഫ്, എ.എ അസീസ്, സി.പി ജോൺ, ജി ദേവരാജൻ എന്നിവരാണ് പ്രതിനിധി സംഘത്തിലുള്ളത്. നിയമവിരുദ്ധമായ ലോകായുക്ത ഭേദഗതി ഓർഡിനൻസിൽ ഒപ്പുവയ്ക്കരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് ചൊവ്വാഴ്ച ഗവർണർക്ക് കത്ത് നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് ഗവർണറെ നേരിൽക്കണ്ട് ഇക്കാര്യം ആവശ്യപ്പെടാൻ യു.ഡി.എഫ് നേതൃത്വം തീരുമാനിച്ചത്.

നേരത്തെ ലോകായുക്ത നിയമം ഭേദഗതി ചെയ്യാനുള്ള സർക്കാർ നീക്കത്തെ ന്യായീകരിച്ചുള്ള നിയമന്ത്രി പി രാജീവിന്റേയും കോടിയേരി ബാലകൃഷ്ണന്റേയും പ്രതികരണം വസ്തുതകൾക്ക് നിരക്കാത്തതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അഭിപ്രായപ്പെട്ടിരുന്നു. ഹൈക്കോടതി വിധിയെ കൂട്ട് പിടിച്ചുള്ള ന്യായീകരണം തെറ്റാണ്. കോടതിയിലെ കേസ് 12 ാം വകുപ്പുമായി ബന്ധപ്പെട്ട് ഉള്ളതാണ്.

സർക്കാരിന്റെ നിലവിലെ നടപടി 14ാം വകുപ്പുമായി ബന്ധപ്പെട്ടാണ്. 14ാം വകുപ്പ് പ്രകാരമായിരുന്നു മുൻ മന്ത്രി കെ ടി ജലീലിനെതിരെയുള്ള പരാതി. ഇപ്പോഴത്തെ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിനെതിരെയും ഈ വകുപ്പ് പ്രകാരമാണ് പരാതി ഉള്ളത്. കോടതികൾക്ക് മന്ത്രിയെ പുറത്താക്കാനുള്ള അധികാരമില്ലെന്ന വാദവും തെറ്റാണ്. ആർട്ടിക്കിൾ 164 നെ നിയമമന്ത്രി തെറ്റായി വ്യാഖ്യാനിക്കുകയാണ്. മന്ത്രിക്കെതിരെ നടപടി പുനരാലോചിക്കേണ്ടത് എക്‌സിക്യുട്ടീവ് അല്ലെന്നും ഇതിനെ ല0ഘിച്ചുള്ളതാണ് പുതിയ ഭേദഗതിയെന്നും വി ഡി സതീശൻ പറഞ്ഞു.

മുഖ്യമന്ത്രിക്കെതിരായ കേസുകളിലെ ലോകായുക്ത വിധിയെ കോടിയേരി ബാലകൃഷ്ണനും പാർട്ടിയും ഭയപ്പെടുന്നു.കേസ് പരിഗണിക്കുന്നതിന് മുൻപെ ലോകായുക്തയുടെ അധികാര0 എടുത്ത് കളയുക മാത്രമാണ് ലക്ഷ്യ0.മന്ത്രിസഭ അംഗങ്ങളെ പോലും തെറ്റിദ്ധരിപ്പിച്ചാണ് ഓർഡിനൻസിനുള്ള നീക്കം.അഴിമതി നിരോധന സംവിധാനങ്ങളെ സിപിഎം ഭയപ്പെടുകയാണ്.അപ്പീൽ പോകാൻ കഴിയില്ലെന്ന സർക്കാർ വാദം തെറ്റ്. ഹൈക്കോടതിയിൽ ലോകായുക്തയ്ക്ക് അഭിഭാഷകനുണ്ടെന്ന് ഓർക്കണം.ജുഡീഷ്യൽ നടപടിയുടെ അപ്പലേറ്റ് അഥോറിറ്റിയായി മുഖ്യമന്ത്രിയോ ഉദ്യോഗസ്ഥരോ എങ്ങിനെ മാറുമെന്നും വി ഡി സതീശൻ ചോദിച്ചു. പ്രതിപക്ഷം ശക്തമായ നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നും വി ഡി സതീശൻ കൊച്ചിയിൽ പറഞ്ഞിരുന്നു.

അതിനിടെ പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി നിയമമന്ത്രി പി രാജീവ് രംഗത്തെത്തിയിരുന്നു. ജനപ്രതിനിധിയെ അയോഗ്യരാക്കേണ്ടത് കോടതിയല്ലെന്നും ഇക്കാര്യത്തിൽ ഹൈക്കോടതി ഉത്തരവുണ്ടെന്നുമാണ് നിയമമന്ത്രിയുടെ വിശദീകരണം. ഗവർണറാണ് നടപടിയെടുക്കേണ്ടതെന്നാണ് കോടതി ഉത്തരവ്. നിയമസഭ ഉടൻ ചേരാത്തതുകൊണ്ടാണ് ഓർഡിനൻസാക്കിയത്. മന്ത്രിസഭ പരിശോധിച്ചെടുത്ത തീരുമാനമാണ് ഓർഡിനൻസെന്നുമാണ് പി രാജീവ് പ്രതികരിച്ചത്.

ഇതിനിടെ ലോകായുക്തയിൽ സർക്കാർ നിയമോപദേശം തേടിയത് മന്ത്രി കെടി ജലീലിനെതിരായ ലോകായുക്ത വിധിക്ക് പിന്നാലെയെന്ന് വ്യക്തമായിട്ടുണ്ട്. ജലീൽ രാജിവച്ചതിന് ശേഷം അന്നത്തെ അഡ്വക്കേറ്റ് ജനറലായിരുന്ന സിപി സുധാകര പ്രസാദാണ് സർക്കാരിന് നിയമോപദേശം നൽകിയത്. ആ ഘട്ടത്തിലാണ് ലോകായുക്ത ആക്ട് സംബന്ധിച്ച കാര്യങ്ങൾ അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസ് വിശദമായി പരിശോധിക്കുന്നത്.

ലോകായുക്ത ആക്ടിലെ സെക്ഷൻ 14 ഭരണഘടനാ വിരുദ്ധമാണെന്നായിരുന്നു നിയമോപദേശം. കേരള ലോകായുക്ത സെക്ഷൻ 14 പ്രകാരം ഉത്തരവിറക്കിയാൽ ഒരാൾക്ക് മന്ത്രിസ്ഥാനത്ത് തുടരാനാകില്ല. അത് ആർട്ടിക്കിൾ 164ന് മുകളിൽ ലോകായുക്തയ്ക്ക് അധികാരം നൽകുന്നു എന്നായിരുന്നു സർക്കാരിന് കിട്ടിയ നിയമോപദേശം.

ആർട്ടിക്കിൽ 164 പ്രകാരമാണ് മന്ത്രിമാരും മുഖ്യമന്ത്രി അടക്കമുള്ള സംവിധാനങ്ങളും ഉണ്ടാകുന്നത്. ഇത് ഭരണഘടനാപരമായ അധികാരമാണ്. ഗവർണറുടെ വിശ്വാസമുള്ളടത്തോളം കാലം ഒരു മന്ത്രിസഭയ്ക്ക് തുടരാൻ കഴിയും. ഒരു മന്ത്രിക്കും മുഖ്യമന്ത്രിക്ക് വിശ്വസമുള്ളടത്തോളം കാലം തുടരാം. എന്നാൽ ലോകായുക്ത ആക്ട് സെക്ഷൻ 14 പ്രകാരം ഒരു ഉത്തരവിറക്കിയാൽ മന്ത്രിക്ക് തൽസ്ഥാനത്ത് നിന്ന് മാറിനിൽക്കുകയേ മാർഗമുള്ളു. അതിനാൽ ഇത് ആർട്ടിക്കിൽ 164ന് മുകളിലുള്ള അധികാരമായി മാറും.

സംസ്ഥാന നിയമത്തിന് ഇത്തരത്തിൽ ഭരണഘടനയ്ക്ക് മുകളിലുള്ള സ്ഥാനം നൽകാൻ കഴിയില്ല. അതിനാൽ ആർട്ടിക്കിൾ 164ന് വിരുദ്ധമായിട്ടുള്ള ലോകായുക്ത ആക്ടിലെ സെക്ഷൻ 14 ഭേദഗതി ചെയ്യണമെന്ന നിയമോപദേശമാണ് സർക്കാരിന് ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഭേദഗതിക്കുള്ള നീക്കം സർക്കാർ നടത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP