Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'ജനപ്രതിനിധിയെ അയോഗ്യരാക്കേണ്ടത് കോടതിയല്ല; നടപടിയെടുക്കേണ്ടത് ഗവർണർ; ഓർഡിനൻസാക്കിയത് നിയമസഭ ഉടൻ ചേരാത്തതുകൊണ്ട്'; 'ലോകായുക്ത' വിഷയത്തിൽ വി ഡി സതീശന് മറുപടിയുമായി നിയമമന്ത്രി

'ജനപ്രതിനിധിയെ അയോഗ്യരാക്കേണ്ടത് കോടതിയല്ല; നടപടിയെടുക്കേണ്ടത് ഗവർണർ; ഓർഡിനൻസാക്കിയത് നിയമസഭ ഉടൻ ചേരാത്തതുകൊണ്ട്'; 'ലോകായുക്ത' വിഷയത്തിൽ വി ഡി സതീശന് മറുപടിയുമായി നിയമമന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ലോകായുക്ത ഓർഡിനൻസ് സംബന്ധിച്ച വിഷയത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശന് മറുപടിയുമായി നിയമമന്ത്രി പി.രാജീവ്. ജനപ്രതിനിധിയെ അയോഗ്യരാക്കേണ്ടത് കോടതിയല്ലെന്നും ഇക്കാര്യത്തിൽ ഹൈക്കോടതി ഉത്തരവുണ്ടെന്നുമാണ് നിയമമന്ത്രിയുടെ വിശദീകരണം.

ഗവർണറാണ് നടപടിയെടുക്കേണ്ടത് എന്നാണ് കോടതി ഉത്തരവ്. നിയമസഭ ഉടൻ ചേരാത്തതിനാലാണ് ഓർഡിനൻസാക്കിയത്. മന്ത്രിസഭ വ്യക്തമായി പരിശോധിച്ചെടുത്ത തീരുമാനമാണ് ഓർഡിനൻസെന്നും പി രാജീവ് വ്യക്തമാക്കി.

വിഡി സതീശന്റെ നിലപാട് ഭരണഘടനാപരമല്ല. 14,12 വകുപ്പുകൾ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. ഹൈക്കോടതി വിധികൾ വകുപ്പ് 12നെ മാത്രം പരാമർശിക്കുന്നതല്ല. പ്രതിപക്ഷ നേതാവ് മുഴുവൻ വിധി വായിച്ചിട്ടുണ്ടാകില്ലെന്നും രാജീവ് പറഞ്ഞു. ലോകയുക്ത എന്നത് ശുപാർശ അറിയിച്ച് റിപ്പോർട്ട് നൽകാനുള്ള അർധ ജുഡീഷ്യറി സംവിധാനമാണ്. നിർദേശിക്കാനുള്ള സംവിധാനമല്ല. അപ്പീൽ അധികാരമില്ലെന്നത് ഭരണഘടനാവിരുദ്ധമാണെന്നും മന്ത്രി പറയുന്നു.

പൊതുപ്രവർത്തകർക്കെതിരായ അഴിമതി തെളിഞ്ഞാൽ പദവിയിൽ നിന്നും നീക്കണമെന്ന ലോകായുക്ത നിയമത്തിലെ ഏറ്റവും കാതലായ സെക്ഷൻ 14 ലാണ് വിവാദ ഭേദഗതി. പുതിയ ഭേദഗതി അനുസരിച്ചാണെങ്കിൽ ലോകായുക്ത ഉത്തരവിന്മേൽ 3 മാസത്തിനുള്ളിൽ ഹിയറിങ് നടത്തി പൊതുപ്രവർത്തകരുടെ നിയമനാധികാരിക്ക് ഉത്തരവ് തള്ളാം. മുഖ്യമന്ത്രിക്കെതിരായ കേസെങ്കിൽ ഗവർണർക്കും മന്ത്രിമാർക്കെതിരായ കേസാണെങ്കിൽ മുഖ്യമന്ത്രിക്കും തീരുമാനമെടുക്കാം. അതായത് പൊതുപ്രവർത്തകർക്കെതിരായ പരാതിയിൽ ജുഡീഷ്യൽ നടപടികളിലൂടെ വരുന്ന ഉത്തരവിനെ പൊതുപ്രവർത്തകർക്ക് തന്നെ തള്ളാം.

എന്നാൽ ഹൈക്കോടതി ചോദ്യം ചെയ്തത് ലോകായുക്ത നിയമത്തിലെ സെക്ഷൻ 12 ആണെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്. പൊതുപ്രവർത്തകൻ കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ സ്ഥാനത്ത് നിന്നും മാറണമെന്ന നിർണായക വിധിയിലേക്ക് നയിക്കുന്ന സെക്ഷൻ 14 നെതിരെ ഹൈക്കോടതി ഒന്നും പറഞ്ഞില്ലെന്ന് പ്രതിപക്ഷം പറയുന്നു. ഓർഡിനൻസിൽ ഒപ്പിടരുതെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നാളെ ഗവർണറെ കാണാനിരിക്കെ രാജ്ഭവന്റെ തീരുമാനം ഇനി പ്രധാനമാണ്. കഴിഞ്ഞ ദിവസം നിയമമന്ത്രി നേരിട്ടെത്തി ഗവർണറോട് ഓർഡിനൻസ് വിശദീകരിച്ചെങ്കിലും ഗവർണർ കൂടുതൽ പരിശോധന നടത്താനാണ് സാധ്യത.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP