Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇന്ത്യയുടെ ജനാധിപത്യം ലോകം മുഴുവൻ അഭിനന്ദിക്കുന്നത്; ഈ അവസരത്തിൽ സ്വാതന്ത്ര്യ സമര സേനാനികളെ നമുക്ക് ഓർക്കാം; കോവിഡിന് എതിരെ ശക്തമായ പോരാട്ടം നടത്തുന്നതിനിടെ ജാഗ്രത കൈവിടരുതെന്നും റിപ്പബ്ലിക് ദിന സന്ദേശത്തിൽ രാഷ്ട്രപതി

ഇന്ത്യയുടെ ജനാധിപത്യം ലോകം മുഴുവൻ അഭിനന്ദിക്കുന്നത്; ഈ അവസരത്തിൽ സ്വാതന്ത്ര്യ സമര സേനാനികളെ നമുക്ക് ഓർക്കാം; കോവിഡിന് എതിരെ ശക്തമായ പോരാട്ടം നടത്തുന്നതിനിടെ ജാഗ്രത കൈവിടരുതെന്നും റിപ്പബ്ലിക് ദിന സന്ദേശത്തിൽ രാഷ്ട്രപതി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ജനങ്ങളെ ഒറ്റ നൂലിൽ കോർക്കുന്ന ഭാരതീയരുടെ പ്രതിഫലനമാണ് റിപ്പബ്ലിക് ദിനമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ഒരുമയുടെ ആർജവമാണ് എല്ലാ വർഷവും രാജ്യം റിപ്പബ്ലിക് ദിനമായി ആഘോഷിക്കുന്നത്. നമ്മുടെ ജനാധിപത്യത്തിന്റെ നാനാത്വത്തിലെ ഏകത്വവും ഊർജ്വസ്വലതയും ലോകം മുഴുവനും അഭിനന്ദിക്കുന്നതാണ്. ഈ അവസരത്തിൽ സ്വാതന്ത്ര്യ സമര സേനാനികളെ നമുക്ക് ഓർക്കാം എന്നും അദ്ദേഹം റിപ്പബ്ലിക് ദിന സന്ദേശത്തിൽ പറഞ്ഞു.

കോവിഡിനെതിരെ രാജ്യം ശക്തമായ പോരാട്ടം നടത്തിക്കൊണ്ടിരിക്കുകയാണ്. ആരോഗ്യ സംവിധാനങ്ങൾ കൂടുതൽ മെച്ചപ്പെടുത്താനായതു വലിയ നേട്ടമാണ്. ജാഗ്രതയോടെ എല്ലാവരും ഇരിക്കണം. സാമൂഹിക അകലം കൂടുതൽ അടുപ്പിക്കുകയാണ് ചെയ്തത്. നമ്മൾ പരസ്പരം എത്രമാത്രം ആശ്രയിച്ചിരിക്കുന്നു എന്ന് മനസ്സിലാക്കാനായി. ആരോഗ്യ പ്രവർത്തകർ വലിയ വെല്ലുവിളിയാണ് നേരിട്ടത്. ജീവൻ പണയപ്പെടുത്തി ഇടവേളകളില്ലാതെ ജോലി ചെയ്യേണ്ടി വന്നു. കോവിഡ് മൂലം ലോകം മുഴുവൻ ദുരിതത്തിലായി. മനുഷ്യനുമേൽ അസാധാരണമായ വെല്ലുവിളിയാണ് ഉയർന്നത്. ലോകം മുഴുവനും നിസ്സഹായരായി. രണ്ട് വർഷം കഴിഞ്ഞിട്ടും കൊറോണ വൈറസിനെതിരെ പോരാട്ടം തുടരുകയാണ്.

കഴിഞ്ഞ വർഷം ഒളിംപിക്‌സിൽ അഭിമാനകരമായ നേട്ടം കൊയ്യാനായി. ദശലക്ഷക്കണക്കിനാളുകൾക്ക് ഇത് പ്രചോദനമാണ്. കഴിഞ്ഞ മാസം ധീരനായ സൈനികൻ ജനറൽ ബിപിൻ റാവത്തിനേയും ഭാര്യയേയും മറ്റു ധീര സൈനികരേയും നമുക്ക് നഷ്ടമായി. ജാഗരൂകരായി രാജ്യത്തിന് സംരക്ഷണം നൽകുന്ന ജവാന്മാർക്കും രാജ്യത്തിനുള്ളിലെ സമാധാനം കാത്തുസൂക്ഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥർക്കും നന്ദി പറയുന്നു. രാജ്യത്തിനകത്തും പുറത്തുമുള്ള എല്ലാ ഇന്ത്യക്കാർക്കും റിപ്പബ്ലിക് ദിന ആശംസകൾ നേരുന്നുവെന്നും രാഷ്ട്രപതി പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP