Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഡോക്ടർ ജെയ്മോൾ ശ്രീധറിനും ജെയിംസ് ജോർജിനും ഫോമാ മിഡ് അറ്റ്‌ലാന്റിക് റീജിയന്റെ സമ്പൂർണ പിന്തുണ

ഡോക്ടർ ജെയ്മോൾ ശ്രീധറിനും ജെയിംസ് ജോർജിനും ഫോമാ മിഡ് അറ്റ്‌ലാന്റിക് റീജിയന്റെ സമ്പൂർണ പിന്തുണ

ജോസഫ് ഇടിക്കുള

ന്യൂ ജേഴ്സി : ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ് ഓഫ് അമേരിക്ക (ഫോമാ) 2022-2024 കാലഘട്ടത്തിലെ എക്‌സിക്യുട്ടീവ് കമ്മറ്റിയിലേക്ക് മിഡ് അറ്റ്‌ലാന്റിക് റീജിയണിൽ നിന്നും ജോയിന്റ് സെക്രട്ടറിയായി മത്സരിക്കുന്ന ഡോക്ടർ ജെയ്മോൾ ശ്രീധറിനും ജോയിന്റ് ട്രെഷറർ സ്ഥാനത്തേക്ക് മത്സരിക്കുന്ന ജെയിംസ് ജോർജിനും റീജിണൽ കമ്മിറ്റിയുടെയും റീജിയനു കീഴിലുള്ള എല്ലാ അസ്സോസിയേഷനുകളുടെയും സമ്പൂർണ പിന്തുണ, റീജിയണൽ വൈസ് പ്രസിഡന്റ് ബൈജു വർഗീസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ജെയ്മോൾ ശ്രീധറിനും ജെയിംസ് ജോർജിനും റീജിണൽ നേതാക്കൾ സമ്പൂർണ പിന്തുണ പ്രഖ്യാപിച്ചത്,

റീജിണൽ മീറ്റിങ്ങിൽ നാഷണൽ കമ്മിറ്റീ അംഗങ്ങളായ മനോജ് വർഗീസ്, അനു സക്കറിയ, കുരുവിള ജെയിംസ് കൂടാതെ അസോസിയേഷൻ ഭാരവാഹികളായ ജോസഫ് ഇടിക്കുള ( പ്രസിഡന്റ്, കേരള അസോസിയേഷൻ ഓഫ് ന്യൂ ജേഴ്സി - കാൻജ് ) , ജോൺ ജോർജ് ( കാൻജ് മുൻ പ്രസിഡന്റ് ), തോമസ് ചാണ്ടി ( പ്രസിഡന്റ്, മലയാളി അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഫിലാഡൽഫിയ മാപ്), മാപ് മുൻ പ്രസിഡന്റ് ശാലു പുന്നൂസ്, ജിയോ ജോസ്ഫ് ( പ്രസിഡന്റ്, കേരളം സമാജം ഓഫ് ന്യൂ ജേഴ്സി - KSNJ & വൈസ് ചെയർമാൻ, മിഡ് അറ്റ്‌ലാന്റിക് റീജിയൻ ), ജോജോ കോട്ടൂർ (പ്രസിഡന്റ്, കേരള ആർട്‌സ് ആൻഡ് ലിറ്റററി അസോസിയേഷൻ ഓഫ് അമേരിക്ക - കല ), രാജു എം വർഗീസ് (പ്രസിഡന്റ് , സൗത്ത് ജേഴ്സി മലയാളീ അസോസിയേഷൻ & ഫോമാ കംപ്ലയൻസ് കമ്മിറ്റീ ചെയർമാൻ ), ബിജു ദാസ് ( പ്രസിഡന്റ്, ഡെലവെയർ മലയാളീ അസോസിയേഷൻ ) അജിത് ചാണ്ടി (മുൻ പ്രസിഡന്റ് ) എന്നിവർ പിന്തുണ അറിയിച്ചു സംസാരിച്ചു.

റീജിണൽ കമ്മിറ്റി ട്രെഷറർ സ്റ്റാൻലി ജോൺ, ജോയിന്റ് സെക്രട്ടറി പത്മരാജ് നായർ, റീജിണൽ പി ആർ ഒ രാജു ശങ്കരത്തിൽ, യൂത്ത് ഫെസ്റ്റിവൽ ചെയർമാൻ ഹരികുമാർ രാജൻ, വിമൻസ് ഫോറം ചെയർ ദീപ്തി നായർ, സെക്രട്ടറി സിമി സൈമൺ , മാലിനി നായർ, അബിദാ ജോസ്, ചാരിറ്റി ചെയർമാൻ ലിജോ ജോർജ് , കൾച്ചറൽ ചെയർ ശ്രീദേവി അജിത് കുമാർ , കല ജനറൽ സെക്രട്ടറി റോഷിൻ പ്ലാമൂട്ടിൽ എന്നിവരും മുൻ പ്രസിഡന്റ് ജോർജ് മാത്യു,ഫോമാ മുൻ ജനറൽ സെക്രട്ടറിയും ആർ വി പി യുമായിരുന്ന ജിബി തോമസ് മോളൊപ്പറമ്പിൽ, ഫോമാ ജുഡീഷ്യൽ കൗൺസിൽ വൈസ് ചെയർമാൻ യോഹന്നാൻ ശങ്കരത്തിൽ, മുൻ ജുഡീഷ്യൽ ചെയർമാൻ പോൾ സി മത്തായി, മുൻ ആർ വി പിമാരായ സാബു സ്‌കറിയ, ബോബി തോമസ് , മുൻ നാഷണൽ കമ്മിറ്റീ മെമ്പർ സക്കറിയ പെരിയപ്പുറം, സിറിയക് കുര്യൻ, സണ്ണി എബ്രഹാം എന്നിവരും സ്ഥാനാർത്ഥികൾക്ക് എല്ലാ പിന്തുണയും ആശംസകളും അറിയിച്ചു. ജെയ്മോൾ ശ്രീധർ, ജെയിംസ് ജോർജ് എന്നിവരുടെ സംഘടനാ പ്രവർത്തനരംഗത്തുള്ള പരിചയ സമ്പത്ത് ഫോമയുടെ മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്ക് വലിയ മുതൽകൂട്ടായിരിക്കുമെന്ന് റീജിണൽ വൈസ് പ്രസിഡന്റ് ബൈജു വർഗീസ് അഭിപ്രായപ്പെട്ടു.

രണ്ടു തവണ കലയുടെ പ്രസിഡന്റ് സ്ഥാനം അലങ്കരിച്ചിട്ടുള്ള ജെയ്മോൾ നിലവിൽ മിഡ് അറ്റ്‌ലാന്റിക് റീജിയൺ ജനറൽ സെക്രട്ടറി ആയി പ്രവർത്തിക്കുന്നു, ഫോമ നാഷണൽ വിമൻസ് ഫോറം റെപ്രെസെന്റേറ്റീവ് ആയിരുന്നു, ഫോമാ വിമൻസ് ഫോറത്തിന്റെ മികച്ച പ്രവർത്തകക്കുള്ള ഈ വർഷത്തെ ജൂറി അവാർഡും ജെയ്മോളെ തേടിയെത്തിയിരുന്നു.

നിലവിൽ കേരള അസോസിയേഷൻ ഓഫ് ന്യൂ ജേഴ്‌സിയുടെ ട്രസ്റ്റീ ബോർഡ് ചെയർമാനായ ജെയിംസ് ജോർജ് മിഡ് അറ്റ്‌ലാന്റിക് റീജിയൺ ബിസിനസ് ഫോറം ചെയർമാനായും മികച്ച പ്രവർത്തനം കാഴ്ച വയ്ക്കുന്നു. കേരള അസോസിയേഷൻ ഓഫ് ന്യൂ ജേഴ്സിയുടെ പ്രസിഡന്റ്, സെക്രട്ടറി, ട്രഷറർ എന്നീ നിലകളിൽ ആയി കഴിവ് തെളിയിച്ച ജെയിംസ് ജോർജ് ഒരു മികച്ച സംഘാടകൻ കൂടിയാണ് .

ഫോമയുടെ മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുവാൻ എല്ലാവരുടെയും പിന്തുണയും അനുഗ്രഹവുമുണ്ടാകണമെന്ന് അഭ്യർത്ഥിച്ച ജെയ്മോളും ജെയിംസ് ജോർജും തങ്ങൾക്കു സമ്പൂർണ പിന്തുണ പ്രഖ്യാപിച്ച റീജിനൽ കമ്മിറ്റിയോടും അസോസിയേഷൻ പ്രസിഡന്റുമാരോടും കമ്മറ്റി അംഗങ്ങളോടും നന്ദിയും കടപ്പാടും രേഖപ്പെടുത്തി.

(വിവരങ്ങൾക്ക് കടപ്പാട് - ബൈജു വർഗീസ്)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP