Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കവിത തുറക്കുന്ന ജനാധിപത്യ സംവാദത്തെ തെറിവിളിയിലേക്ക് ചുരുക്കുന്നവർ ഭീരുക്കൾ; അവരോട് സഹതാപം മാത്രം; കവിതയുടെ പേരിൽ റഫീക്ക് അഹമ്മദ് ഹീനമായ സൈബർ ആക്രമണം നേരിട്ടു; കവിക്ക് പിന്തുണമായി ഫെഫ്ക

കവിത തുറക്കുന്ന ജനാധിപത്യ സംവാദത്തെ തെറിവിളിയിലേക്ക് ചുരുക്കുന്നവർ ഭീരുക്കൾ; അവരോട് സഹതാപം മാത്രം; കവിതയുടെ പേരിൽ റഫീക്ക് അഹമ്മദ് ഹീനമായ സൈബർ ആക്രമണം നേരിട്ടു; കവിക്ക് പിന്തുണമായി ഫെഫ്ക

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കെ റെയിലിനെ ചൊല്ലയുള്ള കവിതാ സംവാദം കേരളത്തിൽ കൊഴുക്കുകയാണ്. റഫീഖ് അഹമ്മദിനെ വിമർശിച്ചു കൊണ്ട് ഇടതുപക്ഷ സൈബർ സഖാക്കൾ രംഗത്തുവന്നപ്പോൾ കെ റെയിലിനെ അനുകൂലിച്ചു കൊണ്ട് മുരുകൻ കാട്ടാക്കടയെ കൊണ്ട് കവിതയും എഴുതിച്ചു സഖാക്കൾ. ഇങ്ങനെ സൈബർ ഇടത്തിൽ തന്നെ വിമർശനവും വാഗ്വാദങ്ങളും കൊഴുക്കുമ്പോൾ റഫീഖ് അഹമ്മദിനെ പിന്തുണച്ച് സിനിമയിലെ ഫെഫ്ക രംഗത്തുവന്നു. ഫെഫ്ക്ക റൈറ്റേഴ്‌സ് യൂണിയനാണ് റഫീഖിനെ പിന്തുണച്ചു രംഗത്തുവന്നത്.

തെറിവിളിക്കുന്നത് ഭീരുക്കൾ, കവിതയുടെ പേരിൽ റഫീക്ക് അഹമ്മദ് ഹീനമായ സൈബർ ആക്രമണം നേരിട്ടെന്ന് ഫെഫ്ക അഭിപ്രായപ്പെട്ടു. കെ റെയിൽ വിരുദ്ധ കവിതയെഴുതിയ കവി റഫീക്ക് അഹമ്മദ് ഹീനമായ സൈബർ ആക്രമണം നേരിടുന്നുവെന്ന് ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ. റഫീക്ക് അഹമ്മദിന് ഐക്യദാർഡ്യം പ്രഖ്യാപിക്കുന്നുവെന്നും ഫെഫ്കയുടെ എഴുത്തുകാരുടെ സംഘടന. പ്രസിഡന്റ് എസ്. എൻ സ്വാമിയും സെക്രട്ടറി ബാബു പള്ളാശേരിയും പുറത്തിറക്കിയ പ്രസ്താവനയിലാണ് ഐക്യദാർഡ്യം. ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ അംഗം കൂടിയാണ് റഫീക്ക് അഹമ്മദ്.

കവിത തുറക്കുന്ന ജനാധിപത്യ സംവാദത്തെ തെറിവിളിയിലേക്ക് ചുരുക്കുന്നവർ ഭീരുക്കളാണെന്നും റഫീക്ക് അഹമ്മദ് പറഞ്ഞത് പോലെ അവരോട് സഹതാപം മാത്രമെന്നും ഫെഫ്ക. അഭിപ്രായപ്പെട്ടു.

റഫീക്ക് അഹമ്മദിന്റെ കവിത

ഹേ...കേ...

എങ്ങോട്ടു പോകുന്നു ഹേ

ഇത്ര വേഗത്തിലിത്ര തിടുക്കത്തിൽ..

തണ്ണീർത്തടങ്ങളെ പിന്നിട്ട്

തെങ്ങിൻ നിരകളെപ്പിന്നിട്ട്

കണ്ടലും കാവും, കുളങ്ങളും പിന്നിട്ട്

സഹ്യനെക്കുത്തി മറിച്ചിട്ട്

പമ്പയെപ്പേരാറിനെ വഴിമുട്ടിച്ച്

പൊട്ടിത്തെറിക്കാതിരിക്കാൻ ശ്രമിക്കുന്ന

മുല്ലപ്പെരിയാർ ജലബോംബ് പിന്നിട്ട്

ദുർഗന്ധമാലിന്യ കേദാരമായ്ത്തീർന്ന

നല്ല നഗരത്തെരുവുകൾ പിന്നിട്ട്,

ശ്വാസത്തിനായിപ്പിടയും ഭയാകുല -

മാശുപത്രി കെട്ടിടങ്ങളെ പിന്നിട്ട്,

ക്രുദ്ധ വികസനോൽക്കർഷം കിടപ്പിടം

നഷ്ടപ്പെടുത്തിയ മൂലകൾ പിന്നിട്ട്

കുട്ടികൾ നിത്യം മരിക്കും വനവാസി

യൂരുകൾ തൻ ശപ്ത നേത്രങ്ങൾ പിന്നിട്ട്

മൂത്രമൊഴിക്കുവാൻ മുട്ടും വഴിയോര കാത്തിരിപ്പിൻ കൊച്ചു കേന്ദ്രങ്ങൾ പിന്നിട്ട്,

തീവ്രദാരിദ്ര്യക്കണക്കു കൂട്ടും സർവേ

ക്കല്ലുകൾ, പദ്ധതിക്കല്ലുകൾ പിന്നിട്ട്,

എങ്ങോട്ടു പായുന്നു ഹേ

ഇത്ര വേഗത്തിലിത്ര തിടുക്കത്തിൽ..

എന്തെടുക്കാ, നെന്തു കൊണ്ടുപോരാൻ

ഹേ ..

കേ ..?


റഫീഖ് അഹമ്മദിന്റെ കവിതക്ക് മറുപടി കവിതയുമായി മുരുകൻ കാട്ടാക്കട.ഫേസ്‌ബുക്കിൽ സിൽവർ ലൈൻ എന്ന പേരിൽ തന്നെയാണ് മുരുകൻ കാട്ടാക്കടയും കവിതയെഴുതിയിരുന്നു. ഈ കവിത ഇങ്ങനെയാണ്.

സിൽവർലൈൻ
'കെ റെയ്ല് വേണ്ട.'
അല്ല, നാലു മണിക്കൂറുകൊണ്ട് കാൻസർ രോഗിക്ക് കാസറഗോട്ട് നിന്ന് RCCയിലെത്താം.

'ന്നാലും കെ റെയ്ല് വേണ്ട.'
അല്ല റെയിൽവെ ട്രാക്കിന്റെ പകുതി പരിസ്ഥിതി ആഘാതമെ
കെ ട്രാക്കിനുള്ളത്രെ!
'ന്നാലും കെ റെയ്ല് വേണ്ട.'
കേടാകാതെ വേഗം എത്തുമ്പോൾ പച്ചക്കറി, പഴം വില കുറയുമത്രെ!
'ന്നാലും വേണ്ട.'
കാർബൺ ന്യൂട്രൽ.. പെട്രോൾ ഡീസൽ ഉപയോഗിക്കുറവ്....
'ന്നാലും വേണ്ട.'
ഹാ വിശേഷം ചോദിക്കാൻ മറന്നു ,എങ്ങനെ ഉണ്ടായിരുന്നു കവീ സിംഗപൂർ യാത്ര?'എന്റ്‌റിഷ്ടാ, മിനിറ്റിനുള്ളിൽ ഒരറ്റത്ത് നിന്ന് മറ്റേ അറ്റത്തെത്താം, സ്വർഗ്ഗം സ്വർഗ്ഗം തന്നെ. നമ്മള് കണ്ടു പഠിക്കണം'.

എന്നീ വരികളാണ് മുരുകൻ കാട്ടാക്കട കുറിച്ചിരിക്കുന്നത്.

ഇക്കഴിഞ്ഞ വെള്ളിയാഴ്‌ച്ചയാണ് അദ്ദേഹം കെറെയിലിനെതിരെ റഫീക്ക് അഹമ്മദ് കവിത സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.'എങ്ങോട്ടു പോകുന്നു ഹേ ഇത്ര വേഗത്തിലിത്ര തിടുക്കത്തിൽ' എന്നു തുടങ്ങുന്ന കവിതയ്ക്കും (കെറെയിൽ) കവിത എഴുതിയ ഗാനരചയിതാവ് റഫീഖ് അഹമ്മദിനെതിരെ സൈബർ ആക്രമണം വ്യാപകമാവുകയാണ്. ഇടത് വിരോധം കൊണ്ട് മാത്രം മുളയ്ക്കുന്ന കവിതകളാണിതെന്നും റഫീഖ് അഹമ്മദ് വികസന വിരുദ്ധനാണെന്നുമാണ് വിമർശനം.വിമർശനങ്ങൾ ശക്തമായതിന് പിന്നാലെ സൈബർ ആക്രമണങ്ങളെ പുച്ഛിച്ച് 'തെറിയാൽ തടുക്കുവാൻ കഴിയില്ല' എന്നു തുടങ്ങുന്ന മറ്റൊരു നാലുവരി കവിത അദ്ദേഹം സമൂഹമാധ്യമത്തിൽ കുറിച്ചിട്ടുണ്ട്.ഇതിന് പിന്നാലെയാണ് മുരുകൻ കാട്ടാക്കടയിലുടെ സിപിഎം മറുപടി നൽകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP