Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ആധുനിക സാങ്കേതിക ഉൽപ്പന കയറ്റുമതി അമേരിക്ക നിരോധിച്ചേക്കും; റഷ്യൻ നിക്ഷേപങ്ങൾക്കും ഉപരോധം ഏർപ്പെടുത്തിയേക്കും; പുട്ടിൻ തിരിച്ചടിക്കുന്നത് യൂറോപ്പിലേക്കുള്ള ഗ്യാസ് വിതരണം നിർത്തലാക്കി; റഷ്യൻ-ഉക്രെയിൻ യുദ്ധമുണ്ടായാൽ അനന്തരഫലങ്ങൾ എന്തൊക്കെ?

ആധുനിക സാങ്കേതിക ഉൽപ്പന കയറ്റുമതി അമേരിക്ക നിരോധിച്ചേക്കും; റഷ്യൻ നിക്ഷേപങ്ങൾക്കും ഉപരോധം ഏർപ്പെടുത്തിയേക്കും; പുട്ടിൻ തിരിച്ചടിക്കുന്നത് യൂറോപ്പിലേക്കുള്ള ഗ്യാസ് വിതരണം നിർത്തലാക്കി; റഷ്യൻ-ഉക്രെയിൻ യുദ്ധമുണ്ടായാൽ അനന്തരഫലങ്ങൾ എന്തൊക്കെ?

മറുനാടൻ മലയാളി ബ്യൂറോ

ഷ്യൻ -ഉക്രെയിൻ അതിർത്തിയിൽ സംഘർഷം ഉരുണ്ടുകൂടുകയാണ്. നാറ്റോ സഖ്യവും അമേരിക്കയും ഉക്രെയിന് പിന്തുണ പ്രഖ്യാപിച്ച് കളത്തിലിറങ്ങിയതോടെ മറ്റൊരു ലോകമഹായുദ്ധത്തിന് യൂറോപ്യൻ വൻകര സാക്ഷ്യം വഹിക്കുമെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്. നേരിട്ടുള്ള യുദ്ധത്തിനൊപ്പം തന്നെ നിരവധി നിരോധനങ്ങളും വിലക്കുകളും ഉപരോധങ്ങളും കൊണ്ട് പരോക്ഷമായി പരസ്പരം തകർക്കാനും ഇരു ചേരികളും ശ്രമിക്കും. ഇത് സത്യത്തിൽ ലോകം ഇതുവരെ കൈവരിച്ച പുരോഗതിയെ പിന്നോട്ടടിക്കുമെന്നാണ് നിഷ്പക്ഷ നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നത്.

റഷ്യ ഉക്രെയിനിനെ ആക്രമിക്കുന്ന സാഹചര്യം വന്നാൽ, റഷ്യയിലേക്കുള്ള ആധുനിക സാങ്കേതിക ഉൽപ്പന്നങ്ങളുടെ കയറ്റുമതി അമേരിക്ക നിരോധിച്ചേക്കും. നേരത്തേ ചൈനീസ് സാങ്കേതിക ഭീമൻ ആയ വാവേയ് കമ്പനിക്ക് സെമി കണ്ടക്ടറുകൾ ഉൾപ്പടെയുള്ള ഉദ്പന്നങ്ങൾ നൽകുന്നത് അമേരിക്ക നിരോധിച്ചിരുന്നു. ഇതേ മാർഗ്ഗം റഷ്യയുടെ കാര്യത്തിലും പിന്തുടർന്നാൽ അവതാളത്തിലാവുക റഷ്യയുടെ നിർമ്മിതി ബുദ്ധി (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) സംവിധാനങ്ങളും ബഹിരാകാശ ഗവേഷണവുമായിരിക്കും.

ഉക്രെയിനുമായി ഭാവിയിൽ ഉണ്ടാകാൻ ഇടയുള്ള ഏതൊരു സംഘർഷത്തിലും ഉപയോഗിക്കാതിരിക്കാൻ അമേരിക്കയുടെ അത്യാധുനിക സാങ്കേതിക വിദ്യ ഉൾക്കൊള്ളുന്ന ഉൽപ്പന്നങ്ങൾ റഷ്യയിലേക്ക് കയറ്റുമതി ചെയ്യുന്നത് നിരോധിക്കുന്ന കാര്യം സജീവ പരിഗണനയിലാണെന്നാണ് ചില അമേരിക്ക ഉദ്യോഗസ്ഥർ നൽകുന്ന സൂചന. വാവേയ് കമ്പനിയോട് എടുത്ത നിലപാട് പോലെ റഷ്യയിലേക്കും സെമി കണ്ടക്ടറുകൾ നൽകുന്നത് അമേരിക്ക നിരോധിച്ചേക്കും. സ്മാർട്ട് ഫോൺ, ഗെയിം കൺസോളുകൾ, ടാബ്ലെറ്റുകൾ എന്നിവയുടെ നിർമ്മാണം പിന്നീട് ക്ലേശതയേറിയ പ്രവർത്തിയാകും റഷ്യയിൽ.

റഷ്യയും പാശ്ചാത്യ ശക്തികളും തമ്മിലുള്ള ബന്ധം വഷളായതോടെ റഷ്യയുടെ ഊർജ്ജ, സാമ്പത്തിക, പ്രതിരോധ മേഖലകൾക്കെതിരെ ഇതിനോടകം തന്നെ അമേരിക്കയും യൂറോപ്യൻ യൂണിയനും പ്രതിരോധം ഏർപ്പെടുത്തിക്കഴിഞ്ഞു. പുതിയ ഒരു സാമ്പത്തിക ഉപരോധവും റഷ്യ ഉക്രെയിനെ ആക്രമിച്ചാൽ ഉണ്ടായേക്കാം. അതിനോടൊപ്പം റഷ്യയിൽ വലിയ ബാങ്കുകൾക്ക് കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരാനും ബൈഡൻ ഭരണകൂടം ആലോചിക്കുന്നുണ്ട്. അമേരിക്കയിലെ പ്രവർത്തനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തനാണ് ആലോചിക്കുന്നത്. റൂബിൾ ഡോളറോ മറ്റ് കറൻസികളോ ആക്കി മാറ്റുന്നതിന് തടയിടാനുള്ളനടപടിയാണിത്. അതുപോലെ റഷ്യൻ സർക്കാരിന് പ്രാതിനിധ്യമുള്ള എല്ലാ നേരിട്ടുള്ള വിദേശ നിക്ഷേപങ്ങളും അമേരിക്കയിൽ നിരോധിച്ചേക്കും.

അമേരിക്കയിലെ ചിപ് നിർമ്മാണ മേഖല റഷ്യയിലേക്കുള്ള കയറ്റുമതി ഏതു സമയവും നിരോധിച്ചേക്കാം എന്ന മുന്നറിയിപ്പ് നൽകി കഴിഞ്ഞു എന്നാണ് ചില റിപ്പോർട്ടുകൾ പറയുന്നത്. അത് ആഗോളാടിസ്ഥാനത്തിൽ തന്നെ ഇലക്ട്രോണിക് വ്യവസായ മേഖലയിൽ റഷ്യയ്ക്ക് തിരിച്ചടിയാകുന്ന കാര്യമാണ്. റഷ്യയുടെ സിവിൽ ഏവിയേഷൻ, മാരിടൈം, സാങ്കേതിക വിദ്യ തുടങ്ങിയ മേഖലകളിൽ ഇത് വൻ തിരിച്ചടിയുണ്ടാക്കും. പുട്ടിൻ ഏറെ വികസനങ്ങൾ സ്വപ്നം കാണുന്ന മേഖലയാണ് ഇത് മൂന്നും എന്നതോർക്കണം.

നിലവിൽ ലോക ഇലക്ട്രോണിക് വിപണി മുഴുവൻ ചിപ്പുകൾക്കായി അമേരിക്കയേയാണ് ആശ്രയിക്കുന്നത് എന്നതിനാൽ, അതിന്റെ കയറ്റുമതിയിൽ നിരോധനം വന്നാൽ റഷ്യയിൽ ഗാർഹിക ഇലക്ട്രോണിക് ഉപകരണങ്ങള്ക്കും വിലയേറും. പുട്ടിന്റെ സ്വപ്ന പദ്ധതികളെ മാത്രമല്ല, സാധാരണ റഷ്യൻ ജനതയേയും ഈ ഉപരോധം പ്രതികൂലമായി ബാധിക്കും. ഇത് പുട്ടിനെതിരെ ജനരോഷമുയരാൻ കാരണമായേക്കും എന്നും അമേരിക്ക കണക്കുകൂട്ടുന്നു. ഇപ്പോൾ തന്നെ പല കോണുകളിൽ നിന്നുയരുന്ന പുട്ടിൻ വിരുദ്ധരുടെ ശബ്ദത്തിന് അങ്ങനെ കൂടുതൽ ശക്തി പകരാം എന്നും അമേരിക്ക കണക്കുകൂട്ടുന്നുണ്ട്.

അതേസമയം, യൂറോപ്പിനെ കെണിയിലാക്കാൻ പുട്ടിന്റെ കൈവശം ഉള്ളത് പ്രകൃതി വാതകമാണ്. യൂറോപ്പിലെ മിക്ക രാജ്യങ്ങളിലേയും വൈദ്യൂതി ഉദ്പാദനവും മറ്റും നടക്കുന്നത് പ്രധാനമായും റഷ്യയിൽ നിന്നെത്തുന്ന ഗ്യാസിനെ ആശ്രയിച്ചാണ്. ഹരിത സമ്പദ്വ്യവസ്ഥയെ പ്രോത്സാഹിപ്പിച്ച് കൂടുതൽ നിക്ഷേപവും കൂടുതൽ ഉയർന്ന തൊഴിൽ അവസരങ്ങളും സൃഷ്ടിക്കാൻ പാശ്ചാത്യ ശക്തികൾ മത്സരിച്ചപ്പോൾഅവർ മനസ്സിലാക്കാതെ പോയ ഒരു കാര്യമാണ് പാരമ്പര്യേതര ഊർജ്ജ സ്രോതസ്സുകൾക്ക് ഒരിക്കലും പരമ്പരാഗത ഊർജ്ജ സ്രോതസ്സുകൾക്ക് പകരമാകാൻ കഴിയില്ല എന്ന കാര്യം.

കൽക്കരി ഉൾപ്പടെയുള്ള ഫോസിൽ ഇന്ധനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയപ്പോൾ പാശ്ചാത്യ ശക്തികൾക്ക് ഊർജ്ജ ആവശ്യത്തിനായി റഷ്യ ഉൾപ്പടെയുള്ള മറ്റ് രാജ്യങ്ങളെ ആശ്രയിക്കെണ്ടതായി വന്നിരിക്കുന്നു. അതുതന്നെയാണ് റഷ്യൻ-ഉക്രെയിൻ സംഘർഷത്തിൽ ജർമ്മനി അയഞ്ഞ സമീപനം എടുക്കുവാനുള്ള കാരണവും. ഹരിതപദ്ധതികളിൽ ഉദ്പാദിപ്പിക്കപ്പെടുന്ന ഊർജ്ജം വ്യാപകമായ ആവശ്യത്തിന് മതിയാവുകയില്ലെന്ന യാഥാർത്ഥ്യം മനസ്സിലാക്കാതെ എടുത്ത തീരുമാനമാണ് ഇപ്പോൾ യൂറോപ്യൻ രാഷ്ട്രങ്ങളെ റഷ്യയുടെ കെണിയിൽ ആക്കിയിരിക്കുന്നത്.

റഷ്യ തങ്ങളുടെ പ്രകൃതിവാതകം ആയുധമാക്കിയാൽ, യൂറോപ്യൻ രാജ്യങ്ങളിൽ ഇന്ധനചെലവും ഊർജ്ജ ചെലവും വർദ്ധിക്കും. ഇപ്പോൾ തന്നെ നാണയപ്പെരുപ്പം മൂലം കഷ്ടപ്പെടുന്ന ബ്രിട്ടൻ പോലുള്ള രാജ്യങ്ങളിലെ സാധാരണക്കാർക്ക് ജീവിതം ദുസ്സഹമാകുന്ന ഒരു സാഹചര്യം അത് സൃഷ്ടിച്ചേക്കാം. അങ്ങനെ ഈ രാജ്യങ്ങളിലും ഭരണകൂടങ്ങൾക്കെതിരെ ജനരോഷം ഉയർന്നേക്കാം. ഏതായാലും, റഷ്യൻ -ഉക്രെയിൻ യുദ്ധമുണ്ടായാൽ അത് വളരെ ദൂരവ്യാപകമായ അനന്തരഫലങ്ങൾ സൃഷ്ടിക്കും എന്ന് ഉറപ്പാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP