Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മുഖ്യമന്ത്രിയുടെ ഇടപെടലോടെ ഗവർണർ അയഞ്ഞു; സർവകലാശാലകളുമായി ബന്ധപ്പെട്ട ഫയലുകൾ നോക്കി തുടങ്ങി; ചാൻസലർ സ്ഥാനത്ത് തുടരുമെന്നും ഉറപ്പായി

മുഖ്യമന്ത്രിയുടെ ഇടപെടലോടെ ഗവർണർ അയഞ്ഞു; സർവകലാശാലകളുമായി ബന്ധപ്പെട്ട ഫയലുകൾ നോക്കി തുടങ്ങി; ചാൻസലർ സ്ഥാനത്ത് തുടരുമെന്നും ഉറപ്പായി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ചാൻസലർ പദവി വഹിക്കില്ലെന്ന നിലപാടിൽ അയവ് വരുത്തി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സർവ്വകലാശാലകളുമായി ബന്ധപ്പെട്ട ഫയലുകൾ ഗവർണർ നോക്കിത്തുടങ്ങിയെന്ന് രാജ്ഭവൻ വൃത്തങ്ങൾ അറിയിച്ചു. ഒന്നര മാസത്തിന് ശേഷമാണ് ഗവർണർ ചാൻസലർ എന്ന നിലയിലുള്ള അധികാരം വിനിയോഗിക്കുന്നത്.ഇതോടെ ചാൻസലർ സ്ഥാനത്ത് ഗവർണ്ണർ തുടരുമെന്ന് ഉറപ്പായി.

സർവ്വകലാശാലകളിൽ രാഷ്ട്രീയ ഇടപെടൽ ആരോപിച്ചായിരുന്നു ഗവർണർ സർക്കാരുമായി ഏറ്റുമുട്ടിയത്. മുഖ്യമന്ത്രി പിണറായി വിജയന്റെ ഇടപെടലാണ് ഗവർണറെ അനുനയിപ്പിച്ചത്. ഗവർണർക്ക് സർക്കാർ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി നാല് കത്തുകൾ അയച്ചു. രണ്ട് തവണ ഫോണിൽ സംസാരിച്ചു.

ചാൻസലർ സ്ഥാനത്ത് തുടരണമെന്ന് അഭ്യർത്ഥിച്ച മുഖ്യമന്ത്രി സർവ്വകലാശാലകളിൽ രാഷ്ട്രീയ ഇടപെടൽ ഇല്ലെന്നും അത്തരം നീക്കങ്ങൾ ഉണ്ടാകില്ലെന്നും ഉറപ്പ് നൽകിയിരുന്നു.ചാൻസലർ സ്ഥാനത്ത് തുടരില്ലെന്ന് വ്യക്തമാക്കി ഡിസംബർ ആദ്യം രണ്ട് കത്തുകളാണ് ഗവർണർ മുഖ്യമന്ത്രിക്ക് അയച്ചത്. രാഷ്ട്രപതിക്ക് ഡിലിറ്റ് നൽകാനുള്ള ശുപാർശ കേരള സർവ്വകലാശാല നിരസിച്ചതാണ് ഗവർണറെ പ്രകോപ്പിച്ച പ്രധാന വിഷയം. കണ്ണൂർ സർവ്വകലാശാല വൈസ് ചാൻസലറുടെ പുനർ നിയമനത്തിലെ ഇടപെടലും ഗവർണറെ ചൊടിപ്പിച്ചിരുന്നു. ഇനി വിസി നിയമനവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ ഉള്ള കേസിലെ ഗവർണറുടെ നിലപാട് നിർണായമാകും

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP