Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ലിംഗമാറ്റ ശസ്ത്രക്രിയ പരാജയമായപ്പോൾ അനന്യ ആശുപത്രിക്കെതിരെ പരാതി പറഞ്ഞു; ഒടുവിൽ സഹിക്കവയ്യാതെ ആത്മഹത്യയും; പ്രതീക്ഷിച്ച ഭംഗിയിലുള്ള ലൈംഗികാവയവം ലഭിക്കാത്തതു കൊണ്ടെന്ന് പറഞ്ഞ് ട്രാൻസ്‌ജെന്ററിനെ അപമാനിച്ചു റിനൈ മെഡിസിറ്റിയും; ആശുപത്രിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചു സർക്കാർ

ലിംഗമാറ്റ ശസ്ത്രക്രിയ പരാജയമായപ്പോൾ അനന്യ ആശുപത്രിക്കെതിരെ പരാതി പറഞ്ഞു; ഒടുവിൽ സഹിക്കവയ്യാതെ ആത്മഹത്യയും; പ്രതീക്ഷിച്ച ഭംഗിയിലുള്ള ലൈംഗികാവയവം ലഭിക്കാത്തതു കൊണ്ടെന്ന് പറഞ്ഞ് ട്രാൻസ്‌ജെന്ററിനെ അപമാനിച്ചു റിനൈ മെഡിസിറ്റിയും; ആശുപത്രിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചു സർക്കാർ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ട്രാൻസ്ഡെൻഡർ അനന്യ കുമാരി അലക്സ് ആത്മഹത്യ ചെയ്ത സംഭവത്തിൽ എറണാകുളം റീനൈ മെഡിസിറ്റിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ. ലിംഗമാറ്റ ശസ്ത്രക്രിയ പരാജയപ്പെട്ടതാണ് അനന്യയുടെ ആത്മഹത്യക്ക് വഴിവെച്ചതെന്ന ആരോപണം ശക്തമായിരുന്നു. ഈ സംഭവത്തിൽ പരാതി നൽകി ആറ് മാസത്തിന് ശേഷമാണ് റിനൈ മെഡി സിറ്റിക്കെതിരെ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. ലിംഗമാറ്റ ശസ്ത്രക്രിയയെ തുടർന്നുള്ള ശാരീരിക ബുദ്ധിമുട്ടുകൽ അനന്യ മരിക്കുന്നതിന് മുമ്പ് തുറന്നു പറഞ്ഞിരുന്നു. ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് ശസ്ത്രക്രിയ പരാജയപ്പെട്ടതിന് കാരണമെന്ന് അനന്യ ആരോപിച്ചിരുന്നു.

സംഭവം വിവാദമായത് അനന്യയുടെ ആത്മഹത്യയോടെയാണ്. പരാതി ലഭിച്ച് ആറുമാസത്തിന് ശേഷമാണ് ആരോഗ്യവകുപ്പ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. അന്വേഷണം നടത്തി വസ്തുതാ റിപ്പോർട്ട് സമർപ്പിക്കാൻ അഡീഷണൽ ഡയറക്ടർക്ക് നിർദ്ദേശം നൽകി. അനന്യയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക പൊലീസ് സംഘത്തെ നിയോഗിക്കണമെന്ന് ട്രാൻസ്ജെൻഡർ കൂട്ടായ്മ ആവശ്യപ്പെടുകയായിരുന്നു.

ഒരു സമയത്തിനപ്പുറം എഴുന്നേറ്റ് നിൽക്കാനും, ഉറക്കെ തുമ്മാനും കരയാനും പറ്റാത്ത അവസ്ഥ, 5 ദിവസം മുമ്പ് അനന്യ പറഞ്ഞിരുന്നത്. ആശുപത്രിക്കെതിരെ ആരോപണമുന്നയിച്ച് അഞ്ച് ദിവസത്തിന് ശേഷമാണ് ഇടപ്പള്ളിയിലെ ഫ്ളാറ്റില്ഡ അനന്യയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അനന്യയുടെ ആത്മഹത്യക്ക് പിന്നാലെ പങ്കാളി ലിജുവിനെയും ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയിരുന്നു.



കേരള നിയമസഭയിലേക്ക് മൽസരിച്ച ആദ്യ ട്രാൻസ്‌ജെൻഡർ സ്ഥാനാർത്ഥിയാായിരുന്നു അനന്യ. കേരളത്തിലെ ആദ്യത്തെ ട്രാൻസ്‌ജെൻഡർ റേഡിയോ ജോക്കിയായും ഇവർ പ്രവർത്തിച്ചു. ലിംഗമാറ്റ ശസ്ത്രക്രിയയിലെ അപാകതകളെ തുടർന്ന് ട്രാൻസ്‌ജെൻഡർ ആക്ടിവിസ്റ്റ് അനന്യ ജീവനൊടുക്കിയ സംഭവത്തിൽ ഐഎംഎയും കൃത്യമായ നിലപാട് സ്വീകരിച്ചിരുന്നു.

അനന്യാ വിഷയത്തിൽ ഐ.എം.എ. ഡോ. റോയി എബ്രഹാം കള്ളുവേലിൽ അധ്യക്ഷനായ നാലംഗ സമിതിയാകും അന്വേഷണം നടത്തുകയും ചെയ്തിരുന്നു. രണ്ട് സൈക്കാട്രിസ്റ്റുമാരും ഒരു സീനിയർ പ്ലാസ്റ്റിക് സർജനും അടങ്ങുന്നതാണ് സമിതി. ട്രാൻസ്‌ജെൻഡർ സമൂഹത്തിന്റെ ആശങ്ക കണക്കിലെടുത്താണ് വിഷയത്തിൽ സ്വമേധയാ അന്വേഷണം നടത്താൻ ഐഎംഎ തീരുമാനം കൈക്കൊണ്ടതും.

ലിംഗമാറ്റ ശസ്ത്രക്രിയയിൽ സ്വകാര്യാശുപത്രികളുടെ ലേലംവിളിയിൽ കുടുങ്ങി ട്രാൻസ്ജെൻഡർ സമൂഹം പ്രതിസന്ധിയിലാകുമ്പോൾ റിനൈ മെഡിസ്റ്റിക്കെതിരെ ഉയർന്നത് സമാനതകളില്ലാത്ത ആരോപണം ആയിരുന്നു. ട്രാൻസ് ജെൻഡർ സമൂഹം നേരിടുന്ന വെല്ലുവളികളുടെ ഇരയാണ് ആക്ടിവിസ്റ്റ് അനന്യ എന്നാണ് വാദങ്ങൾ ഉയരുന്നത്. അനന്യയുടെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ക്വിയറിഥം മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. സർജറി പരാജയപ്പെട്ടതിലുള്ള ദുസഹമായ ശാരീരിക മാനസിക സാമ്പത്തിക അവസ്ഥയെ തുടർന്നാണ് അനന്യയുടെ മരണമെന്നും ട്രാൻജെൻഡർ കൂട്ടായ്്മ ആരോപിക്കുന്നു. ഇതിനിടെയാണ് അനന്യയെ കുറ്റപ്പെടുത്തി ആശുപത്രി രംഗത്ത് വന്നത്.

'താൻ പ്രതീക്ഷിച്ച ഭംഗിയിലുള്ള ലൈംഗികാവയവം ലഭിച്ചില്ലെന്നുള്ള പരാതി അനന്യ ഉന്നയിച്ചിരുന്നു. കൂടാതെ മൂത്രമൊഴിക്കുമ്പോൾ ചിതറിത്തെറിക്കുന്നുവെന്ന ഒരു പരാതിയും ഉന്നയിക്കുകയുണ്ടായി. പരിശോധനക്ക് ശേഷം ഇത് പരിഹരിക്കുന്നതിന് ചെറിയൊരു ശസ്ത്രക്രിയ ആവശ്യമാണെന്നും അനന്യയുടെ ശാരീരിക പ്രത്യേകതകളാൽ ശസ്ത്രക്രിയയിലൂടെ നിർമ്മിച്ച ലൈംഗികാവയവത്തിന്റെ ബാഹ്യഭാഗത്തെ കൊഴുപ്പ് നഷ്ടപ്പെട്ടുപോയതിനാൽ കൊഴുപ്പുവെച്ച് ലൈംഗികാവയത്തിനുള്ള ബാഹ്യഭംഗി കൂട്ടുന്നുതിനുവേണ്ട ചികിത്സയും നിർദ്ദേശിച്ചുവെന്നാണ് ആശുപത്രിയുടെ വിശദീകരണം. അതായത് പ്രശ്‌നമുണ്ടായിരുന്നുവെന്ന് ആശുപത്രിയും സമ്മതിക്കുന്നു. ഈ സാഹചര്യത്തിൽ അനന്യയെ കളിയാക്കുന്ന പ്രസ്താവന ആശുപത്രി നടത്തിയതിനെതിരെയും പ്രതിഷേധം ഉയർന്നു.

അനന്യ പരാതി നൽകിയപ്പോൾ പ്രതീക്ഷിച്ച ഭംഗിയിലുള്ള ലൈംഗികാവയവം ലഭിക്കാത്തതു കൊണ്ടാണ് അവർക്ക് പരാതി ഉണ്ടായതെന്നാണ് ആശുപത്രി അധികൃൃതർ വിശദീകരിച്ചത്. ഈ വിശദീകരണവും വിവാദത്തിലായിരുന്നു. അനന്യയുടെ സർജറി ഒരു വർഷം മുമ്പ് പൂർത്തിയായതാണ്. ഡോ. അർജുൻ അശോകന്റെ കീഴിൽ SRS ചെയ്ത സംതൃപ്തരായ അവരുടെ സുഹൃത്തുക്കൾ നിർദ്ദേശിച്ചതനുസരിച്ചാണ് അവർ റിനൈമെഡിസിറ്റിയിൽ ചികിത്സക്ക് എത്തുന്നത്. ലഭ്യമായേക്കാവുന്ന ഫലപ്രാപ്തിയേയും ഉടലെടുത്തേക്കാവുന്ന സങ്കീർണതകളെയും ആവശ്യമായി വന്നേക്കാവുന്ന തുടർചികിത്സകളെപറ്റിയും അനന്യ ബോധ്യവതിയായിരുന്നുവെങ്കിലും നടപടിക്രമങ്ങൾ അനുസരിച്ച് മനഃശാസ്ത്ര കൗൺസിലിംങ് ഉൾപ്പെടെ എല്ലാ നടപടിക്രമങ്ങളും പൂർത്തീകരിച്ചതിന് ശേഷമാണ് അനന്യ ശസ്ത്രക്രിയക്ക് വിധേയയായത്. ശസ്ത്രക്രിയാനന്തരം ആറ് ദിവസത്തിനുശേഷം Intestinal obstruction എന്ന ഒരു സങ്കീർണ്ണത (A known complication of SRS) ഉടലെടുക്കുകയും അത് യഥാസമയം മറ്റൊരു പ്രൊസീജിയറിലൂടെ പരിഹരിക്കുകയും ചെയ്തിരുന്നു.

ഇത് ഏതൊരു വ്യക്തിക്കും ശസ്ത്രക്രിയാനന്തരം ഉടലെടുക്കാവുന്ന ഒരു സങ്കീർണതയാണെന്നുള്ള വസ്തുത അനന്യ അംഗീകരിച്ചിരുന്നു. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജായി പോകുമ്പോഴും അതിന് ശേഷവും തനിക്ക് ലഭിച്ച ഫലപ്രാപ്തിയിൽ അനന്യ സംതൃപ്തയായിരുന്നു. മാത്രമല്ല ചികിത്സ നൽകിയ ഡോക്ടർമാരോടുള്ള സ്‌നേഹവും കൃതജ്ഞതയും പങ്കുവെച്ചിരുന്നതുമാണ്. എന്നാൽ ആറേഴ് മാസത്തിന് ശേഷം തനിക്ക് താൻ പ്രതീക്ഷിച്ച ഭംഗിയിലുള്ള ലൈംഗികാവയവം ലഭിച്ചില്ലെന്നുള്ള പരാതി അനന്യ ഉന്നയിച്ചു. കൂടാതെ മൂത്രമൊഴിക്കുമ്പോൾ ചിതറിത്തെറിക്കുന്നുവെന്ന ഒരു പരാതിയും ഉന്നയിക്കുകയുണ്ടായി.

പരിശോധനക്ക് ശേഷം ഇത് പരിഹരിക്കുന്നതിന് ചെറിയൊരു ശസ്ത്രക്രിയ ആവശ്യമാണെന്നും അനന്യയുടെ ശാരീരിക പ്രത്യേകതകളാൽ ശസ്ത്രക്രിയയിലൂടെ നിർമ്മിച്ച ലൈംഗികാവയവത്തിന്റെ ബാഹ്യഭാഗത്തെ കൊഴുപ്പ് നഷ്ടപ്പെട്ടുപോയതിനാൽ കൊഴുപ്പുവെച്ച് ലൈംഗികാവയത്തിനുള്ള ബാഹ്യഭംഗി കൂട്ടുന്നുതിനുവേണ്ട ചികിത്സയും നിർദ്ദേശിച്ചു. SRS ശസ്ത്രക്രിയക്ക് ശേഷം ആവശ്യമായേക്കാവുന്ന ഇപ്രകാരമുള്ള തുടർചികിത്സകളെപ്പറ്റി അനന്യയെപ്പോലുള്ള ഒരു വ്യക്തി പൂർണമായും ബോധവതിയായിരുന്നു.

എന്നാൽ ഇത് ചികിത്സാപിഴവാണെന്ന രീതിയിൽ അനന്യ പരാതി നൽകുകയും വൻതുക നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഈ പരാതി ഒരു മെഡിക്കൽ ബോർഡ് പരിശോധിക്കണമെന്ന അവരുടെ ആവശ്യം ആശുപത്രി അംഗീകരിച്ചു. എന്നാൽ വിശദമായി പരിശോധിച്ച ശേഷം മെഡിക്കൽ ബോർഡ് അനന്യ ആരോപിച്ചതുപോലുള്ള യാതൊരുവിധ ചികിത്സാപിഴവും (medical negligence) അവരുടെ ചികിത്സയിൽ ഉണ്ടായിട്ടില്ലെന്നും അവർക്കപ്പോൾ കാര്യമായ ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലെന്ന് കണ്ടെത്തുകയും അതവരെ ബോധ്യപ്പെടുത്തുകയും ചെയ്തു.

അവർക്ക് ആശുപത്രിയുടെ തീരുമാനത്തിൽ തൃപ്തിയില്ലെങ്കിൽ അവർ അറിയിച്ചതനുസരിച്ച് നിയമനടപടികളുമായി മുന്നോട്ട് പോകുവാൻ അവരുടെ ചികിത്സാ രേഖകൾ നൽകുന്നതുൾപ്പെടെ ആശുപത്രിയുടെ നയമനുസരിച്ചുള്ള എല്ലാ സഹായവും ചെയ്യാമെന്നും ഞങ്ങൾ വാഗ്ദാനം ചെയ്തിരുന്നതാണെന്നുണാണ് ആശുപത്രി വിശദീകരിച്ചിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP