Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇസ്രയേൽ ജയിലിൽ നിന്നും പുരുഷ ബീജക്കടത്ത്; ചിപ്‌സ് പാക്കറ്റിനുള്ളിൽ ഒളിപ്പിച്ച് ബീജം കടത്തിയത് നിരവധി പേർ: താൻ നാലു കുട്ടികളുടെ പിതാവായെന്ന വെളിപ്പെടുത്തലുമായി ഫലസ്തീനി യുവാവ്

ഇസ്രയേൽ ജയിലിൽ നിന്നും പുരുഷ ബീജക്കടത്ത്; ചിപ്‌സ് പാക്കറ്റിനുള്ളിൽ ഒളിപ്പിച്ച് ബീജം കടത്തിയത് നിരവധി പേർ: താൻ നാലു കുട്ടികളുടെ പിതാവായെന്ന വെളിപ്പെടുത്തലുമായി ഫലസ്തീനി യുവാവ്

സ്വന്തം ലേഖകൻ

സ്രയേൽ ജയിലിൽ അധികൃതർ അറിയാതെ പുരുഷ ബീജക്കടത്ത്. വർഷങ്ങളായി ജയിലിൽ കഴിയുന്ന നിരവധി തടവുപുള്ളികളാണ് ഇത്തരത്തിൽ പിതാവായതെന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. പതിനഞ്ച് വർഷത്തെ ജയിൽവാസത്തിനിടെ അധികൃതരുടെ കണ്ണുവെട്ടിച്ച് താൻ നാല് കുഞ്ഞുങ്ങളുടെ പിതാവായിട്ടുണ്ടെന്ന അസാധാരണ വെളിപ്പെടുത്തലുമായി ഫലസ്തീനി യുവാവ് രംഗത്തെത്തി. യെരുശലേം പോസ്റ്റ് ആണ് ഇത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

കാന്റീന്റെ മറവിൽ ഉരുളക്കിഴങ്ങ് ചിപ്സ് എന്ന വ്യാജേന ബീജം ജയിലിൽ നിന്നും പുറത്തേക്ക് കടത്തിയാണ് ഇത് സാധ്യമാക്കിയതെന്നാണ് ഇയാളുടെ അവകാശവാദം. ജയിൽ അധികൃതർ സന്ദർശകരെ കാണാനായി തങ്ങളുടെ പേര് വിളിക്കുന്നതിനു നിമിഷങ്ങൾ മുൻപാണ് ബീജം പുറത്തെടുത്ത് കവറിലാക്കിയിരുന്നത്. ലഭിക്കുന്നവർക്ക് തിരിച്ചറിയുന്നതിനായി ഈ കവർ പ്രത്യേകരീതിയിലാണ് പൊതിഞ്ഞിരുന്നത്. എളുപ്പത്തിൽ തിരിച്ചറിയുന്നതിന് വേണ്ടിയാണിത്. മുൻപത്തെ തവണ ജയിലിൽ സന്ദർശിച്ചവരോടാണ് അടുത്ത വരവിൽ ബീജം കൈമാറുമെന്ന സൂചന നൽകുക.

ഫലസ്തീനിയൻ അഥോറിറ്റി ടെലിവിഷനു നൽകിയ അഭിമുഖത്തിലാണ് ഫലസ്തീനി യുവാവ് ഇക്കാര്യം വെളിപ്പെടുത്തിയത്. 'കാന്റീന്റെ മറവിലാണ് ഞങ്ങൾ ബീജം കടത്തിയത്. കുടുംബത്തിനു ജയിൽ കാന്റീനിലുള്ള വിഭവങ്ങൾ നൽകാനുള്ള ഇളവുണ്ടായിരുന്നു. മിഠായികളും ബിസ്‌കറ്റും തേനും ജ്യൂസുമെല്ലാം ഇത്തരത്തിൽ നൽകിയിരുന്നു. ഇക്കൂട്ടത്തിൽ ഉരുളക്കിഴങ്ങ് ചിപ്സിന്റെ കവറിലാണ് ബീജം കടത്തിയതെന്നും റഫാറ്റ് അൽ ഖറാവി പറഞ്ഞു.

ഉരുളക്കിഴങ്ങ് ചിപ്സ് പാക്കറ്റ് തുറന്ന് ബീജം നിക്ഷേപിച്ച ശേഷം തിരിച്ചറിയാനാവാത്ത രീതിയിലാണ് അടച്ചിരുന്നത്. ജയിൽ അധികൃതർക്കോ ഇസ്രയേൽ പൊലീസിനോ ഇക്കാര്യത്തിൽ സംശയം തോന്നിയിരുന്നില്ല. സാധാരണ ഭാര്യമാരോ മാതാക്കളോ ആണ് സന്ദർശകരായി എത്താറ്. ബീജം അടങ്ങിയ കവർ പെട്ടെന്ന് തന്നെ ദ റാസൻ മെഡിക്കൽ സെന്ററിലേക്ക് എത്തിക്കുകയും ചെയ്യും. ഗർഭധാരണത്തിനും ഐവിഎഫിനുമായുള്ള ക്ലിനിക്കാണിത്.

സ്ത്രീ ശരീരത്തിലെത്തുന്ന ബീജം നാല് മുതൽ അഞ്ച് ദിവസം വരെ ജീവനോടെയുണ്ടാവും. എന്നാൽ അനുകൂലമായ സാഹചര്യത്തിലല്ലെങ്കിൽ ബീജം മിനിറ്റുകൾക്കകം നിർജീവമാവുകയും ചെയ്യും. ഇത്തരത്തിൽ ജയിലിൽ കിടന്ന തടവുകാരിൽ നിന്നും ഏകദേശം 101 കുഞ്ഞുങ്ങൾ ജനിച്ചിട്ടുണ്ടെന്നാണ് ഫലസ്തീനിയൻ മീഡിയ വാച്ച് അറിയിക്കുന്നത്.

അൽ അക്സ സംഘത്തിലെ അംഗമായിരുന്നു റഫാറ്റ് അൽ ഖറാവി. 2006ലാണ് അറസ്റ്റിലാവുന്നതും തുടർന്ന് തടവിലാവുന്നതും. 2021 മാർച്ചിലാണ് റഫാറ്റ് അൽ ഖറാവി ജയിൽ മോചിതനാവുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP