Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചെറുകിട- ഇടത്തരം സംരംഭങ്ങൾക്ക് 50 കോടിരൂപ വരെ നിക്ഷേപം നടത്താനും പ്രവാസികൾക്കു വിദേശത്തിരുന്നു പോലും സംരംഭം തുടങ്ങാനും അവസരം; കെ സ്വിഫ്റ്റിലൂടെ കൂടുതൽ വ്യവസായ സൗഹൃദമാകാൻ കേരളം; 50 കോടിക്ക് മുകളിൽ വ്യവസായ നിക്ഷേപ പദ്ധതിയും അണിയറയിൽ

ചെറുകിട- ഇടത്തരം സംരംഭങ്ങൾക്ക് 50 കോടിരൂപ വരെ നിക്ഷേപം നടത്താനും പ്രവാസികൾക്കു വിദേശത്തിരുന്നു പോലും സംരംഭം തുടങ്ങാനും അവസരം; കെ സ്വിഫ്റ്റിലൂടെ കൂടുതൽ വ്യവസായ സൗഹൃദമാകാൻ കേരളം; 50 കോടിക്ക് മുകളിൽ വ്യവസായ നിക്ഷേപ പദ്ധതിയും അണിയറയിൽ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: വിദേശത്തിരുന്നു പോലും സംരംഭം തുടങ്ങാനും സൗകര്യമൊരുക്കി കേരള ഇൻവെസ്റ്റ്‌മെന്റ് ഫെസിലിറ്റേഷൻ ആക്ട് സർക്കാർ ഭേദഗതി ചെയ്യുമ്പോൾ പ്രവാസികളും പ്രതീക്ഷയിൽ. ചെറുകിട- ഇടത്തരം സംരംഭങ്ങൾക്ക് 50 കോടിരൂപ വരെ നിക്ഷേപം നടത്താനും പ്രവാസികൾക്കു വിദേശത്തിരുന്നു പോലും സംരംഭം തുടങ്ങാനും ഇതിലൂടെ കഴിയും. മലിനീകരണ നിയന്ത്രണ ബോർഡിന്റെ റെഡ് കാറ്റഗറി (കൂടുതൽ മാലിന്യം സൃഷ്ടിക്കുന്ന) വിഭാഗത്തിൽ ഉൾപ്പെടാത്ത പദ്ധതികളാണ് ഇങ്ങനെ തുടങ്ങാനാകുക.

നേരത്തേ 10 കോടിയായിരുന്നു പരിധി. കേന്ദ്രസർക്കാർ ഇത്തരം സംരംഭങ്ങളുടെ പരിധി 50 കോടിയാക്കിയതിനു പിന്നാലെയാണു സംസ്ഥാനവും നയം മാറ്റം വരുത്തിയത്. കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡവലപ്‌മെന്റ് കോർപറേഷന്റെ (കെഎസ്‌ഐഡിസി) ഭാഗമായ കെ സ്വിഫ്റ്റ് വഴി അപേക്ഷ നൽകാം. ഇങ്ങനെ ലഭിക്കുന്ന അക്‌നോളജ്‌മെന്റ് സർട്ടിഫിക്കറ്റ് ഉപയോഗിച്ച് സംരംഭം തുടങ്ങാം.

3 വർഷത്തിനുള്ളിൽ ബാക്കി അനുമതി പത്രങ്ങൾ നേടിയാൽ മതിയാകും. പ്രവാസികൾക്ക് വൻ അവസരങ്ങളാണ് ഇതുവഴി ലഭിക്കുന്നതെന്ന് കെഎസ്‌ഐഡിസി എംഡി എം.ജി.രാജമാണിക്യം പറഞ്ഞു. 50 കോടിക്കു മുകളിൽ നിക്ഷേപം നടത്താനുള്ള സംരംഭങ്ങളും അണിയറയിൽ തയ്യാറാകുന്നുണ്ട്. വ്യവസ്ഥകൾ ഉടൻ തയ്യാറാക്കും. ഇതോടെ സാധ്യതകൾ ഇരട്ടിയാകും.

പ്രിൻസിപ്പിൽ സെക്രട്ടറി അധ്യക്ഷനായി കെഎസ്‌ഐഡിസിക്കു കീഴിൽ കേരള ഇൻവെസ്റ്റ്‌മെന്റ് ബ്യൂറോ വഴിയാണ് ഇതിനുള്ള സൗകര്യം ഒരുങ്ങുന്നത്. അപേക്ഷ ലഭിച്ച് ഒരാഴ്ചയ്ക്കുള്ളിൽ എല്ലാ അനുമതിയും നൽകും. അടുത്ത സാമ്പത്തിക വർഷത്തിനുള്ളിൽ ഒരുലക്ഷം ചെറുകിട-ഇടത്തരം പദ്ധതികൾ സംസ്ഥാനത്ത് ആരംഭിക്കാനാണ് വ്യവസായ വകുപ്പിന്റെ തീരുമാനം.

കേരള ബാങ്ക്, കെഎസ്‌ഐഡിസി തുടങ്ങിയവയുമായി സഹകരിച്ച് മിതമായ പലിശയ്ക്ക് വായ്പകൾ അനുവദിക്കുന്നതിനും സർക്കാർ പരിഗണനയിലുണ്ട്. വ്യവസായ നിക്ഷേപങ്ങൾക്കുള്ള നടപടികൾ ലളിതമാക്കിയും നിയമ ഭേദഗതി വരുത്തിയും ഓൺലൈൻ സംവിധാനങ്ങൾ കാര്യക്ഷമമാക്കിയും സംരംഭകരുടെ സ്വപ്ന ഭൂമിയായി സംസ്ഥാനത്തെ മാറ്റാനാണ് സർക്കാർ ശ്രമം.

കേരള ഇൻവെസ്റ്റ്മെന്റ് പ്രമോഷൻ ആൻഡ് ഫെസിലിറ്റേഷൻ ആക്ട് 2018 നടപ്പാക്കിയത് ഇതിന് വേണ്ടിയാണ്. കേരള സൂക്ഷ്മ-ചെറുകിട-ഇടത്തരം വ്യവസായ സ്ഥാപനങ്ങൾ സുഗമമാക്കൽ'- നിയമവും ഇതര വ്യവസായങ്ങളെ കൂടി ഉൾപ്പെടുത്തിയുള്ള നിയമഭേദഗതിയും നിക്ഷേപകർക്ക് കോവിഡ് കാലത്തും സഹായകമായെന്നാണ് സർക്കാർ വിലയിരുത്തൽ.

നിക്ഷേപം തുടങ്ങാൻ ആഗ്രഹിക്കുന്നവർ ബന്ധപ്പെട്ട രേഖകളെല്ലാം ഹാജരാക്കിയാൽ ഒരാഴ്ചയ്ക്കകം ആവശ്യമായ എല്ലാ അംഗീകാരവും നൽകും. കെ-സ്വിഫ്റ്റ് വഴി അപേക്ഷ നൽകാം. അപേക്ഷ അംഗീകരിച്ചാൽ അഞ്ച് വർഷം വരെ സാധുതയുണ്ട്. ബാങ്കിൽ നിന്നോ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നോ സാമ്പത്തിക സഹായം നേടാൻ സാധുവായ രേഖയായും ഇവ ഉപയോഗിക്കാം. അംഗീകാരം ലഭിച്ച് ഒരുവർഷത്തിനകം, ചട്ടങ്ങൾ പാലിച്ചിട്ടുണ്ടെന്ന സാക്ഷ്യപത്രം നിക്ഷേപകൻ സമർപ്പിക്കണം.

50 കോടി വരെ മുതൽമുടക്കുള്ള എംഎസ്എംഇ സംരംഭങ്ങൾക്ക് മുൻകൂർ അനുമതി വേണ്ട. കെ-സ്വിഫ്റ്റ് വഴി തന്നെ സാക്ഷ്യപത്രം നൽകാം. 3 വർഷം കഴിഞ്ഞ്, ആറുമാസത്തിനകം മറ്റു നടപടികൾ പൂർത്തിയാക്കിയാൽ മതി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP