Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കോവിഡ് വ്യാപന കാലത്ത് ആശുപത്രി സന്ദർശനം പരമാവധി ഒഴിവാക്കി മെച്ചപ്പെട്ട വൈദ്യ സഹായം ഉറപ്പാക്കാം; ടെലി മെഡിസിൻ വീണ്ടും സൂപ്പർഹിറ്റ്; ഓൺലൈൻ ഒപിക്ക് ആവശ്യക്കാർ ഏറെ; ഓമിക്രോൺ കാലത്ത് സൂപ്പർഹിറ്റായി ഈ സഞ്ജീവനി

കോവിഡ് വ്യാപന കാലത്ത് ആശുപത്രി സന്ദർശനം പരമാവധി ഒഴിവാക്കി മെച്ചപ്പെട്ട വൈദ്യ സഹായം ഉറപ്പാക്കാം; ടെലി മെഡിസിൻ വീണ്ടും സൂപ്പർഹിറ്റ്; ഓൺലൈൻ ഒപിക്ക് ആവശ്യക്കാർ ഏറെ; ഓമിക്രോൺ കാലത്ത് സൂപ്പർഹിറ്റായി ഈ സഞ്ജീവനി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കോവിഡ് തരംഗം വീണ്ടും ആഞ്ഞടിക്കുമ്പോൾ ടെലി മെഡിസിൻ സംവിധാനം വീണ്ടും പ്രിയപ്പെട്ടതാകുന്നു. ഇ-സഞ്ജീവനി വഴിയുള്ള ഡോക്ടർമാരുടെ സേവനത്തിന് ആവശ്യക്കാർ ഏറെയാണ്. കോവിഡ് വ്യാപനം കൂടിയതോടെ ഒരാഴ്ചയ്ക്കുള്ളിലാണു തിരക്കു വർധിച്ചത്.

രാജ്യത്തെ ആദ്യ ദേശീയ ഓൺലൈൻ ഒപിയാണ് വ്യക്തി സൗഹൃദ ടെലിമെഡിസിൻ വിഡിയോ കോൺഫറൻസ് സംവിധാനമായ ഇസഞ്ജീവനി. ദേശീയ ആരോഗ്യ ദൗത്യത്തിനു കീഴിൽ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയമാണു പദ്ധതിക്കു രൂപം നൽകിയത്. കോവിഡ് വ്യാപനത്തെ തുടർന്ന് ആശുപത്രി സന്ദർശനം പരമാവധി ഒഴിവാക്കി ജനങ്ങൾക്ക് മെച്ചപ്പെട്ട വൈദ്യ സഹായം ലഭ്യമാക്കുന്നതു ലക്ഷ്യമിട്ടാണ് ഇസഞ്ജീവനി പ്ലാറ്റ്‌ഫോമിനു തുടക്കമിട്ടത്.

കോവിഡ് കാലത്ത് പരമാവധി ആശുപത്രി സന്ദർശനം ഒഴിവാക്കി വീട്ടിൽ ഇരുന്നുകൊണ്ടുതന്നെ ചികിത്സ തേടാൻ കഴിയുന്നതാണ് ഇ-സഞ്ജീവനി. ഇപ്പോൾ സാധാരണ ഒപിക്ക് പുറമേ എല്ലാ ദിവസവും സ്‌പെഷ്യാലിറ്റി ഡോക്ടർമാരുടെ സേവനവും ഉറപ്പ് വരുത്തിയിട്ടുണ്ട്. ആശുപത്രിയിൽ നേരിട്ട് പോയി തുടർചികിത്സ നടത്തുന്നവരും ടെലി മെഡിസിൻ സേവനം ഉപയോഗിക്കേണ്ടതാണ്. ഗൃഹ സന്ദർശനം നടത്തുന്ന പാലിയേറ്റീവ് കെയർ സ്റ്റാഫ്, ആശവർക്കർമാർ, സ്റ്റാഫ് നഴ്‌സുമാർ, ജെ.എച്ച്.ഐ, ജെ.പി.എച്ച്.എൻ. എന്നിവർക്കും ഇ-സഞ്ജീവനി വഴി ഡോക്ടർമാരുടെ സേവനം തേടാം.

എല്ലാ ആരോഗ്യ ആവശ്യങ്ങൾക്കും ഇ-സഞ്ജീവിനി ടെലി മെഡിസിൻ സേവനങ്ങളെ ആശ്രയിക്കാവുന്നതാണ്. ഇതിലൂടെ മതിയായ കാരണങ്ങളില്ലെങ്കിൽ ആശുപത്രി സന്ദർശനവും രോഗ പകർച്ചയും ഒഴിവാക്കാനാകും. ലോക്ഡൗൺ കാലത്ത് ജനങ്ങൾക്ക് ആശുപത്രിയിൽ നേരിട്ടു പോകാതെ ഓൺലൈൻ വഴി ചികിത്സ സൗകര്യം ഒരുക്കുക എന്ന ലക്ഷ്യത്തോട് കൂടി തുടക്കം കുറിച്ച ഇ-സഞ്ജീവനി വഴി സ്‌പെഷ്യാലിറ്റി, സൂപ്പർ സ്‌പെഷ്യാലിറ്റി സേവനങ്ങൾ ഉൾപ്പടെ വിവിധ ഒ.പി.ഡി. സേവനങ്ങളാണ് നൽകുന്നത്.

സർക്കാർ ടെലി മെഡിസിൻ സംവിധാനമായ ഇ സഞ്ജീവനിയിലൂടെ സൗകര്യപ്രദമായ സമയത്ത് സൗജന്യ ചികിത്സ തേടാവുന്നതാണ്. ഇ-സഞ്ജീവനിയിലൂടെ ലഭിക്കുന്ന കുറുപ്പടി തൊട്ടടുത്ത സർക്കാർ ആശുപത്രിയിൽ കാണിച്ചാൽ ലഭ്യമായ മരുന്നുകളും പരിശോധനകളും സൗജന്യമായി ലഭിക്കുന്നു. കേരളത്തിലെ പൊതുമേഖല ആരോഗ്യ രംഗത്തെ പ്രശസ്തമായ പല സ്ഥാപനങ്ങളും ഇ സഞ്ജീവനി വഴി സേവനങ്ങൾ നൽകി വരികയാണ്.

എങ്ങനെ വീട്ടിലിരുന്ന് ഡോക്ടറെ കാണാം?

ആദ്യമായി https://esanjeevaniopd.in/ എന്ന ഓൺലൈൻ സൈറ്റ് സന്ദർശിക്കുകയോ അല്ലെങ്കിൽ ഇ-സഞ്ജീവനി ആപ്ലിക്കേഷൻ https://play.google.com/store/apps/details?id=in.hied.esanjeevaniopd&hl=en_US മൊബൈലിൽ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കുകയോ ചെയ്യാവുന്നതാണ്.

ഇന്റർനെറ്റ് സൗകര്യമുള്ള മൊബൈലോ ലാപ്‌ടോപോ അല്ലെങ്കിൽ ടാബ് ഉണ്ടങ്കിൽ esanjeevaniopd.in എന്ന സൈറ്റിൽ പ്രവേശിക്കാം.ആ വ്യക്തി ഉപയോഗിക്കുന്ന ആക്ടീവായ മൊബൈൽ നമ്പർ ഉപയോഗിച്ചു രജിസ്റ്റർ ചെയ്യുക.തുടർന്ന് ലഭിക്കുന്ന ഒടിപി നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്ത ശേഷം പേഷ്യന്റ് ക്യൂവിൽ പ്രവേശിക്കാം.

വീഡിയോ കോൺഫറൻസ് വഴി ഡോക്ടറോട് നേരിട്ട് രോഗ വിവരത്തെപ്പറ്റി സംസാരിക്കാവുന്നതാണ്. ഓൺലൈൻ കൺസൾട്ടേഷന് ശേഷം മരുന്ന് കുറിപ്പടി ഉടൻ തന്നെ ഡൗൺലോഡ് ചെയ്ത് മരുന്നുകൾ വാങ്ങാനും പരിശോധനകൾ നടത്താനും സാധിക്കുന്നു. സംശയങ്ങൾക്ക് ദിശ 1056 എന്ന നമ്പരിൽ വിളിക്കാവുന്നതാണ്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP