Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ആർ മൂല്യത്തിൽ കുറവ് രേഖപ്പെടുത്തുന്നുണ്ടെങ്കിലും രോഗബാധിതരുടെ എണ്ണത്തിൽ വർധന; രാജ്യത്ത് കോവിഡ് തീവ്രവ്യാപനം അവസാനിക്കുന്നതായി പഠന റിപ്പോർട്ട്; മഹാരാഷ്ട്രയിൽ സ്‌കൂളുകൾ തുറക്കുന്നു; ഡൽഹിയിലും കേസുകൾ കുറഞ്ഞു; ആശങ്കയായി കേരളത്തിലെ കണക്കും; തിരുവനന്തപുരത്തെ എറണാകുളം മറികടക്കുമ്പോൾ

ആർ മൂല്യത്തിൽ കുറവ് രേഖപ്പെടുത്തുന്നുണ്ടെങ്കിലും രോഗബാധിതരുടെ എണ്ണത്തിൽ വർധന; രാജ്യത്ത് കോവിഡ് തീവ്രവ്യാപനം അവസാനിക്കുന്നതായി പഠന റിപ്പോർട്ട്; മഹാരാഷ്ട്രയിൽ സ്‌കൂളുകൾ തുറക്കുന്നു; ഡൽഹിയിലും കേസുകൾ കുറഞ്ഞു; ആശങ്കയായി കേരളത്തിലെ കണക്കും; തിരുവനന്തപുരത്തെ എറണാകുളം മറികടക്കുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: രാജ്യത്ത് കോവിഡ് തീവ്രവ്യാപനം അവസാനിക്കുന്നതായി പഠന റിപ്പോർട്ട് വരുമ്പോഴും കേരളത്തിൽ വ്യാപനം അതിരൂക്ഷം. ആർ വാല്യുവിലെ കുറവ് മുൻനിർത്തിയാണ് മദ്രാസ് ഐഐടിയുടെ റിപ്പോർട്ട്. ഒരാളിൽ നിന്ന് എത്ര പേരിലേക്കു രോഗം പകരാം എന്നതിനെ അടിസ്ഥാനമാക്കിയാണ് ആർ വാല്യു കണക്കാക്കുന്നത്. എന്നാൽ കർണ്ണാടകയിലും കേരളത്തിലും വ്യാപനം കുറയുന്നില്ല.

ജനുവരി 1 മുതൽ 6 വരെ 4 ആയിരുന്നു ആർ വാല്യു. ജനുവരി 7 മുതൽ 13 വരെ 2.2 ആയി. 14 മുതൽ 21 വരെ 1.57 ആയി കുറഞ്ഞു. മുംൈബയിലെ ആർ വാല്യു 0.67 ഉം ഡൽഹിയിലേത് 0.98 ഉം കൊൽക്കത്തയിലേത് 0.56 ഉം ആണ്. ഇതെല്ലാം ആശ്വാസക്കണക്കാണ്. മഹാരാഷ്ട്രയിൽ വീണ്ടും സ്‌കൂൾ തുറക്കുകയാണ്. ജില്ലാ ഭരണകൂടങ്ങളിൽ പലതും സ്‌കൂൾ തുറക്കാൻ അനുമതി നൽകി. ഇതിനൊപ്പമാണ് ആർ വാല്യുവിലെ കുറവ് ചർച്ചയാകുന്നത്.

കൊൽക്കത്തയിലേയും മുംബൈയിലേയും ആർ വാല്യു പ്രകാരം കോവിഡ് വ്യാപനം അവസാനിച്ചതായി അനുമാനിക്കാമെന്ന് മദ്രാസ് ഐഐടി അസിസ്റ്റന്റ് പ്രഫ.ഡോ.ജയന്ത് ഝാ പറഞ്ഞു. ഡൽഹിയിലും ചെന്നൈയിലും അവസാനത്തിലേക്കടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഫെബ്രുവരി 6 വരെയെ രൂക്ഷമായ വ്യാപനത്തിന് സാധ്യതയുള്ളു. ഫെബ്രുവരി 1 മുതൽ 15 വരെയായിരിക്കും രൂക്ഷവ്യാപനത്തിന് സാധ്യതയെന്നായിരുന്നു ആദ്യ പഠനങ്ങൾ. ഞായറാഴ്ച 3,33,533 പേർക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. മുംബൈ, ഡൽഹി തുടങ്ങിയ നഗരങ്ങളിലും കോവിഡ് കേസുകൾ കുറയുന്നുണ്ട്.

ആർ മൂല്യത്തിൽ കുറവ് രേഖപ്പെടുത്തുന്നുണ്ടെങ്കിലും രോഗബാധിതരുടെ എണ്ണത്തിൽ വർധനയുണ്ട്. രോഗിയുമായി സമ്പർക്കത്തിലെത്തുന്നവർ ലക്ഷണമില്ലെങ്കിൽ പരിശോധിക്കേണ്ടെന്ന ഐ.സി.എം.ആറിന്റെ പുതിയ മാർഗരേഖയാണ് ആർ.മൂല്യം കുറയാൻ കാരണം. എന്നാൽ ലക്ഷണമില്ലാത്ത രോഗികൾ പരിശോധനയോ നിരീക്ഷണമോ ഇല്ലാതെ സ്വതന്ത്രസഞ്ചാരം നടത്തുന്നത് വ്യാപനത്തോത് വർധിപ്പിക്കും. രണ്ടാം തരംഗത്തെ അപേക്ഷിച്ച് കേസുകളിൽ ക്രമാതീതമായ വർധന ഇനിയുണ്ടാകും.

ഇതിനിടെയിലും കേരളത്തിൽ ഇന്നലെ 45,449 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 1098 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 27,961 പേർ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,01,252 സാമ്പിളുകളാണ് പരിശോധിച്ചത്. 44.88 ശതമാനമാണ് ടിപിആർ. ഇത് ഗൗരവമുള്ള സ്ഥിതിയാണ്. എറണാകുളം 11091, തിരുവനന്തപുരം 8980, കോഴിക്കോട് 5581, തൃശൂർ 2779, കൊല്ലം 2667, മലപ്പുറം 2371, കോട്ടയം 2216, പാലക്കാട് 2137, പത്തനംതിട്ട 1723, ആലപ്പുഴ 1564, ഇടുക്കി 1433, കണ്ണൂർ 1336, വയനാട് 941, കാസർകോട് 630 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,17,764 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 4,08,881 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 8883 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. നിലവിൽ കോവിഡ് 2,64,638 കേസുകളിൽ, 3.5 ശതമാനം വ്യക്തികൾ മാത്രമാണ് ആശുപത്രി/ഫീൽഡ് ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 38 മരണങ്ങളാണ് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസർക്കാരിന്റെ പുതിയ മാർഗനിർദേശമനുസരിച്ച് അപ്പീൽ നൽകിയ 39 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 51,816 ആയി.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 27,961 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 9017, കൊല്ലം 577, പത്തനംതിട്ട 1146, ആലപ്പുഴ 567, കോട്ടയം 1225, ഇടുക്കി 415, എറണാകുളം 2901, തൃശൂർ 5086, പാലക്കാട് 835, മലപ്പുറം 698, കോഴിക്കോട് 3229, വയനാട് 260, കണ്ണൂർ 1494, കാസർകോട് 511 എന്നിങ്ങനേയാണ് രോഗമുക്തിയായത്. 2,64,638 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 53,25,932 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP