Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വെള്ളിയാഴ്‌ച്ച നടക്കേണ്ട സംസ്ഥാന സെക്രട്ടറിയേറ്റ് ചൊവ്വാഴ്‌ച്ച കൂടാൻ സിപിഎം; കോവിഡ് വിവാദങ്ങളിൽ പാർട്ടി പ്രതിരോധം തീർക്കും; തലസ്ഥാനത്തെ തിരുവാതിരയിലും കോടിയേരിയുടെ പരാമർശങ്ങളിലും നേതാക്കൾക്ക് അമർഷം; സിൽവർ ലൈനും രവീന്ദ്രൻ പട്ടയവും ചർച്ചയാകും; മുഖ്യമന്ത്രി തിരിച്ചെത്തും മുമ്പ് തിരക്കിട്ട് തീരുമാനങ്ങളെടുക്കാൻ സിപിഎം

വെള്ളിയാഴ്‌ച്ച നടക്കേണ്ട സംസ്ഥാന സെക്രട്ടറിയേറ്റ് ചൊവ്വാഴ്‌ച്ച കൂടാൻ സിപിഎം; കോവിഡ് വിവാദങ്ങളിൽ പാർട്ടി പ്രതിരോധം തീർക്കും; തലസ്ഥാനത്തെ തിരുവാതിരയിലും കോടിയേരിയുടെ പരാമർശങ്ങളിലും നേതാക്കൾക്ക് അമർഷം; സിൽവർ ലൈനും രവീന്ദ്രൻ പട്ടയവും ചർച്ചയാകും; മുഖ്യമന്ത്രി തിരിച്ചെത്തും മുമ്പ് തിരക്കിട്ട് തീരുമാനങ്ങളെടുക്കാൻ സിപിഎം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിന് സിപിഎം ജില്ലാ സമ്മേളനങ്ങൾ വിവാദമായതിനു പിന്നാലെ പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചൊവ്വാഴ്ച ചേരും. ഹൈക്കോടതി ഇടപെട്ട് സിപിഎം കാസർകോട് ജില്ലാ സമ്മേളനം നിർത്തിവയ്‌പ്പിച്ചതിലടക്കം പാർട്ടി പ്രതിരോധത്തിൽ നിൽക്കുന്ന സാഹചര്യത്തിലാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അടിയന്തരമായി വിളിച്ചിരിക്കുന്നത്.

എല്ലാ വെള്ളിയാഴ്ചയും ചേരുന്ന സെക്രട്ടേറിയറ്റ് യോഗം മുൻകൂട്ടി വിളിച്ച് ചേർത്ത് പ്രതിരോധം തീർക്കാനാണ് പാർട്ടി തീരുമാനം.27 ന് മുഖ്യമന്ത്രി തിരിച്ചെത്തുംമുമ്പ് തീരുമാനങ്ങളെല്ലാം എടുത്ത് പ്രവർത്തനങ്ങൾ തുടങ്ങിവയ്ക്കാനാണ് ശ്രമം. മുഖ്യമന്ത്രി എത്തിയശേഷം കോടിയേരി മുഖ്യമന്ത്രിയോട് രാഷ്ട്രീയസാഹചര്യങ്ങൾ വിശദീകരിയ്‌ക്കേണ്ടതുണ്ട്. അതിന് മുമ്പ് പാർട്ടിക്ക് നാണക്കേടുണ്ടാക്കിയ വിഷയങ്ങളെ പ്രതിരോധിക്കുന്നതിനുള്ള തീരുമാനങ്ങളെടുത്ത് പ്രവർത്തനങ്ങൾ ആരംഭിക്കേണ്ടതുണ്ട്. അതിന് വേണ്ടിയാണ് ധൃതിപിടിച്ചുള്ള സെക്രട്ടറിയേറ്റ് യോഗം എന്നാണ് സൂചനകൾ. സംസ്ഥാനസമ്മേളനം കഴിയുന്നതോടെ സെക്രട്ടറി സ്ഥാനത്ത് കോടിയേരിക്ക് ഒരു ടേം കൂടി ലഭിക്കുകയോ അല്ലെങ്കിൽ മന്ത്രിസഭ പുനഃസംഘടനയിൽ ഇടംപിടിക്കുകയോ ചെയ്യുന്നതിന് ഇത് അത്യന്താപേഷിതമാണ്.

കോവിഡ് കാലത്ത് സമ്മേളനങ്ങൾ നടത്തിയതും കോടതി ഇടപെടലുണ്ടായതും വലിയ നാണക്കേടാണ് പാർട്ടിക്ക് ഉണ്ടാക്കിയത്. കാസർഗോഡ് കളക്ടർ പൊതുപരിപാടികൾ വിലക്കികൊണ്ടട് ഉത്തരവിറക്കിയതും പിന്നീട് പിൻവലിച്ചതും ജില്ലാ സമ്മേളനത്തിന് വേണ്ടിയാണെന്ന ആരോപണമുയർന്നിരുന്നു. ഈ സാഹചര്യത്തിൽ പ്രതിരോധപ്രവർത്തനങ്ങൾ സംസ്ഥാന സെക്രട്ടറിയേറ്റിൽ ചർച്ച ചെയ്യും. കോടിയേരി ബാലകൃഷ്ണൻ കോൺഗ്രസിലെ ന്യൂനപക്ഷ പ്രാതിനിത്യത്തെ പറ്റിയും സമ്മേളനകാലത്തെ കോവിഡ് വ്യാപനത്തെ പറ്റിയുടെ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മമ്മൂട്ടിയെ കൂട്ടുപിടിച്ചും നടത്തിയ പ്രസ്താവനകൾ അനൗചിത്യമായി പോയെന്ന അഭിപ്രായം പല നേതാക്കൾക്കും ഉണ്ടെങ്കിലും അത് സെക്രട്ടറിയേറ്റിൽ ചർച്ചയാകില്ല.

ഇടുക്കിയിൽ കൊല്ലപ്പെട്ട എസ്എഫ്‌ഐ പ്രവർത്തകന്റെ വിലാപയാത്ര നടക്കുമ്പോൾ തന്നെ തിരുവനന്തപുരത്ത് സമ്മേളനത്തിന്റെ പേരിൽ മെഗാ തിരുവാതിര നടത്തിയതും രൂക്ഷവിമർശനങ്ങൾക്കിടയാക്കും. കോവിഡ് വ്യാപനത്തിനിടയിലും സർക്കാരിന് പ്രതിസന്ധിയുണ്ടാക്കുന്ന സിൽവർ ലൈൻ വിവാദവും യോഗത്തിൽ ചർച്ചയാകും. സംസ്ഥാന വ്യാപകമായി സിൽവർ ലൈൻ പദ്ധതിക്കായി ഇടുന്ന അതിരുകല്ലുകൾ ഇളക്കിമാറ്റുന്നത് പ്രതിസന്ധിയുണ്ടാക്കുന്നുവെന്ന നിലപാട് പാർട്ടിക്കുള്ളിലുണ്ട്. പാർട്ടി കേഡർമാർക്ക് പോലും പദ്ധതിയിൽ ആശങ്കയുണ്ട്. ജനങ്ങളുടേയും പാർട്ടി നേതാക്കളുടേയും ആശങ്കയകറ്റാനുള്ള പ്രവർത്തനങ്ങളും യോഗങ്ങളും ചർച്ച ചെയ്യും. മുൻ മന്ത്രി എം.എം.മണി രവീന്ദ്രൻ പട്ടയം റദ്ദാക്കുന്നതിലെ പ്രശ്‌നങ്ങൾ പാർട്ടി യോഗത്തിൽ ഉന്നയിക്കുമെന്നാണ് സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP