Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഒമാനിൽ കോവിഡ് നിയന്ത്രണങ്ങൾ വീണ്ടും കർശനമാക്കി; വെള്ളിയാഴ്ച നമസ്‌കാരം നിർത്തിവെച്ചു

ഒമാനിൽ കോവിഡ് നിയന്ത്രണങ്ങൾ വീണ്ടും കർശനമാക്കി; വെള്ളിയാഴ്ച നമസ്‌കാരം നിർത്തിവെച്ചു

മറുനാടൻ മലയാളി ബ്യൂറോ

മസ്‌കറ്റ്: ഒമാനിൽ കോവിഡ് നിയന്ത്രണങ്ങൾ വീണ്ടും കർശനമാക്കി. വെള്ളിയാഴ്ച നമസ്‌കാരം (ജുമഅ) നിർത്തിവെച്ചു. പള്ളികളിൽ അഞ്ച് നേരത്തെ നമസ്‌കാരം തുടരാം. മസ്ജിദുകളിൽ ശേഷിയുടെ അമ്പത് ശതമാനം പേർക്ക് മാത്രമായിരിക്കും പ്രവേശനം. ആരോഗ്യ മന്ത്രാലയത്തിന്റെ കോവിഡ് മുൻകരുതൽ പാലിക്കണം.

ഞായറാഴ്ച മുതൽ രണ്ടാഴ്ചക്കാലത്തേക്കാണ് പുതിയ നിയന്ത്രണങ്ങൾ. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സമ്മേളനങ്ങളും പ്രദർശനങ്ങളുമടക്കം പൊതുസ്വഭാവമുള്ള എല്ലാപരിപാടികളും മാറ്റിവെക്കാൻ ഒമാൻ സുപ്രീം കമ്മിറ്റി നിർദ്ദേശിച്ചു. പൊതുമേഖലസ്ഥാപനങ്ങളിലും തൊഴിലിടങ്ങളിലും ജീവനക്കാരുടെ എണ്ണം, പകുതിയായി കുറക്കണം. സർക്കാർ ഓഫീസുകളിൽ 50 ശതമാനം ജീവനക്കാർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാം. റസ്റ്റോറണ്ട്, കഫെ, കടകൾ, മറ്റു വാണിജ്യ സ്ഥാപനങ്ങൾ എന്നിവടങ്ങളിൽ പ്രവേശനം 50 ശതമാനം പേർക്ക് മാത്രമായി ചുരുക്കി. വാക്സിനേഷൻ, ശാരീരിക അകലം, മാസ്‌ക് ധരിക്കൽ എന്നിവ ഉറപ്പുവരുത്തണം.

കഴിഞ്ഞ രണ്ടാഴ്ചയായി കോവിഡ് കേസുകൾ ഗണ്യമായി വർധിച്ചിട്ടുണ്ട്. സമീപകാലത്ത് റിപ്പോർട്ട് ചെയ്ത കേസുകളിൽ 99 ശതമാനത്തിലും ഓമിക്രോൺ വകഭേദം കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം പ്രിവൻഷൻ ആൻഡ് ഇൻഫെക്ഷൻ കൺട്രോൾ ഡിപ്പാർട്ട്മെന്റ് ഡയറക്ടർ ഡോ. അമൽ ബിൻത് സെയ്ഫൽ മാനി വെളിപ്പെടുത്തി. അടുത്ത ദിവസങ്ങളിലും കേസ് കൂടും. ഒമാനിൽ ഇതുവരെ 318,272 പേർക്ക് കോവിഡ് ബാധിച്ചു. ഇതിൽ 4,125 പേർ മരിച്ചു. 3,03,644 പേർക്ക് രോഗം ഭേദമായി. സ്വദേശികൾക്കും വിദേശികൾക്കും ബൂസ്റ്റർ ഡോസ് കൊടുക്കാൻ ആരംഭിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP